കഥകൾ

Tuesday, August 21, 2012

ഭാഗധേയം !!!


'വരണ്ട മണ്ണിനെ നനച്ച്   വിത്തിറക്കിയെ    അടങ്ങൂ' എന്നായിരുന്നു വാശി ..
ഒരു വര്‍ഷകാലം വേണ്ടിവന്നെക്കുമെന്ന ഭയം ..
കണ്ണിലും മനസ്സിലും മഴക്കാലം കാത്തുവച്ചവന് !

'ഈ മണ്ണിലിനി ഉറവു പൊട്ടി, നിന്നിലേക്ക്‌ ചാലു കീറില്ല ..
എന്നിരിക്കിലും പെയ്യാന്‍ തുനിഞ്ഞതല്ലേ, പെയ്യാതെ പോകണ്ട '.  
ഒരു ചെറു ചാറ്റല്‍മഴയില്‍ ആര്‍ദ്രമായിപ്പോയവളുടെ കള്ളനാട്യങ്ങള്‍!!!  

കാതങ്ങള്‍   അകലെനിന്നും താരാട്ടിത്തഴുകുമ്പോള്‍..
മടിപ്പുതപ്പ്  മൂടിക്കിടന്നു കഥകള്‍ പറയുമ്പോള്‍..
പെയ്തും നിറഞ്ഞും പരിപൂരകമാവുമ്പോള്‍..

അറിയുന്നു ...
കാലത്തിന്‍റെതായിരുന്നില്ല...
അനിവാര്യത തീര്‍ത്തും നമ്മുടെതായിരുന്നു!!!

21 comments:

 1. കാലം നമ്മളോടൊന്നും പറയാറില്ല
  വരണ്ടുകിടക്കാനും, പെയ്തുതിമര്‍ക്കാനും
  എല്ലാം നമ്മള്‍ തന്നെ ആവര്‍ത്തിക്കുന്നു

  ആശംസകള്‍

  ReplyDelete
 2. അതെ ഗോപാ നമ്മുടെ വരള്‍ച്ചയ്ക്കും നിറവിനും നമ്മള്‍ കാലത്തെ പഴിക്കുന്നു !!!

  ReplyDelete
 3. "നീ എന്റെതെന്ന് കാലം സ്വകാര്യമായി ഓതിയതാവാം ..
  അനിവാര്യത കാലത്തിന്റെതല്ലെങ്കില്‍ കൂടീ "

  അവന്‍ , പെയ്യുവാന്‍ നിനച്ചു വന്നവനാകില്‍
  നിറഞ്ഞു തന്നെ ആകണം .. നിന്റെ വരണ്ട മണ്ണിലേക്ക്
  സ്നേഹത്തിന്റെ കുളിര്‍ മഴ പൊഴിക്കുമ്പൊള്‍
  എത്രയെന്ന് വച്ചാണ് തടഞ്ഞു നിര്‍ത്തുക ..
  അതും ഒന്നു തൊട്ടാല്‍ പൂക്കുന്ന നിന്റെ മണ്ണില്‍ ..

  ഉള്‍കാമ്പിലേക്ക് ഒരൊ മഴതുള്ളി കൊണ്ട് നനയുമ്പൊള്‍
  താരാട്ട് കേട്ടുറങ്ങുമ്പൊള്‍ , കഥകളില്‍ തട്ടി ഒരു മനമാകുമ്പൊള്‍ ..
  കാലം പിന്നില്‍ നില്‍ക്കും , ഇത് അവനും നിനക്കുമുള്ള അനിവാര്യത തന്നെ ..
  നിങ്ങളുടെ ലോകം ..

  ReplyDelete
  Replies
  1. ഒന്നു തൊട്ടാല്‍ പൂക്കുന്ന മണ്ണില്‍ (ഞാന്‍ പോലും അജ്ഞ ആയിരുന്നു ഇതുവരെ ;P)
   നനച്ചതും വിതച്ചതും നീ... സ്നേഹം കൊയ്തത് നമ്മള്‍ !!!

   റിനി നല്ല വരികള്‍ക്കും വരവിനും നന്ദിപറയുന്നില്ല ...കേവലം ഔപചാരികമായിപ്പോയാലോ എന്ന് ഭയം :)

   Delete
 4. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
  Replies
  1. ആഹാ കൊള്ളാലോ... വരാംട്ടോ :)

   Delete
 5. എന്തോ ഒരു കള്ളത്തരം
  മിഠായ് കട്ടുതിന്ന കുട്ടിയെപ്പോലെ......

  ഹഹഹ

  ReplyDelete
 6. അജിയേട്ടാ .. ഞാന്‍ കിണ്ണം കട്ടിട്ടെയില്ല ...
  കണ്ടാല്‍ അങ്ങനെ തോന്നുവോ :O

  ReplyDelete
 7. ഒരു ചാറ്റല്‍ മഴ മാത്രം നല്‍കി മറയുമ്പോഴും
  വര്‍ഷമേഘത്തെ ഉള്ളിലൊളിപ്പിച്ചിരുന്നു,
  നിനക്ക് നല്‍കാന്‍ വേണ്ടി മാത്രം...
  അനിവാര്യത എന്റെതോ, നിന്റെതോ അല്ല നമ്മുടെതോ
  എന്നറിയാതെ ഇന്ന് അനിശ്ചിതത്വത്തിലാണ്...

  ReplyDelete
  Replies
  1. എന്നെ നീ അറിഞ്ഞിരുന്നെങ്കില്‍ വര്‍ഷമേഘത്തെ ഉള്ളിലൊളിപ്പിച്ച് നീ മാറിനില്‍ക്കേണ്ടി വരുമായിരുന്നോ?
   ഈ അനിശ്ചിതത്വത്തിലാവുമായിരുന്നോ..ഞാന്‍/ നീ അതോ നമ്മളോ ?

   Delete
  2. ആ വര്‍ഷമേഘം നിന്നില്‍ പെയ്തൊഴിയുമ്പോള്‍...
   ചാല് കീറി ഒലിച്ചു പോകുന്ന പലതുമുണ്ടായിരുന്നു...
   അറിയാമായിരുന്നു നിനക്ക് പകരം വയ്ക്കാന്‍ അവയ്ക്കൊന്നുമാകുമായിരുന്നില്ലെന്നു...
   പക്ഷെ അനിവാര്യത.... ആരുടേത്? എന്റേത് മാത്രം അല്ലേ??

   Delete
  3. അതെ അനിവാര്യത നിന്റെതായിരുന്നു..എനിക്ക് പകരമാകാന്‍ കഴിയാതെ എന്തിനൊക്കെയോ വേണ്ടി നീ ... പക്ഷെ .. നഷ്ടബോധത്തില്‍ ഉരുകാന്‍ ഞാന്‍ ഇപ്പോഴും ബാക്കി.
   നീ കല്പ്പിച്ചുതന്ന എന്റെ വിധി !

   Delete
  4. നഷ്ടബോധത്തില്‍ നീ ഉരുകുമ്പോള്‍
   കുറ്റബോധത്താല്‍ ഞാന്‍ നീറുകയായിരുന്നു..
   കൈവഴികളായി പിരിഞ്ഞുവെങ്കിലും
   ഒഴുകിയോരുമിക്കാന്‍ ഒരു കടലുണ്ടല്ലോ
   എന്നോര്‍ത്ത് സാന്ത്വനിക്കയായിരുന്നു...

   Delete
 8. നമ്മള്‍ തീര്‍ക്കുന്ന അനിവാര്യതകള്‍..

  ReplyDelete
  Replies
  1. തീര്‍ത്തും മുബി...ആ അനിവാര്യതകലാണ് പലപ്പോഴും വഴിവിളക്കാവുന്നതും.

   Delete
 9. കീയക്കുട്ടീ,ആകെ ചുറ്റിപ്പോകുന്നല്ലോ.

  ReplyDelete
  Replies
  1. അതെന്താ രമേഷേട്ടാ അങ്ങനെ പറയണേ... ചുറ്റിപ്പോകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നെ ;P

   Delete
 10. എന്റെ ഏറ്റവും വലിയ അനിവാര്യത നീയായിരുന്നു.
  ഇനിയൊരിക്കലും നിന്നിലേക്ക്‌ നീളില്ല എന്ന് പറഞ്ഞിട്ടും വേരുകള്‍ നിന്നിലേക്ക്‌ വളരുന്നു.
  ഊഷരതകളില്‍ നനവ്‌ പകര്‍ന്നു നമുക്ക് പരിപൂരകമായ് പെയ്തു നിറയാം..
  ഈ അനിവര്യത് തീര്‍ത്ത്‌ നമ്മുടതല്ലേ?

  ReplyDelete
 11. അതെ തീര്‍ത്തും നമ്മുടേത്‌ മാത്രം !!!

  ReplyDelete