കഥകൾ

Thursday, September 20, 2012

ചെറോണ..!!!

ഇന്നലെ അന്തിചുവപ്പില്‍ ചോരയൊലിക്കുന്ന
അടിപ്പാവാടയുമായി ..അവള്‍ ..ചെറോണ..

പതിവുതെറ്റിച്ച് ഉമ്മറവാതില്‍ തള്ളിത്തുറന്ന്...
എന്‍റെ ഹൃദയ രക്തം ഊറ്റി, ഊതിക്കട്ടിയാക്കി, കടിച്ചുനീട്ടി നൂലാക്കി..
മനസ്സിനെ വരിഞ്ഞു മുറുക്കുന്ന ചിലന്തിയെ...നോക്കി..സാകൂതം... !

രക്ഷിക്കാന്‍ ശ്രമിച്ചെയില്ല അവള്‍.., പ്രാണിപോല്‍ പിടയുന്ന പ്രാണനെ...
ചവിട്ടിയരച്ചതെയില്ല 
എന്നെ കാര്‍ന്നുകൊല്ലുന്ന ചിലന്തിയെ
പകരം എന്‍റെ കണ്ണില്‍ നോക്കി പൊട്ടിച്ചിരി..ആര്‍ത്തട്ടഹാസം ..!

അവള്‍ക്കുനീട്ടാന്‍ ചോരതെറിക്കാത്ത ഒരു പാവാടക്കായി ഞാന്‍ തിരയവേ...

"അംബ്രാട്ടിയെ... വല്ല്യേംബ്രാനല്ല ...ആ ചിലന്തിയാണ്‌... 
ചിലന്തിയാണ്‌ പെറീപ്പിക്കണേ… 
നമ്മുടെ ഹൃദയത്തില്‍കണ്ണീര്‍ക്കുരുന്നോളെ ...

ചെറോണ 
 അവയെ കൊന്നുചിരിക്കും, നീ ചിരിച്ചു സ്വയംകൊല്ലും..
ചെറോണ ഭ്രാന്തിന്റെ ലേബലില്‍ ...നിറഞ്ഞു ജീവിക്കും ..
നീയോ മധ്യവര്‍ഗ്ഗക്കെടുതിയില്‍ നീറിക്കെട്ടൊടുങ്ങും "

നിണമണിഞ്ഞ പാവാട എന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ്
ഭ്രാന്തിന്റെ ലേബല്‍ വീണ്ടും എടുത്തണിഞ്ഞു തലയില്‍ പേന്‍തപ്പി...
ഇരുട്ടിന്റെ മറവില്‍ കാത്തിരിക്കുന്ന തംബ്രാക്കാന്മാര്‍ക്കും..
പതിയിരിക്കുന്ന ചിലന്തികള്‍ക്കും... ഇടയിലേക്ക്...
നിറഞ്ഞു ജീവിക്കാന്‍...... . നഗ്നയായി ..അവള്‍ ...

കടപ്പാട് : ഇലഞ്ഞിപ്പൂക്കള്‍ :http://thedreamywingzz.blogspot.in/2012/09/blog-post_3443.html


41 comments:

 1. വലകെട്ടി കാത്തിരിക്കയാണ് ചിലന്തികള്‍, എത്രയോ ചെറോണകള്‍ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നു.
  ആശംസകള്‍ കീയ
  http://admadalangal.blogspot.com/2012/09/blog-post_17.html

  ReplyDelete
  Replies
  1. ഗോപാ..ആദ്യം ചെറോണയെ അറിഞ്ഞതിനു നന്ദി !!! ഫസ്റ്റ് ആയതിന് സമ്മാനമുണ്ടേ ..

   Delete
 2. ഒരു ചിലന്തി വലയും
  ചിരിക്കാറില്ല
  ഒരഹങ്കാരി യെങ്കിലും
  കരഞ്ഞിട്ടല്ലാതെ

  വലയില്‍ വീണാലും
  ഒരിരയും കരയാറില്ല
  താപസന്റെ
  ശാപമേറ്റു വാങ്ങാതെ

  ReplyDelete
  Replies
  1. വലയുടെ ചിരി ഇരയുടെ അലര്‍ച്ച.... ഇതേ ഞാന്‍ കേള്‍ക്കുന്നുള്ളൂ സാലു.

   Delete
 3. കഥ ഷേയയുടെ ബ്ലോഗില്‍ വായിച്ചിരുന്നു.
  അതിനോട് കൂടിചേര്‍ത്ത്, അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പറഞ്ഞത്ത് നന്നായി കീയ .
  ഇങ്ങിനെ ഉള്ള സഹകരണം , ഒരു കഥയ്ക്ക് അല്ലെങ്കില്‍ കവിതയ്ക്ക് അനുബന്ധം.. തീര്‍ച്ചയായും മാതൃക ആക്കേണ്ട ഒന്നാണ്.
  അഭിനന്ദനങ്ങ

  ReplyDelete
  Replies
  1. ഞാനൊരു സംഭവം തന്നെ, അല്ലെ മന്‍സൂ ...:) (അല്ലാന്ന് പറയാനാ ഭാവമെങ്കില്‍ ഇപ്പോഴേ പറഞ്ഞേക്കാം കൂട്ടുവെട്ടും :@ )

   Delete
 4. നന്നായിരിക്കുന്നു.

  ReplyDelete
 5. kollam, adayamaayanau ivide... nalla vayanaakal

  ReplyDelete
  Replies
  1. ടോം ആദ്യ വരവിനു നന്ദി.. ടോം ഓടിയ വഴി ഇനി പുല്ലു മുളക്കില്ലേ ആവോ ...
   സഹിക്കബിള്‍ ആണെങ്കില്‍ ഇനിയും വരണംട്ടോ :D

   Delete
 6. ഒരുപാട് സന്തോഷം തോന്നുന്നു ഇങ്ങിനെയൊരു പോസ്റ്റ് കണ്ടതില്‍..., ചെറോണയെ കീയക്കുട്ടി കൂടുതല്‍ മികവുറ്റതാക്കി. ആദ്യമാണിവിടെ, ഇനിയും വരാം.

  ReplyDelete
  Replies
  1. പ്രിയ ഇലഞ്ഞി ..
   നന്നിയും കടപ്പാടും മുഴുവന്‍ നിനക്കു മാത്രം അവകാശപ്പെട്ടതാണ്... നീ തന്ന നോവാണ് ഈ വിധം പൊട്ടി ഒഴുകിയത്...നിന്നില്‍ വിരിഞ്ഞ ചെറോണ ഈ .ചെറോണയെ കണ്ടാല്‍ പുച്ചിച്ച് ചിരിച്ചേക്കാം ..........
   ഈ വരവിന് ഒരുപാട് സ്നേഹം!!!

   Delete
 7. "ചെറോണ അവയെ കൊന്നുചിരിക്കും, നീ ചിരിച്ചു സ്വയംകൊല്ലും..
  ചെറോണ ഭ്രാന്തിന്റെ ലേബലില്‍ ...നിറഞ്ഞു ജീവിക്കും ..
  നീയോ മധ്യവര്‍ഗ്ഗക്കെടുതിയില്‍ നീറിക്കെട്ടൊടുങ്ങും "

  Good lines..

  ReplyDelete
  Replies
  1. മധ്യവര്‍ഗ്ഗം എന്നും മുഖംമൂടികളില്‍ സ്വയം മറയ്ക്കുന്നു ... ദുരഭിമാനം അവരെ ഫ്രേമിനു പുറത്തേക്ക് വളര്‍ത്തുന്നെയില്ല ... ചിന്തകള്‍ക്ക് പോലും കടിഞ്ഞാണ്‍.!!!

   നിത്യാ സുഖല്ലേ?

   Delete
 8. ഇലഞ്ഞിപ്പൂക്കളില്‍ ഈ കഥ വായിച്ചിരുന്നു. അതെ പേര് വീണ്ടും കണ്ടപ്പോള്‍ വന്നതാണ്. ആ കഥാപാത്രത്തെ കൂടുതല്‍ ഭാവതീക്ഷ്ണമായി കവിതയിലേക്ക് സന്നിവേശിപ്പിച്ചു.. നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. നിസ്സാരന്റെ നിസ്സാരമല്ലാത്ത കമ്മന്റ് ഒരുപാട് സന്തോഷം തരുന്നു..
   കവിത എന്ന ലേബല്‍ തന്നതിന് നന്ദി.

   Delete
 9. കഥ വായിച്ചത് കൊണ്ട് ഈ പേരു ഓർമ്മയുണ്ടാരുന്നു കീയേ. കവിതയും നന്നായിട്ടുണ്ട്.

  ReplyDelete
  Replies
  1. നന്ദി സുമേഷ്..എപ്പോഴും സത്യസന്ധമായി അഭിപ്രായം പറയുന്നതിന് !!

   Delete
 10. കീയക്കുട്ട്യെ,
  വായിച്ചുട്ടാ, കഥ ഞാന്‍ കണ്ടതല്ല
  അനുബന്ധം നന്നായി..
  നിക്കും ണ്ടല്ലോ ഈ വകുപ്പിലൊരു കവിത
  ഭ്രാന്തി. വായിക്ക്യോ? :)

  ReplyDelete
  Replies
  1. അതെന്തു ചോദ്യാ പല്ലവിക്കുട്ട്യെ... എന്തായാലും വായിക്കും...
   സുഖാല്ലേ ???

   Delete
 11. kaviyaya nighilaye nalla rasamunde vayikkan.............. Ente kavithakale puchichu chiricha nighilayude mukham koode kanunnu.........

  ReplyDelete
  Replies
  1. വിനയേട്ടന്‍ ലോലാ.. എന്നാലും ഇങ്ങനൊരു ഞെട്ടിക്കല്‍ വേണ്ടായിരുന്നു...
   കവിയോ ..ഞാനോ... ഏട്ടനറീല്ലേ ..ഈ എന്നെ...ഇപ്പോഴും പഴേ ആള്‍ തന്നെയാ..
   പിന്നെ ഉള്ളുപൊള്ളുമ്പോള്‍.. ഇത്തിരി നേരം ആറ്റില്‍ മുങ്ങിക്കിടക്കാന്‍ ശ്രമിക്കുന്നു.

   ഏട്ടന്‍ പറയ്‌ ഏതു ഭാവത്തിലാ ഏട്ടനെന്നെ ഏറെ ഇഷ്ടം ??
   ഞാന്‍ കളിയാക്കിയിരുന്നോ...ഹേയ് അത് അസൂയകൊണ്ടാവും ;P

   Delete
 12. പ്രണയനാനുഭാനന്തരം ഇണയെ ഭക്ഷിക്കുന്ന ചിലന്തിയുടെ നീതിശാസ്ത്രവും നൈതീകതയും നിരന്തനരം വന്ന് പോകുന്ന മനസ്സിലേയ്ക്..

  ചെറോണ അവയെ കൊന്നുചിരിക്കും, നീ ചിരിച്ചു സ്വയംകൊല്ലും..
  ചെറോണ ഭ്രാന്തിന്റെ ലേബലില്‍ ...നിറഞ്ഞു ജീവിക്കും ..
  നീയോ മധ്യവര്‍ഗ്ഗക്കെടുതിയില്‍ നീറിക്കെട്ടൊടുങ്ങും എന്ന വരികള്‍...

  ReplyDelete
  Replies
  1. ഫോണ്‍ എടുക്കാത്ത ദുഷ്ടാ കൂട്ടില്ല ...:(

   Delete
 13. വേറിട്ട പരീക്ഷണം കണ്ടു ഇവിടെ ..കീയകുട്ടി
  ഇലഞ്ഞിപൂക്കളില്‍ വായിച്ച ഫീല്‍ ,
  ഇവിടെ വന്നപ്പൊള്‍ രണ്ടു തലങ്ങളിലൂടെ
  ചാലിട്ടൊഴുകുന്നു , ചെറോണയേ മുന്നില്‍ നിര്‍ത്തീ
  കാലമെന്ന എട്ടുകാലിയേ വരികളിലേക്ക് കൂട്ടുന്നുണ്ട്
  " ചവിട്ടിയരച്ചതേയില്ല " ... നമ്മേ വരിഞ്ഞു മുറുക്കുന്ന
  ചിലതാണേലും നാം സഹനത്തിന്റെ മധുരനോവിലാകും
  അതുമൊരു പ്രതികാരമാകാം ,
  ചെറൊണയിലൂടെ " നീ " നിറയുമ്പൊള്‍ " നിന്റെ " മനസ്സ് നിറയുമ്പൊള്‍
  വേറിട്ട ഭാവം കൈവരുന്നു , ഒരു കഥയില്‍ നിന്നും നിറയുന്ന
  മനസ്സിന്റേ അസ്സ്ഥകള്‍ വരികളിലൂടെ പിറന്നു വീഴുന്നു ..

  ReplyDelete
 14. അതെ റിനി.. 'ഞാന്‍'ഇല്ലാതെ,ഒരു വാക്ക് പോലും എനിക്കാവില്ല...
  കാരണം എഴുതുന്നത്‌ കവിതയോ സാഹിത്യമോ അല്ല... 'എന്നെ " യാണ്.
  ചേര്‍ത്തുനിര്‍ത്താന്‍ ഒരു കരമുണ്ടെങ്കില്‍, വടുക്കളെപ്പോലും നോക്കി ചിരിക്കാന്‍ കഴിയും നമുക്ക്, അറിയുമോ റിനി ?.

  അതെ ആ കഥ എന്നെ അത്രമാത്രം നോവിച്ചു..
  ഇത്തവണ എന്തേ വാരാഞ്ഞു എന്ന് ഒര്തിരുന്നുട്ടോ ഞാന്‍..പിന്നെക്കരുതി ഇഷ്ടാവാതോണ്ട് മിണ്ടാത്തതാവുംന്നു :)
  സ്നേഹം !!!

  ReplyDelete
  Replies
  1. ""അറിയാം കേട്ടൊ ... ഏതു മരുഭൂവിലും , ഏതു ഉഷ്ണവേവിലും
   ഒരു മഴകുളിര്‍ സ്പര്‍ശമുണ്ടേല്‍ നാം നമ്മേ മറക്കും
   നമ്മുടേ പൂര്‍വ കാല വേവുകളേ മറക്കും ..
   എന്നുമെന്നും പൂമുറ്റത്ത് മഴയാവട്ടെ എന്നു പ്രാര്‍ത്ഥിക്കും ..""
   എത്ര വൈകിയാലും എത്തുമീ തീരത്ത് , ഈ വേവുകളേ വായിക്കുവാന്‍ ....!

   Delete

 15. എന്‍റെ ഭാവനക്കും ചിന്താ ശേഷിക്കും അപ്പുറമുള്ള ഏതോ കാഴ്ചകള്‍ ആണിവിടെ പറഞ്ഞിരിക്കുന്നത് എന്ന് തോന്നുന്നു . അത് കൊണ്ട് തന്നെ ഒരു വലിയ നിരീക്ഷണം ഇതിനെ കുറിച്ച് പങ്കിടാന്‍ സാധിക്കുന്നില്ല.

  വേറിട്ട ഒരു വായനാനുഭവം ആണിത്.

  'ക്ഷിക്കാന്‍ ശ്രമിച്ചെയില്ല അവള്‍.., പ്രാണിപോല്‍ പിടയുന്ന പ്രാണനെ...' ഈ ഭാഗമാണ് എനിക്ക് സ്ട്രൈക്ക് ആയതു...

  ആശംസകളോടെ ...

  ReplyDelete
 16. Nagnathayil ninnu Jeevithathilekkum ...!!

  Manoharam, Ashamsakal...!!!

  ReplyDelete
  Replies
  1. നന്ദി സുരേഷ്.. ആദ്യ വരവാണല്ലോ .. !!!

   Delete
 17. ഇലഞ്ഞിയുടെ ഒറിജിനല്‍ ചെരോണ ഇന്നലെ വായിച്ചിരുന്നു... അമ്പമ്പോ... വായിക്കുന്നവന്റെ മനസ്സില്‍ വല്ലാതെ വെറുപ്പ്‌ കോറിയിടാന്‍ ഇലഞ്ഞിക്ക് കഴിഞ്ഞു. ഒരുതരം പാലേരിമാണിക്യം സ്റ്റൈല്‍ ആണ്. കാണാന്‍ രസമുണ്ട്, പക്ഷെ വെറുപ്പ് എന്ന വികാരം അതേപടി മനസ്സില്‍ കുത്തിവെക്കാന്‍ കഴിഞ്ഞു.

  ReplyDelete
  Replies
  1. വെറുപ്പ്‌ എന്തിനോടാണ്?
   ചെരോണമാരുടെ നിസ്സഹായതയോടോ അതോ അവരെ കടിച്ചുതുപ്പുന്ന യാഥാര്‍ത്യതോടോ ???

   Delete
 18. ചെറോണമാര്‍ ഇന്നും പല്ലിളിക്കുന്നു
  രക്തക്കറയുള്ള അടിപ്പാവാടയുമായി
  ഇരുളിന്റെ മരവിളിന്നു തമ്ബ്രാനെന്നോ
  അടിയാളനെന്നോ വേര്‍ തിരിവില്ല ഇല്ല
  ചിലന്തിയും ചാത്തനുമെന്നില്ല
  എല്ലാരും ഒരുമിച്ചാണ് ..
  ശിഷ്ട്ടം ചെരോണയുടെ നിലവിളികളും
  ചോര തുള്ളികളും മാത്രം...
  ശക്തമായ വരികള്‍ അത്ഭുതപ്പെടുത്തുന്നു
  ആശംസകള്‍...

  ReplyDelete
  Replies
  1. ഉള്ളിലുണ്ടാക്കിയ വികാരത്തിന്റെ തീവ്രതകൊണ്ടാവും...ഒരുപാട് നന്ദി നല്ല വായനക്കും വരിക്കും :)

   Delete
 19. രണ്ടും ചെരോണയും വ്യത്യസ്തമായ അനുഭവങ്ങള്‍ ആയിരുന്നു എങ്കിലും രണ്ടാളും വിരല്‍ ചൂണ്ടുന്നത് ഒരിടത്തേയ്ക്ക് തന്നെ. ജീവിച്ചിരിക്കുന്ന ചെരോനമാരെ ഓര്‍ത്തു വേദനമാത്രം...

  ReplyDelete
  Replies
  1. രണ്ടാളും വിരല്‍ ചൂണ്ടുന്നത് ഒരിടത്തേയ്ക്ക് തന്നെ...യാഥാര്‍ത്യതിലേക്ക് !!!

   Delete
 20. രണ്ടും വായിച്ചു നന്നായിരിക്കുന്നു.. ഒരു അനുബന്ധം എന്നോണം എഴുതി അല്ലെ?

  ReplyDelete
  Replies
  1. അതെ സംഗീത്. ഇപ്പൊ ആളെ അറിഞ്ഞുതന്നെയല്ലേ വരവ്?? ;P

   Delete
 21. ഇത് വായിക്കാന്‍ താമസിച്ചു. വീണ്ടു ചെരോണ ഒരു നൊമ്പരമായി, വെറുപ്പ്‌ കലര്‍ന്ന ഒരു നൊമ്പരം.

  ReplyDelete
  Replies
  1. ചെരോണ എന്ന നൊമ്പരം .. തിക്ത സത്യം !!
   നന്ദി വൈകിയെങ്കിലും വന്നതിന് !!!

   Delete