കഥകൾ

Tuesday, September 11, 2012

ഓര്‍മകളുടെ കനലില്‍ വേവാതിരിക്കാന്‍, നീ പെയ്തൊരു തിരുവോണപ്പുലരി !!!മഴ പെയ്യുന്നുണ്ട്‌..., ആലേന്‍റെ മോളില്‍ ആലിപ്പഴം വീഴുന്നത് ശരിക്കും കേള്‍ക്കാം...
കോലായില്‍..മൂലോട് ചോര്‍ന്നു വെള്ളം ഇറ്റിറ്റു വീഴുന്നു...
"ഒടുക്കത്തൊരു മഴയപ്പോ"ന്ന്പറഞ്ഞു ഏച്യമ്മ  കുഴിയുള്ള പിഞ്ഞാണം വച്ചതില്‍ മഴത്തുള്ളിക്കിലുക്കം !!!

അമ്മ സ്കൂളില്‍ നിന്നിനിം എത്തിട്ടില്ല. ഇന്നിരമ്മ  അടുക്കളയില്‍ അട ഉണ്ടാക്കാനുള്ള വട്ടംകൂട്ടുന്നുവല്യമ്മ മോര് കടയുന്നതിരക്കില്‍, ചേച്ചിമാര്‍ എത്താനാവുന്നതെയുള്ളൂ.

ഞാന്‍ ഓടുകയാണ്... കണ്ടത്തില്‍ നിന്നുള്ള തവളകളുടെ കരച്ചില്‍...,
മഴ ഇരുട്ടിനെപ്പെടിച്ചുള്ള കീരാംകീരികളുടെ അലര്‍ച്ച...
കുളത്തിലെ വെള്ളത്തില്‍ മഴമുത്ത് പൊഴിക്കുന്ന ഓളങ്ങള്‍......... ..

ഞാന്‍ ഓടുകയാണ് മഴയെ വകവയ്ക്കാതെ ... 
മഴകാണാന്‍ പുറത്തിറങ്ങിയ കുളത്തിലെ  നീര്‍ക്കോലിയെ നോക്കാതെ, "അല്ല എങ്ങോട്ടാ ഈ മഴയത്ത്" എന്ന വയല്‍ ഞണ്ടിന്‍റെ  കിന്നാരം കേള്‍ക്കാതെ...
"ഒറ്റയ്ക്കാണോ എന്നാല്‍ ഞാനും വരാം" എന്ന മണ്ണട്ടയുടെ സീല്‍ക്കാരം ഗൌനിക്കാതെ...

പെട്ടെന്ന് പരക്കുന്ന ഇരുട്ടില്‍ വഴികാട്ടാന്‍ ഒരു മിന്നമിനുങ്ങിനെയെങ്കിലും കൂട്ട് തരാമായിരുന്നില്ലേ... അല്ല അതിനിപ്പം നീ എന്തിനാ ഇരുട്ടിലേക്ക് ഒറ്റയ്ക്ക് ഓടുന്നെ?.. 

അമ്മേടെ പിന്‍വിളി കേള്‍ക്കാതത്രയും അകലെ ആയോ ..ഇന്നിരമ്മ കാത്തുവച്ച അടയും ചുക്കുകാപ്പിയും....എച്ചയ്മ്മയുടെ കുഞ്ഞാ വിളി ..ഇല്ല...ഒന്നും കേള്‍ക്കുന്നില്ല.. 
ഈ മഴ എപ്പോഴാ എന്‍റെ ശ്വാസകോശത്തിലേക്ക് അരിച്ചിറങ്ങി, ഒരുതുള്ളി ശ്വാസത്തിന് പോലും ഇടകൊടുക്കാതെ നിറഞ്ഞത്‌
പുറത്തെ  ഇരുട്ട്  എന്‍റെ സിരകളിലും നെഞ്ചിലും നിറയുന്നു... ഞാന്‍.. ...


പെയ്യുന്ന മഴേ ഒരിറ്റ്..എന്‍റെ തൊണ്ട.. അവസാന ദാഹം...

"അയ്യോ  നിഖിമോ..പനി തലേക്കേറിയോ ദൈവേ  ...പിച്ചും പേയും തന്നെ  പറയണ്കുട്ടി.... ഇന്നിരമ്മേന്‍റെ  മോളൊന്നു കണ്ണു തുറന്നെ ...ഒന്നു നോക്കിക്കേ..."

ഇന്നിരമ്മേന്‍റെഏച്യമ്മേടെം കൈകള്‍ എന്തേ ആലിപ്പഴത്തെക്കാള്‍  തണുത്തുറഞ്ഞ്...
അയ്യോ തട്ടി മാറ്റ്...അവരുടെ തലയ്ക്കുമോളില്‍ കത്തിച്ച  നിലവിളക്ക് ...അയ്യോ മാറ്റ് മാറ്റ് ..

"പൊന്നൂട്ടീ.. വല്ലാണ്ടെ പനിക്കണണ്ടല്ലോ,  ആന്‍റിബി ബയോട്ടിക്സ്  എടുക്കണം എന്ന് പറഞ്ഞാല്‍ എന്തേ  മോളുസേ നീ കേള്‍ക്കാതെ  ഇങ്ങനെ...വെള്ളം എടുത്തിട്ട് വരട്ടെ ഞാന്‍" "

വേണ്ടാ നീ പോകണ്ടാ..എന്‍റെ കൈവിടുവിച്ചു നീ നിമിഷത്തേക്ക് പോലും..പോകല്ലേ ..പോകല്ലേ ദയവായി, ഒന്നു കേള്‍ക്കു..ഒരു ചെറിയ കുറുമ്പല്ലേ... ഒന്ന് ചേര്‍ത്ത് പിടിച്ചാല്‍ മതി... എന്‍റെ പനിയെല്ലാം.. എന്താ നീ എന്‍റെ കൈതട്ടി മാറ്റി ..നീ എങ്ങോട്ടാ....വാതിലെന്തിനാ ഇത്ര ശബ്ധത്തില്‍....പോയോ..ഞാന്‍ ..


 "ഹലോ, ?? ഡാ...ഞാനാ ഓണമെങ്ങനെ?? അല്ലാ ഇതെന്താ  നീ  ഇപ്പോഴും  ഉറക്കാ..നല്ലൊരു തിരുവോണത്തിന് ...നീ ഫ്ലാറ്റില്‍  ഒറ്റയ്ക്കാ.. മൂത്തെടെ അടുത്ത് പോകായിരുന്നില്ലേ..
എനിക്കിവിടെ ഒരു സമാധാനോം ഇല്ല നിന്‍റെ കാര്യം ഓര്‍ത്തിട്ട്.. അക്കുനേം അമ്മുനേം എടുത്തിട്ട് വരാനും പറ്റില്ലല്ലോഅല്ല...വിളിച്ചില്ലേ നിന്നെ?എന്നെ വിളിച്ചിരുന്നു. നീ ഇന്നലെ ഫോണ്‍ എടുക്കതതിലും, നിനക്ക്  മൂഡ്‌ ഓഫ്‌  ആണെന്നുമുള്ള പരാതിയും പറഞ്ഞ്...എന്തിനാ നീ നല്ലോരോണത്തിന്...
പോയൊരു പോയി...അവരെ ഓര്‍ത്ത് നീ .. അവനെ..ഇങ്ങനെ .."

അങ്ങനൊന്നും ഇല്ലെന്‍റെ നീ ...ഇന്നലെ താമസിച്ചാ ഉറങ്ങിയെ..ഇന്നിരമ്മയും എച്ച്യമ്മയും ഓര്‍മ്മകള്‍ നിറച്ച്  എന്നെ ഉറങ്ങാന്‍ വിട്ടില്ല... പിന്നെ എന്‍റെ സങ്കടങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടു ഫോണിലും ചാറ്റിലും അവനും.

ഞാനിങ്ങനെ ഒരു മഴ.. പനി സ്വപ്നത്തില്‍ മരിക്കുകയായിരുന്നു...അവന്‍ മരുന്നും  സ്നേഹവുമായി അരികെ....
കൊരങ്ങത്തി ...നിനക്കു വിളിക്കാന്‍ തോന്നിയൊരു സമയം... കുറച്ചൂടിനേരം..എനിക്കവനെ കിട്ടുമായിരുന്നു..പനിക്കുളിരില്‍ അവന്റെ ചൂടു പറ്റാന്‍ ദേ ഒരു മിനിട്ടേ വേണ്ടിയിരുന്നുള്ളൂ.... എല്ലാം കളഞ്ഞു...

അയ്യോ ഞങ്ങള്‍ക്ക് ബ്രേക്ക്‌ ഫാസ്റ്റ്ന്‌ സമയായി ...11 മണിക്കാ. ബ്രെഡ്‌  ടോസ്റ്റ്‌ ചെയ്യണം ബുള്‍സ് ഐ ഉണ്ടാക്കണം...അങ്ങനെ ഞങ്ങള്‍ ഒരുമിച്ച്...ക്യാമറക്കിരുപുറം ... വെക്കെട്ടെ നീ ...വിളിക്കാംട്ടോ...ഉമ്മാ..ലവ് യു ... ബൈ.. ബൈ ..
ഓഹ് സോറി സോറി ..ഹാപ്പി ഓണം !!!
-------------

പുറത്ത് മഴ  നിറഞ്ഞ് പെയ്യുന്നുണ്ട് ....

നേര്‍ത്ത ചൂടുണ്ട് ഉള്ളില്‍ ..
മനസ്സ് പനിചൂടില്‍ ഓര്‍മ്മക്കിനാവിലേക്ക് വഴുക്കിപോകുന്നത്,
ഒറ്റക്കായി പൊകുന്ന നിമിഷങ്ങളില്‍ ഓര്‍മകളുടെ മഴക്കാലം കൂട്ട് വരുന്നത്,
അതില്‍ ഈറനാവുന്ന കണ്ണിനെയും ഹൃദയത്തെയും തഴുകാന്‍ ഉള്ളിലും പുറത്തും നീയാം മഴ സദാ നിറയുന്നത് ...

അതെ, മനസ്സിന്‍റെ ഉള്ളിലെപ്പോഴും നിന്‍റെ മഴ പെയ്യുന്നുണ്ട്...

നിന്നിലെക്കെത്തുകയെന്നാല്‍ മഴ തന്നെ!

വീണ്ടുമൊരു ഓണക്കാലം പതിയേ വന്ന് പടിയിറങ്ങുമ്പൊള്‍, നന്ദി പൂര്‍വ്വം സ്മരിക്കുന്നു , കാലത്തെ ...എന്നില്‍ നിന്നടര്‍ന്നതിനും, അടര്‍ത്തിയതിനും പകരമായി നിന്നെ തന്നതിന്!!

വീണ്ടും നിന്‍റെ മഴ കുളിരിലേക്ക് , എന്‍റെ മഴകുറുമ്പുകളിലേക്ക്
മനമുടക്കി നമ്മുക്ക് ഒന്നായീ....

പുറത്ത് മഴ നിറഞ്ഞ് പെയ്യുന്നുണ്ട്, നമ്മുടെ മനസ്സ് പൊലെ ...!40 comments:

 1. എഴുതിയാലും തീരുന്നില്ലേ അവന്‍ തന്നത് ... ?
  കിനാവിന്റെ തോളത്തേറീ അവന്‍ വന്നതോ ..
  പനിചൂടില്‍ ഓര്‍മകള്‍ വന്നു തൊട്ടതോ ..?
  ഒറ്റക്കായി പൊകുന്ന ചില നിമിഷങ്ങളുണ്ട് നമ്മുക്ക് ..
  ദൈവം നേരിട്ടിറങ്ങി നമ്മേ അല്‍ഭുതപെടുത്തുമപ്പൊള്‍ ..
  നിറ സാന്നിധ്യമായൊരു മനസ്സിനേ തരും കൂട്ടായീ ...
  അവനെ പിരിയുകയെന്നാല്‍ മൃതിയുടെ മരവിപ്പ് പൊലെ ..
  പ്രീയ സഖിയുടെ മൊഴികള്‍ പൊലും അലൊസരമുണ്ടാക്കുന്നു അല്ലേ -
  അവനില്‍ നിറഞ്ഞു നില്‍ക്കുന്ന ലോകത്തില്‍....
  ഒന്നു പനിക്കാന്‍ പൊലും കൊതിക്കും നാം , ആ കരങ്ങളിലേ കരുതലറിയാന്‍ ..
  ഓര്‍മകളുടെ മഴപെയ്ത്തില്‍ നിന്നില്‍ നിന്നും അകന്ന് പൊയത്
  അരികില്‍ വന്നു കുത്തി നോവിക്കുമ്പൊള്‍ , അവര്‍ കാണുന്നുണ്ടാവും ...
  അത്രമേല്‍ സ്നേഹിച്ചു പൊയവര്‍ അരികില്‍ കാണും എന്നും തലോടലായീ ..
  അവിസ്മരണീയമായ ഈ ഓണം കൊണ്ട് തന്ന മഴയും , പ്രണയപൂവുകളും
  ഒരിക്കലും നിന്നില്‍ നിന്നും അകലാതിരിക്കട്ടെ ....
  അടുത്ത ഓണം ഒന്നിച്ചിരുന്നു അവന്റെ കരങ്ങളാല്‍ ഒരു ഉരുള ചോറുണ്ണാം
  ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ . സ്നേഹപൂര്‍വം

  ReplyDelete
  Replies

  1. എത്ര എഴുതിയാല്‍, പറഞ്ഞാല്‍ തീരും ഒറ്റപ്പെട്ടവളുടെ ആധികള്‍...
   അതില്‍ കുളിരായിപ്പൊഴിയുന്നവനോടുള്ള സ്നേഹം...നന്ദി !!!??

   എനിക്കറിയാം... കാലംപോലും കൈവിട്ട നിമിഷത്തില്‍ എന്നിലേക്ക്‌ വന്ന
   നീ തന്നെയാണ് ദൈവമെന്ന പേരിനനുയോജ്യന്‍...
   അപ്പൊ നിന്‍റെ അനുഗ്രഹമാണ് കാംക്ഷിക്കുന്നത് ഈ പ്രണയം..

   നിന്‍റെ ആശംസപോലെ... ആഗ്രഹംപോലെ, അടുത്ത ഓണത്തിന് ഉണ്ടാവുമോ അടുത്ത്, ഒരേ ഇലയില്‍ ഉണ്ണാന്‍? കാലത്തിനടിപ്പെടാതെ കാലത്തെ നമ്മുടെ വരുതീല്‍ കൊണ്ടുവരണം. അസ്സൂയകൊണ്ട് കണ്ണ് പൊട്ടണം,.അല്ലെ ?!!?!

   റിനീടെ മഴപ്പ്രേമം സാംക്രമികമാണേട്ടോ... ദേ എനിക്കും പിടിച്ചുന്നാ തോന്നണേ :D
   നിന്നിലൂടെ നിളയെ, മഴയെ ഒക്കെ പ്രണയിക്കാന്‍ തുടങ്ങിയിരിക്കുന്നു...ഈ ഞാനും !!!

   എന്‍റെ പ്രിയ മിത്രം അറിയേണ്ട അവളുടെ വിളി അലോസരപ്പെടുത്തിയെന്ന്‍ ... പറയല്ലേട്ടോ റിനിയെ ...

   ആദ്യ വായനയ്ക്ക് പകരം ഒരുപാട് സ്നേഹം !!!

   Delete
  2. നിള കാണണം , മഴ കാണണം ..
   വിണ്ണ് മണ്ണ് തൊടുമ്പൊള്‍ , നിളയിലേ മണത്തരികള്‍ പുളകം കൊള്ളുമ്പൊള്‍
   നിന്നോടൊപ്പൊം , നീ ചേര്‍ത്ത പരിശുദ്ധ പ്രണയത്തിന്റെ കരസ്പര്‍ശത്തോടൊപ്പൊം
   നിളയിലേക്കിറങ്ങി ചെന്ന് , നാവാമുകുന്ദന്റെ തിരുനടക്കുമുന്നിലേ ആല്‍മര കല്‍ പടവുകളില്‍
   നിന്നോടൊപ്പൊം ചേര്‍ന്നിരുന്ന് മഴനനഞ്ഞ് , നേര്‍ത്ത് നേര്‍ത്ത് പൊഴിയുന്ന മഴയുടെ പുഴ പ്രണയത്തേ കണ്ടു കണ്ടു ,
   ചുണ്ടില്‍ തങ്ങി നില്‍ക്കും തുള്ളികള്‍ നുണഞ്ഞ് , ഒഴുകിയിറങ്ങുന്ന മഴ ചാലുകളേ തടഞ്ഞ് നിന്നേ അറിഞ്ഞു ,
   നിനക്ക് കുളിര്‍ നല്‍കി , അന്തരാത്മാവിലേക്കൊരു മഴ നല്‍കി , നമ്മുക്കായി കാത്തിരിക്കുന്നു
   മഴ കുഞ്ഞിന് വേണ്ടീ മഴയുടെ കമ്പടം തീര്‍ത്ത് നമ്മുടെ മഴപ്രണയ യാത്ര ........!

   Delete
  3. അതെ... വിണ്ണ്മണ്ണ് തൊടുമ്പോള്‍...മിഴിതുറന്ന ചിരാതുക്കള്‍ക്ക് നടുവില്‍,
   ആല്‍വേരുകളില്‍ നിന്നോട് ചേര്‍ന്ന്...കാലില്‍ നിളയുടെ ചുംബനം ഏറ്റ്..
   സ്വപ്നം പറയണം നമുക്ക് !

   മച്ചിലെ ഇരുളില്‍നിന്ന് നമ്മെ ഉറ്റുനോക്കുന്ന കരിങ്കണ്ണി പൂതത്തെ
   "പോടി കരിങ്കണ്ണീ " എന്ന് വിളിച്ചുകൂവി മഴയിരുട്ടില്‍ ഒളിക്കണം...
   പേടിക്കെണ്ടാട്ടോ.. ഒരു മിന്നാമിന്നി ഇത്തിരിചൂട്ടുമായി വഴികാട്ടും നമുക്ക്...!!

   പിന്നെ പുല്‍പ്പടര്‍പ്പില്‍ നിന്ന് മഴ ഉറഞ്ഞുണ്ടായ 'കണ്ണീര്‍ത്തുള്ളി '
   ഇറുത്തെടുത്തു ഞാന്‍ നിന്‍റെ കണ്‍ പോളകളില്‍ വയ്ക്കും...
   ആകുളിരില്‍ നിന്‍റെ ഉറക്കം മരവിക്കും...
   (എന്‍റെ ആ കുറുമ്പില്‍ നീ പിണങ്ങുമ്പോള്‍ നക്ഷത്രങ്ങള്‍ ഉദിച്ച് നിന്നെ നോക്കി കണ്ണിറുക്കും!!!)

   അങ്ങനെ ഒരു രാവ് മുഴുവന്‍ ഉറങ്ങാതെ,
   അപ്സരസ്സുകളേയും ഗന്ധര്‍വ്വന്മാരുടെയും കഥകള്‍ പറഞ്ഞ്...പറഞ്ഞ്...
   അവരിലേക്ക്‌ പരകായപ്പ്രവേശം ചെയ്ത് ...നമ്മള്‍... ഒരു ജന്മം മുഴുവന്‍...ഉറങ്ങാതെ...

   അതെ...മഴ കുഞ്ഞിന് വേണ്ടീ മഴയുടെ കമ്പടം തീര്‍ത്ത് നമ്മുടെ മഴപ്രണയ യാത്ര ...!

   Delete
  4. ഒരുനാള്‍ മഴ നനുത്ത് പെയ്യുന്ന പുലരിയില്‍ ..
   കടല്‍ കടന്ന് , തീരം കടന്ന് , മതില്‍കെട്ടുകള്‍ കടന്ന്
   നമ്മുക്ക്, പൂക്കും മഴപൂവിനേ പതിയെ കൊണ്ട് ചെന്ന്
   നിള തൊടീക്കണം , കുഞ്ഞു ഇതളുകള്‍ കുളിരില്‍ ചേര്‍ത്തു വയ്ക്കണം ..
   ചുണ്ടില്‍ തേന്‍പുഞ്ചിരി വിടരണം , കവിളില്‍ നിള തീര്‍ത്ത മഞ്ഞിന്റെ
   ചെറു ചുംബനം നല്‍കണം , ഓര്‍മകളേ തീരത്ത് കൂട്ടി ബലി ഇടണം ...
   എന്നിട്ട് നാലുകൈകളില്‍ ചേര്‍ത്ത് വച്ച് തീരം തൊടാതേ , തീകണ്ണ് തൊടാതെ
   വാനം മുട്ടി പൊകണം , മഴ പിറവി കൊള്ളും മുന്നേ ഉള്ളം കൈയ്യിലെടുക്കണം ..
   ഒരു കുഞ്ഞ് തുണ്ടെടുത്ത് ആത്മാവില്‍ ചേര്‍ത്ത് , മഴയെ പ്രണയിക്കാന്‍ പഠിപ്പിക്കണം ..
   അതേ ..മഴയേ അറിയാന്‍ , മഴനിലാവ് പൂക്കുന്ന വിണ്ണിലേക്കൊരു മഴ പ്രണയ യാത്ര ..

   Delete
  5. മറ്റൊരു പൌര്‍ണമിയില്‍...മഴക്കാടിന്‍റെ ഉള്ളില്‍..
   മഞ്ഞിന്‍റെ ശീതളിമയില്‍....ഇലഞ്ഞിമരച്ചുവട്ടില്‍ പ്രണയകരിമ്പടം പുതച്ച്...നാം

   ആ നിലാവില്‍ ഞാന്‍ വീണുകിടക്കുന്ന ഇലഞ്ഞിപ്പൂക്കള്‍ വാരിയെടുത്തു നമ്മെ മൂടും ...
   അതിന്‍റെ മാസ്മരിക ഗന്ധത്തില്‍, നിലാവ് നോക്കി കിടന്ന് ..
   പ്രണയാര്‍ദ്രയായി, വാനമ്പാടിയായി ഞാന്‍,
   നിന്‍റെ കിനാവുറങ്ങും മിഴികളെക്കുറിച്ചും ,
   കാട്ടുതേനിന്‍റെ നിറത്തെക്കുറിച്ചും..
   പുതു മണ്ണിന്‍റെ ഗന്ധത്തെക്കുറിച്ചും .. പാടും,
   നിന്നെ ഞാന്‍ എത്ര മോഹിച്ചുവെന്നും ...സ്നേഹിക്കുന്നുവെന്നും .. പറഞ്ഞുകൊണ്ടെയിരിക്കും...!

   ആ രാവില്‍ പ്രണയാഗ്നിയില്‍ ജ്വലിച്ചു നാം പ്രണയകണങ്ങളായി ..
   കാറ്റിന്‍ ചിറകിലേറി വിണ്ണ്‍ തൊടും ... മഴയേ അറിയാന്‍,
   മഴനിലാവ് പൂക്കുന്ന വിണ്ണിലേക്കൊരു മഴ പ്രണയ യാത്ര !!!

   Delete
  6. വാനോളം മോഹകാറ്റ് വീശുമ്പൊഴും ,
   ആവോളം പ്രണയകാറ്റ് ഏല്‍ക്കുമ്പൊഴും
   മഴയോളം കുളിര്‍കാറ്റ് പൊതിയുമ്പൊഴും ...
   നിന്നില്‍ നിന്നടരുന്ന ഒരു നുള്ള് പ്രണയനിലാവിന്‍ കണമെടുത്ത്
   ഹൃത്തിനാഴത്തില്‍ വയ്ച്ച് , കടല്‍ കരയില്‍ കൊണ്ട് പോയീ
   വിണ്ണില്‍ നിറയുന്ന നക്ഷത്രങ്ങളേ കാണിച്ച് , മഴനൂലുകള്‍ കൊണ്ട്
   പ്രണയാദ്രമായി വരിഞ്ഞ് ,പാഥേയം പൊലെ നമ്മുടെ ഉള്ളത്തില്‍ വച്ച്
   നിലക്കാത്ത പ്രണയമര്‍മരങ്ങള്‍ നിറയും കാനനപാതയിലൂടെ
   മഞ്ഞിനേയും , കാലത്തേയും വകഞ്ഞ് , നിനക്കുമെനിക്കും ഇടയിലേ
   ദൂരത്തേ എണ്ണി കുറച്ച് , വര്‍ണ്ണങ്ങള്‍ തേടുവാന്‍ , വര്‍ണ്ണിക്കുവാനാകാത്ത
   പ്രണയ ഇന്ധനത്തിനാല്‍ നീണ്ടു പൊകുന്നൊരു മഴ പ്രണയ യാത്ര ...!

   Delete
  7. കുടജാദ്രിയില്‍ മഞ്ഞ്‌, മരം പുല്‍കുന്ന പൂര്‍വ്വാഹ്നത്തില്‍..
   മനം ചേര്‍ന്ന് കൈകോര്‍ത്ത്, മിഴികളില്‍ ലയിച്ച് ..
   കാറ്റും കിളിയുമാറിയാതെ
   നിന്‍റെ കണ്ണിലെ കിനാവിന്‍ പീലിക്കണ്ണെന്‍റെ കഴുത്തിലും
   ഹൃദയചെപ്പിലെ പ്രണയകുങ്കുമത്തില്‍ നിന്നല്പം എന്‍റെ നെറ്റിയിലും ചാര്‍ത്തണം...

   എന്നിട്ട്
   നഗ്നപാദരായി സര്‍വ്വജ്ഞ പീഠമേറി, സൌപര്‍ണിക ഉറവ് കണ്ട്,
   മഴ പുഴതൊടും മുന്നേ മഴയെ അറിഞ്ഞ്..നമ്മെ അറിഞ്ഞ്
   മഴപ്പൂവിറുക്കാന്‍ ഒരു തീര്‍ത്ഥയാത്ര, നമ്മുടെ ഈ മഴ പ്രണയ യാത്ര ...!

   Delete
  8. മഴപൂവുകള്‍ അടര്‍ന്ന് വീഴുന്നുണ്ട് നമ്മുക്ക് വേണ്ടീ ,
   മഴദേവന്‍ പ്രണയം നിറച്ച് പൊഴിക്കുന്ന ഒരൊ മഴമുത്തുകളും-
   നമ്മളേ പൊതിയുമ്പൊള്‍ , നമ്മളില്‍ നിന്നുമവശേഷിക്കുന്ന
   നീര്‍മുത്തുകള്‍ മണ്ണിനേ തൊടുമ്പൊള്‍ ....
   ഒരു പുഴ ജനിക്കുന്നുണ്ട് , വിണ്ണിന്റെ പ്രണയവും , നമ്മുടെ ഇഷ്ടവും
   സമം ചേര്‍ത്ത് രൂപം കൊള്ളുന്നൊരു പുഴ ..
   നമ്മളില്‍ നിന്നും ഉല്‍ഭവിച്ച് നമ്മളിലേക്ക് ഒഴുകുന്ന പ്രണയനദിക്ക്
   കുറുകേ , വിണ്ണും മണ്ണും നമ്മളും ചേര്‍ന്ന് പ്രണയതീവ്രത നിറച്ചൊരു പുഴ ..
   അതില്‍ നിന്നൊരു കുമ്പിള്‍ പ്രണയജലമെടുത്ത് നിന്റെയും എന്റെയും
   ഹൃദയകോണുകളില്‍ തളിക്കണം , ഇടക്ക് കുറുമ്പ് കുത്തുന്ന നേരത്ത്
   വറ്റി പൊകുന്ന പ്രണയത്തിനേ ഈറനണിയിക്കാന്‍ ...
   ഒരിക്കലും പ്രണയം വരണ്ട് പോകാതിരിക്കാന്‍ , നമ്മുക്ക് നമ്മളേ നഷ്ടമാകാതിരിക്കാന്‍
   പുഴ തീര്‍ത്ത , മഴ തീര്‍ത്ത , കാലം തീര്‍ത്ത മഴ പ്രണയയാത്ര ....!

   Delete
  9. നിന്‍റെ ധ്വനി ഒന്നു കനക്കുമ്പോള്‍...മിഴി ഒന്നുചുവക്കുമ്പോള്‍ ഇടറുന്നതെന്‍ മനം.

   അത്
   മരണം മണക്കുന്ന ഗതകാല ഇരുളിലേക്ക് എന്നെ കൈകൂട്ടിക്കൊണ്ടുപോകുമെന്നറിയുക ...
   നീ കോരിയെടുത്തു വറ്റിച്ച കണ്ണീര്‍ തടാകത്തില്‍, വീണ്ടും ഉറവ്പൊട്ടുമെന്നറിയുക...
   നീ അറുത്തെറിഞ്ഞ മരണ ഞരമ്പുകള്‍, എന്നില്‍ മുളച്ചു പടരുമെന്നറിയുക ...
   ഞാന്‍ വെറും കണ്ണീര്‍ മഴയായി പെയ്തു ഒടുങ്ങുമെന്നറിയുക...

   അങ്ങനെ
   നാം വനപര്‍വ്വമേറാതിരിക്കാന്‍...
   എന്‍റെ കണ്ണിലും കരളിലും വാക്കിലും നിന്നോടുള്ള പ്രണയം സ്ഫുരിക്കാന്‍...
   നിന്‍റെ കുറുമ്പുകള്‍ അവസാനിക്കാന്‍...
   നമുക്ക് കണ്ണേറേല്‍ക്കാതിരിക്കാന്‍
   ചെമ്പട്ടുടുത്ത്... നെറ്റിയില്‍ ചെമ്പുഴ ഒഴുക്കി നമുക്കായി ..
   വഴിപാടുകള്‍ നേര്‍ന്നെന്‍റെയീ മഴ പ്രണയയാത്ര !!!

   Delete
  10. ശലഭമഴ പൊഴിയുന്ന മല മേടുകളില്‍
   താഴ്വാരത്ത് പൂക്കുന്ന ദേവദാരു പൂവുകളില്‍ ,
   മേഘം മണ്ണ് തൊടുന്ന മഞ്ഞിന്‍ മുനമ്പുകളില്‍ ..
   അരുവിയൊഴുകുന്ന വനാന്തരങ്ങളില്‍ ..
   എവിടെ വച്ചാണ് , നിന്നൊടുള്ള എന്റെ പ്രണയം
   നീ എന്റെ കണ്ണുകളില്‍ നിന്നും വായിച്ചെടുത്തത് ...?
   ഒരിക്കല്‍ പൊലും എന്റെത് , നിന്റെത് എന്ന പറയരുതെന്നോതീ
   നമ്മളെന്ന ലോകം സൃഷ്ടിച്ചെടുക്കാന്‍ മനസ്സൊരുക്കിയ വഴിയേതാണ് ..?
   നിന്നേ മടക്കുകയെന്നാല്‍ , എന്നില്‍ മൃതി വന്നൂന്നാണ് ..
   നീ മടങ്ങുകയെന്നാല്‍ ഇരുട്ട് പരന്നു എന്നും ..
   കാലമേകിയ മഴമൊട്ടുകള്‍ വിടരും മുന്നേ ,
   പൊഴിയുവാനായുമോ സഖീ ...
   വേനലും , വര്‍ഷവും , വസന്തവും ഭാവങ്ങള്‍
   പകര്‍ത്തുമ്പൊഴും നമ്മുടെ പ്രണയമെന്നും മഴ മാത്രം ഉള്ളേറ്റി
   നിറഞ്ഞും , നനഞ്ഞും നില നില്‍ക്കുന്നു ..
   പിണക്കമഴകള്‍ പ്രണയമഴയുടെ നിറം കെടുത്തില്ല..
   അവ ഇണക്കമഴകളേ പൂര്‍വാധികം ശക്തിയോടെ
   ചാരത്ത് പൊഴിക്കുവാന്‍ വെമ്പി നില്‍ക്കും , അതിനു
   ചാരുതയുമേറും ... എത്ര കാതമകലെയെങ്കിലും നിന്നിലും
   എന്നിലും നിറയുന്ന മഴയേ നേഞ്ചേറ്റി ഒരു മഹാ മഴ പ്രണയ യാത്ര ...!

   Delete
  11. ത്രിസന്ധ്യപോല്‍ പ്രണയദ്യുതി അറ്റ്, മരണത്തിന്‍റെ ഇരുളിലേക്ക് കൂപ്പുകുത്തെ...

   വായിച്ച എന്നെ പുഴയായും,അറിഞ്ഞ എന്നെ കടലായും വര്‍ണ്ണിച്ച്
   സ്നേഹതീരത്തൂടെ പ്രണയാഴിയിലേക്ക് കൈ പിടിച്ചപ്പോള്‍ ...
   പറയാന്‍ ബാക്കിയായത് മേഘസന്ദേശമായി അയച്ച്,
   അനുവാദം ചോദിക്കാതെ നീയെന്‍റെ പെണ്ണെന്നു ചൊല്ലി ചേര്‍ത്ത് പിടിച്ചപ്പോള്‍.. ...
   വരികളും മൊഴികളും സ്നേഹം പകുക്കുമ്പോള്‍,
   ഞാന്‍ നിന്‍റെതുമാത്രമെന്ന് ഓര്‍മ്മപ്പെടുത്തി പിണങ്ങിയപ്പോള്‍..

   ഞാന്‍ വായിക്കുകയായിരുന്നു.. നിന്‍റെ പ്രണയം.. !

   നിന്നിലേക്കുള്ള മടക്കവഴി നീ ആരാഞ്ഞപ്പോള്‍,
   എന്നിലേക്ക്‌ അറിയാതെ വഴിചൂണ്ടിയ നിമിഷം..
   ഓരോ മഴത്തുള്ളിയിലും നിന്‍റെ കുളിരറിഞ്ഞു,
   പുതുമണ്ണില്‍ നിന്‍ മണം അറിഞ്ഞു മഴയെ ഹൃദയത്തോട് ചേര്‍ത്ത നിമിഷം...
   വൈകാരിക വേലിഏറ്റിറക്കങ്ങളില്‍,
   നിന്നിലേക്കറിയാതെന്‍ അംഗുലികള്‍നീളും നിമിഷം ...

   ഞാന്‍ അറിയുകയായിരുന്നു ..എന്‍റെ പ്രണയം...!

   പ്രണയത്തില്‍ പൂത്തുലഞ്ഞ്.... വിരഹത്തില്‍ വാടിക്കുഴഞ്ഞ്..കണ്ണുനീരില്‍ മുങ്ങി തെളിഞ്ഞ്
   നഷ്ടപ്പെടാതിരിക്കാന്‍ പരസ്പരം ആത്മാവില്‍ ആവാഹിച്ച് നമ്മുടെയീ മഴ പ്രണയ യാത്ര !!!

   Delete
  12. വിരഹമഴകളില്‍ , പൊലിമയില്ലാതെ പെയ്യുന്ന മിഴി മഴകളില്‍ ..

   കാലവേവുകള്‍ തീര്‍ത്ത നിന്റെ ഉള്ളം വിതുമ്പുമ്പൊള്‍ ..
   നിന്നേ തപിച്ചിരിക്കുന്നൊരു മനമുണ്ടെന്നില്‍ ..
   നിന്റെ കണ്ണുനീരുകളേ തൊര്‍ത്തീ , പനി നീര്‍മഴയിലേക്ക്
   നടത്തിയ എന്റെ കരങ്ങളിലേക്ക് പൊടിഞ്ഞ് വീണത് ഇന്ന് നിന്‍ മിഴി പൂക്കളാണ് ..
   ഞാന്‍ ആഗ്രഹിക്കുന്നതില്‍ നിന്നും നിന്നേ വഴിതിരിച്ച് നടത്തുന്നത്
   എന്തിന്റെ പേരിലെങ്കിലും അതെന്റെയും നിന്റെയും ലോകത്തിന്റെ
   തുടുപ്പുകളേ നിലനിര്‍ത്തുന്നില്ല എന്നറിയുക ..

   പഞ്ചാര മണലില്‍ ഞാന്‍ തീര്‍ത്ത പ്രണയചിത്രങ്ങളില്‍
   എന്റെ പാദമൂന്നിയ അടയാളങ്ങളില്‍ ഒക്കെ നീ നിറഞ്ഞ് സപ്ര്ശിക്കുമ്പൊള്‍
   കൈകള്‍ ചേര്‍ത്ത് പുഴയുടെ കുളിരണിയുമ്പൊള്‍ ,
   ദൂരേ മഴ പുല്‍കുവാന്‍ വെമ്പി വരുമ്പൊള്‍ നിന്റെ കണ്ണുകളിലേ
   തിളക്കം പൊലെ , എന്നുമെന്നും എന്നിലേക്ക് നിന്റെ വിരുന്നകള്‍
   പ്രണയസ്പര്‍ശമായും , കുളിരിന്റെ കമ്പടമായും , വന്നു നിറയണമെന്നത്
   ആഗ്രഹമാകാം .. പക്ഷേ അറിയുക , നഷ്ട്പെടാതെ നിന്നിലൂടെ , നമ്മളിലൂടെ
   ഈ മഴ പ്രണയയാത്ര അവസ്സാനിക്കാതെ , നിറഞ്ഞ് പെയ്തു കൊണ്ടിരിക്കും

   Delete
  13. എന്‍റെ അന്തസംഘര്‍ഷങ്ങളില്‍, പൊട്ടിഒലിക്കുന്ന
   കണ്ണീര്‍ലാവയില്‍ നീ കാലിടറി..ഒഴുകി അകലവേ...
   വാക്കിലും നോക്കിലും എന്‍റെ ഉള്ളമറിയാത്ത വെറുപ്പ്‌ നീ വായിച്ചു നീറവേ...
   കാലമേകിയ വടുക്കള്‍ മായാന്‍ കാലം അനുവദിക്കില്ലെന്ന് നീ തറപ്പിച്ചു പറയവേ...
   അറിയാതെ മരണക്കയങ്ങളിലേക്ക് എന്‍റെ പാദം ഞാനറിയാതെ നീങ്ങുന്നു...!

   ഓരോതവണയും മരണത്തിന്‍റെ കുളിരെന്നെ പേരുചൊല്ലി വിളിക്കുമ്പോള്‍
   നിന്‍റെ അകത്തും പുറത്തും നിറയുന്ന താപമാണെന്നെ പിന്‍വിളിക്കുന്നത്‌...!!

   പരസ്പരം നഷ്ടപ്പെടുന്ന നിമിഷം നമ്മുടെ അന്ത്യമെന്നതിനാല്‍
   നമുക്ക് മനംകോര്‍ത്ത്‌ ഒരുങ്ങാം... മരണം തീണ്ടാത്തൊരു മഴ പ്രണയ യാത്രയ്ക്ക് ..

   Delete
  14. നീ തീര്‍ത്ത സ്നേഹഭിത്തികള്‍ കൊണ്ടാണ്
   നമ്മുടെ പ്രണയകൊട്ടാരമുയര്‍ന്നത് ....
   ഞാന്‍ തീര്‍ത്ത പ്രണയജാലകത്തിലൂടെയാണ്
   നമ്മുടെ സ്നേഹമഴകളേ ഹൃത്തേറ്റിയത് ..
   ഉരുക്കങ്ങളില്‍ നിന്നും പൊകുന്ന "കള്ളമഴയല്ല"
   നമ്മള്‍ നനഞ്ഞലിയുന്നത് , നിനക്കുമെനിക്കും അനിവാര്യമായ
   കുളിര്‍ കൊണ്ട കാര്‍മേഘമാണ് നമ്മളില്‍ വര്‍ഷമായി പൊഴിയുന്നത് ..
   എത്ര തെളിഞ്ഞാലും , എത്ര വേനലിലും പ്രണയകുളിരിന്റെ കമ്പടം
   നമ്മേ വിട്ടു പൊകില്ല , അവ നെയ്യ്തത് നീയും ഞാനും തീര്‍ത്ത
   പ്രണയമഴനൂലുകള്‍ കൊണ്ടാണ് , വിണ്ണ് മണ്ണ് തൊടുന്നോളം ..
   മണ്ണ് വിണ്ണിനേ ദാഹിക്കുന്നോളം അതിനു മരണമില്ല ..
   ഒരിക്കലും അവസ്സാനിക്കാത്ത നമ്മുടെ "മഴപ്രണയ യാത്ര "
   ( കീയകുട്ടി സുല്ലിട്ടു :) നിര്‍ത്തൂ )

   Delete
  15. ഞാന്‍ സുല്ലിടാനോ...അയ്യോ അത് പറ്റൂല... അപ്പൊ ഞാന്‍ തോറ്റുന്നല്ലേ...അത് വേണ്ട.. എനിക്ക് വിഷമായാലോ :(
   പാവം റിനിയല്ലേ നീ തോറ്റോളുട്ടോ എനിക്ക് കുഴപ്പമില്ല. :D ...അപ്പൊ ഞാനെഴുതി നമ്മള്‍ നിര്‍ത്താന്‍ പോണ്‌ട്ടോ..
   ----------------------

   "നീ പെയ്യിക്കുന്ന ഓരോ മഴയും എന്നില്‍ തീര്‍ക്കുന്നതെന്താണെന്നറിയുമോ നിനക്ക്..
   ഇത്രയും കാലം നീയില്ലാതെ നഷ്ടപ്പെട്ട ഓരോ നിമിഷവും തിരികെ വരില്ലെന്ന...
   നീയില്ലാത്തതിനാല്‍ മാത്രം എന്നില്‍ പെയ്ത തീമഴകളുടെ വേവുകള്‍ ഉണര്‍ത്തുന്ന..
   തീരാനഷ്ടബോധം..!!

   എല്ലാം നികത്താന്‍ നീ തീര്‍ക്കുന്ന പേമാരിയില്‍ നനഞ്ഞോട്ടുമ്പോഴും ... ഞാന്‍ അത്യാഗ്രഹിയാവുന്നു..
   ഒരു നിമിഷംപോലും അകലാന്‍ വയ്യാത്തവിധം നിന്നില്‍ കൊരുത്തുപോകുന്നു...

   തുടരാം...കരംകോര്‍ത്തു, കവിള്‍ചേര്‍ത്തു, മനമൊട്ടി...
   നമ്മുടെതല്ലാത്ത കണ്ണടകള്‍ക്ക് അവ്യക്തമായ,
   എല്ലാ മാപിനികളും തെറ്റായി മാത്രം വായിക്കുന്ന,
   എനിക്കോ നിനക്കോ കാലത്തിനോ തടുക്കാന്‍ വയ്യാത്ത
   നമ്മുടെ ഈ മഴ പ്രണയ യാത്ര ..!!!

   Delete
 2. അയ്യോ ഇതെന്തേ പനിപിടിച്ചു വട്ടായോ ?
  എന്നാലും ഈവട്ടെനിക്ക് ഇഷ്ട്ടായി

  ആശംസകള്‍ കീയ
  പിന്നെ മോര് കടയുന്നതിനു ഒരു സമയമൊക്കെ ഉണ്ട്

  ReplyDelete
  Replies
  1. ഒന്നും പറയേണ്ടെന്‍റെ ഗോപാ.....ആഘോഷവേളയിലാ പ്രിയരുടെ തിരികെ അണയാത്ത നഷ്ടങ്ങള്‍ നമ്മെ കുത്തി വേദനിപ്പിക്കുക..
   ആ വേദനയുടെ ഉന്മാദാവസ്ഥയില്‍... തകര്‍ന്നു വീഴുന്ന വാക്കുകള്‍ വരികള്‍...!!!...
   എന്‍റെ വല്യമ്മ വൈകിട്ട് 3നു ഒക്കെ മോര് കടയുന്നത് എന്‍റെ ഓര്‍മ്മയില്‍ ഉണ്ടല്ലോ ..

   Delete
 3. ആദ്യഭാഗം നന്നായിഷ്ടമായി

  ReplyDelete
  Replies
  1. എന്‍റെ അമ്മയ്ക്കുമതെ, ആദ്യ പകുതിയാ ഇഷ്ടായെ..
   മോളുടെ പ്രണയം ഇഷ്ടാവാതോണ്ടാവുംല്ലേ സുമേഷ് :)

   Delete
 4. മനോഹരമായി എഴുതി.
  ആശംസകള്‍ കീയ

  ReplyDelete
  Replies
  1. സന്തോഷം, സ്നേഹം, പ്രിയ നിധീഷ് !!!

   Delete
 5. മഴ തകര്‍ത്തു പെയ്തോട്ടെ .....

  ReplyDelete
  Replies
  1. ഉം ഉം ... പെയ്തോട്ടെ പെയ്തോട്ടെ..!!!
   ആദ്യായാണല്ലോ വരവ്... സന്തോഷായിട്ടോ!

   Delete
 6. വയ്യ... എവിടൊക്കെയോ മുറിഞ്ഞിരിക്കുന്നു... ആ മുറിവിലൂടെന്‍റെ വാക്കുകളും എങ്ങോ ഒലിച്ചു പോയിരിക്കുന്നൂ...:(

  നിന്നില്‍ നിന്നടര്‍ന്നതിനും അടര്‍ത്തിയത്തിനും പകരമായി നിനക്ക് തന്നതില്‍ മാത്രം ചിന്തകളെ കൊരുക്കുക...

  ReplyDelete
  Replies
  1. അതെ ... എവിടെയൊക്കെയോ മുറിഞ്ഞിരിക്കുന്നു..
   അതില്‍ നിന്നുതിരുന്ന നിണത്താല്‍ കുറിക്കുന്ന വരികള്‍ നിനക്ക് കാണാതിരിക്കാന്‍ ആവില്ല
   അതിലൊന്ന് നീ നിന്‍റെ ഹൃദയം അറുതെടുത്തപ്പോള്‍ ഉണ്ടായത്....അതിലൂടെ നിന്‍റെ വാക്കുകള്‍ ചോരാതിരിക്കന്‍ തരമില്ല ...
   കാരണം എപ്പോഴൊക്കെയോ നീ എന്നെ സ്നേഹിച്ചിരുന്നു...
   പക്ഷെ ഞാന്‍ അതിജീവിച്ചിരിക്കുന്നു... അവനെന്നെ പുന്ര്‍ജ്ജീവിപ്പിചിരിക്കുന്നു !!!

   Delete
  2. വേദനിപ്പിക്കുന്ന ഓര്‍മ്മകളെ അതിജീവിച്ചെ മതിയാകൂ...

   Delete
 7. ഈ ബ്ലോഗ്‌ ഒക്കെ ഒന്ന് ഡിസൈന്‍ ചെയ്തു കുറച്ചൂടെ മനോഹരമാക്കാം കേട്ടോ.... ഇങനെ ഇരിക്കുമ്പോള്‍ ഒരു സുഖം ഇല്ല കാണാന്‍....., പോസ്റ്റുകള്‍ എത്ര മനോഹരം ആയാലും വായനക്കാരില്‍ ഒരു ഇമ്പ്രഷന്‍ ഉണ്ടാക്കാന്‍ അത് പോര കേട്ടോ.....

  ReplyDelete
  Replies
  1. അതിനൊന്നുമുള്ള ക്ഷമ ഇല്ലെന്‍റെ അനന്താ..പറഞ്ഞത് ശരിയാ അറിയാം .. നിക്ക് മടിയും സമയക്കുരവുമാ ..ഒരു ചെറിയ ജോലിയ്ണ്ടേ .
   തലച്ചോറ് കൊണ്ടു സംസാരിക്കുകയും എഴുതുകയും ചെയ്യാത്ത ആളാ ഞാന്‍ (അല്ല അതിനിപ്പം ആ സാധനം തലേല്‍ ഉണ്ടോ ആവോ ) അതോണ്ട് ഒരുപാട് പേര്‍ വായിക്കുമെന്ന പ്രതീക്ഷയൊന്നുമില്ല ...
   സ്വയം ഒന്നു ലഘു ആവാന്‍ ഇതെന്നെ സഹായിക്കുന്നു എന്ന് മാത്രം :)
   ഈ സ്നേഹത്തിനും കരുതലിനും നന്ദി പറയാതെ സ്നേഹം..!!!

   Delete
 8. "നിന്നിലെക്കെത്തുകയെന്നാല്‍ മഴ തന്നെ!

  ReplyDelete
  Replies
  1. നിന്നില്‍ നിന്നകലുകയെന്നാല്‍ മൃതി തന്നെ !!!

   Delete
 9. പ്രിയ സുഹൃത്തെ,

  വല്ല കാര്യവും ഉണ്ടോ ഈ സ്വപ്നത്തില്‍ മഴയും നനഞ്ഞ് ഓടാന്‍. നന്നായ് എഴുതി ട്ടോ. വായിക്കാന്‍ നല്ല സുഖമുണ്ടായിരുന്നു. ആശംസകള്‍.

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. കിനാവില്‍ മഴനനഞ്ഞാല്‍ രണ്ടാ ഗുണം ഗിരീഷെ
   മഴക്കുളിരെല്‍ക്കുകേം ചെയ്യാം, പനിയോട്ടു വരികേം ഇല്ല :)

   ഇഷ്ടായതില്‍ സന്തോഷംട്ടോ...

   Delete
  2. പ്രിയ സുഹൃത്തെ,

   അപ്പോള്‍ ഇടക്ക് അങ്ങോട്ടും വരാം ട്ടോ.

   ഇതാണ് എന്നിലേക്കുള്ള വഴി. http://gireeshks.blogspot.in/

   കീയക്കുട്ടിയുടെ അഭിപ്രായങ്ങളും അറിയാമല്ലോ.

   പിന്നെ ഫോളോ ചെയ്യാനുള്ള ഒപ്ഷനും ഉണ്ട്.

   സ്നേഹത്തോടെ,
   ഗിരീഷ്‌

   Delete
  3. :)..kandittundu njaan ..aadhya varavil thanne!!!

   Delete
 10. http://kathyillaakatha.blogspot.in/

  ReplyDelete
 11. കീയക്കുട്ട്യേ...
  ആദ്യമാണ് ഇവിടെ.. റിനിയേട്ടന്റെ മഴനൂല് പിടിച്ച് വന്നതാ :)
  എനിക്ക് ആദ്യഭാഗം ആണുകേട്ടോ ഇഷ്ടായത്..
  അമ്മ മഴക്കാറ് പെയ്യാണ്ടിരിക്കാന്‍, ഇറയത്ത്‌ നിന്ന് കൈ നീട്ടിയിട്ടെയുള്ളൂ ,
  എന്നിട്ടും നനഞ്ഞുട്ടോ.. ഒരുപാട്..
  ഇറങ്ങിയോടാന്‍ കൊതിച്ചു നിന്ന ഒരു ആസ്ത്മക്കാരിക്കുട്ടിക്ക് അത്രേമൊക്കെ തന്നെ അധികം..
  അത് വിട്, ഇനീം വരും ഞാന്‍ കീയക്കുട്ടിടെ എറാത്ത്, പ്രണയമഴ നനയാന്‍...

  ReplyDelete
 12. എന്‍റെ പല്ലവിക്കുട്ടി...ഇവിടെ പ്രണയ മഴ പെയ്യാറെഇല്ലായിരുന്നു... വിരഹ മഴയായിരുന്നു.. എപ്പോഴും :)
  പിന്നെ ഈ റിനിയെക്കെ വായിച്ചു വായിച്ചു ഞാനും ഒന്ന് ശ്രമിച്ചു നോക്കണതല്ലേ ..
  എന്തായാല്ലും സന്തോഷം..വന്നതില്‍....
  വരൂട്ടോ നമുക്ക് നനയാം...അതിപ്പോ പ്രണയം തന്നെ വേണോന്നില്ലല്ലോ അല്ലെ ..!!!

  ReplyDelete
 13. ഇവിടൊരു മഴപ്രണയയാത്രണ്ട് ന്ന് കേട്ടിട്ട് വന്നതാ...
  കൊള്ളാം നന്നായിട്ടുണ്ട് ട്ടാ..

  ReplyDelete