കഥകൾ

Thursday, August 30, 2012

നിന്നില്‍ എനിക്കേറ്റം പ്രിയമായതെന്താണ് ??


നിന്നില്‍ എനിക്കേറ്റം പ്രിയമായതെന്താണ് ?? 
ഏതിനും മീതെയീ നീ എന്ന് പറയുന്ന ആര്‍ജ്ജവമോ?
'അനാഥയല്ല നീയെന്‍ മരണം വരെ', എന്ന് പകരുന്ന ധൈര്യമോ ?
കാപട്യമില്ലാതെ, നമ്മെയോര്‍ത്തു ചിന്തുന്നമിഴിനീരിന്‍റെ നൈര്‍മ്മല്യമോ ? 

 എന്നോടുള്ള പ്രണയമോ, ആര്‍ദ്രതയോ, വാത്സല്യമോ, കരുതലോ ?
ക്ഷണിക മൌനത്തില്‍ പിണങ്ങുന്ന നിന്‍റെ  കുറുമ്പോ ?
എന്‍റെ പൊട്ടചോദ്യങ്ങളില്‍  ആര്‍ത്തു ചിരിക്കുന്ന കുട്ടിത്തമോ ?

നിന്നില്‍ എനിക്കേറ്റം പ്രിയമായതെന്താണ് ??  
പഠിച്ച കള്ളനെന്നെഴുതിയ മുഖത്ത്  നീ വിരിയിക്കുന്ന  'അയ്യോ പാവം'  ഭാവമോ ?
എന്‍റെ ശാസനയില്‍ നീ 'എടുത്തണിയുന്ന' തലതാഴ്ത്തിയിരിക്കുന്ന കുഞ്ഞിന്റെ നിഷ്കളങ്കതയോ ?
"അഭിനയം മതിയാക്ക് "  എന്ന വാക്കില്‍ അറിയാതെ പൊട്ടിപ്പോകുന്ന കള്ളചിരിയോ? 


ക്യാമറക്കിപ്പുറം ചുരുണ്ട് കിടക്കുന്ന എന്നെ നോക്കി വാത്സല്യത്തോടെ മൂളുന്ന താരാട്ടോ? 
ഒരു ബിയറിന്‍റെ കുളിരില്‍ അണപൊട്ടിഒഴുകുന്ന നിന്‍റെ ''സംഗതി  ശരിയാവാത്ത'' കവിതകളും പാട്ടുമോ ?
"ഉമ്മവച്ചുറക്കുന്നെ" എന്ന് കണ്ണടച്ച് ചിണുങ്ങുന്ന ഞാന്‍ ഒളികണ്ണിടുന്നതും, നോക്കിയുള്ള ആ കാത്തിരിപ്പോ?  


നിന്നില്‍ എനിക്കേറ്റം പ്രിയമായതെന്താണ് ?? 
സ്വപ്നം വിടരും നയനങ്ങളോ, ഓരോ അണുവും തൊട്ടുണര്‍ത്തുന്ന അധരങ്ങളോ ?
തഴുകിയുറക്കുന്ന വിരലുകളോ ? എന്നെ തളര്‍ത്തുന്ന ചന്ദന ഗന്ധമോ?
ഞാന്‍, നീ, നമ്മുടെ മോഹം എന്ന ത്രികോണത്തെ ഓര്‍മ്മിപ്പിക്കുന്ന ആ കറുത്ത പൊട്ടുകളോ  ?

കടലിന്‍റെ അത്ഭുതത്തോട്  എന്നെ ഉപമിക്കുന്ന വാചാലതയോ ?
കാവിലെ നെയ്ത്തിരി ഗന്ധമെന്നു പറഞ്ഞെന്നെ പുളകിതയാക്കുന്ന സ്പര്‍ശനങ്ങളോ 
'നീയൊരു പെണ്ണാണ്' എന്നെന്നെ ആര്ദ്രയാക്കുന്ന  നിന്‍റെ ആശ്ലെഷങ്ങളോ   ?

അല്ല, ഇവ മാത്രമാവില്ല  ജീവിതം വച്ചുനീട്ടിയവനോടുള്ള...
നീ തന്നെ പറയു പ്രിയനെ...നിന്നില്‍ എനിക്കേറ്റം പ്രിയമായതെന്താണ് ?? 

22 comments:

 1. സംഗതി അത്രയ്ക്ക് മോശോന്നുമാല്ലട്ടോ...വളരെനല്ലതാ വെറുതെ കുശുമ്പ് പറഞ്ഞതാ ..:)
  (ഇത് പറഞ്ഞില്ലെലെ.. എന്‍റെ പാട്ടുപെട്ടി പൂട്ടിപ്പോകും അതോണ്ട ;പ)

  ReplyDelete
  Replies
  1. കീയക്കുട്ടീ,

   സന്തോഷായി.. ഒരുപാടൊരുപാട്... വൈകിയെങ്കിലും കിട്ടീലോ നിന്‍റെ ഓണ സമ്മാനം...
   ഇന്നലെ കേട്ട ഒരു പാട്ട് ഓര്‍മ്മ വരുന്നു... കുറിക്കട്ടെ വെറുതെയതിവിടെ...
   ഇതിന്‍റെ ക്രെഡിറ്റ്‌ മുഴുവനും ഇതെഴുതിയാള്‍ക്കേട്ടോ...
   ഒപ്പം മനോഹരമായി പാടിയ ആ പാട്ടുകാരനും...

   ഇനിയെന്തു പറയുവാനോമലാളെ

   നീയെന്‍റെ ജീവന്‍റെ ജീവനല്ലേ

   വിടരുന്ന മലരില്‍ അലിയും സുഗന്ധംപോല്‍

   നീയെന്‍റെ ഹൃദയത്തില്‍ ചേര്‍ന്നു നില്‍ക്കേ

   നീയെന്‍റെ ഹൃദയത്തില്‍ ചേര്‍ന്നു നില്‍ക്കേ


   പുഴയേത് തുല്യം നിന്‍ കളമൊഴിക്ക്

   പൂവേതു തുല്യം നിന്‍ നീര്‍മിഴിക്ക് (2)

   പൂജ ചെയ്യാനേതൊരമ്പലം വേറിനി

   ദേവിയായിതീരുമെന്‍ ഹൃദയതുല്യം (2)

   അഴകേതിലെഴുതുവാനാര്‍ദ്രമാമനുരാഗം

   ഹൃദയാനുഭൂതിതന്‍ മധുര ഭാവം (2)

   പിരിയുവാനാകുമോ ഒരുവേളയെങ്കിലും

   അറിയുമോ നീയെന്‍റെ പ്രാണനല്ലേ (2)

   Delete
  2. നിത്യന്‍റെ ഓണ സമ്മാനമായി ഞാന്‍ ഈ വരികള്‍ എടുക്കാം..ഏറെ പ്രിയമായതീവരികള്‍

   പിരിയുവാനാകുമോ ഒരുവേളയെങ്കിലും
   അറിയുമോ നീയെന്‍റെ പ്രാണനല്ലേ...

   ഒരുപാട് സ്നേഹവും നന്ദിയും !!!

   Delete
 2. എന്തായാലും കലക്കി.

  ReplyDelete
 3. ഓണസമ്മാനം നന്നായി .ആശംസകള്‍

  ReplyDelete
 4. ഒന്നും ഉറപ്പില്ലാതായോ?

  ReplyDelete
 5. നന്നായിട്ട്ണ്ട്.

  ReplyDelete
 6. പണി കിട്ടും കീയകുട്ടി ..
  ഇനി പാട്ട് പെട്ടി തുറക്കാന്‍ പ്രയാസമാകും :)...
  മനസ്സുകള്‍ ചേര്‍ന്നിരിക്കുമ്പൊള്‍ പ്രീയമായവയുടെ
  എണ്ണങ്ങള്‍ കൂടി വരും .. ആകാശവും ഭൂമിയും മഴയും
  ഒന്നു പ്രാപ്തമാകില്ല ആ പ്രണയത്തേ വര്ണ്ണിക്കുവാന്‍ ..
  പക്ഷേ ക്ഷണിക പ്രണയത്തിന്റെ മഴചാറ്റല്‍ ആണേല്‍ ..
  ഒരു നിമിഷം കൊണ്ട് പ്രീയമായതെല്ലാം , അപ്രീയമാകും ..
  നേരുകള്‍ എപ്പൊഴും ക്രൂരമാണ് കീയകുട്ടീ ..
  എങ്കിലും ഈ ആത്മാര്‍ത്ഥ മിഴിപൂക്കള്‍ നിന്റെ
  ജീവിതം സുരഭിലമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു ..
  ഈ സ്നെഹകരങ്ങളില്‍ എന്നും വീണുറങ്ങുവാന്‍
  ജഗദീശ്വരന്‍ അനുഗ്രഹം വാരി ചൊരിയട്ടെ ..
  സ്നേഹാശംസകളൊടെ ...

  ReplyDelete
  Replies
  1. പണി ഒന്നും കിട്ടൂല റിനി ഞാനല്ലാതെ പിന്നാരാ ആ ബെസുരിക്ക് (ഒഹ് മാറിപ്പോയി ബാംസുരിക്ക്) കാതോര്‍ത്തു കാത്തിരിക്കാന്‍?!
   ക്ഷണിക പ്രണയത്തിന്റെ മഴചാറ്റല്‍ ആണോ? ഹേ അല്ലാ അല്ലെ ?!?!

   പെരുമഴക്കാലം !!!

   Delete
 7. ബാങ്ക് ബാലന്‍സ് തന്നെയാകും കീയാ

  ReplyDelete
  Replies
  1. അത് ഗോപന് കീയക്കുട്ട്യെ അറിയാതോണ്ട് തോന്നണതാട്ടോ ..
   സങ്കടം ആയി എന്നാലും അറിയാതോണ്ടല്ലേ ഞാന്‍ ക്ഷമിച്ചുട്ടോ :@ :(

   Delete
 8. ചോയിച്ചിട്ട് പറയാമേ.... :)

  ReplyDelete
  Replies
  1. ആള്‍ടെ അഡ്രസ്‌ എനിക്കൂടി ഒന്ന് തരണേ ;P

   Delete
 9. This comment has been removed by the author.

  ReplyDelete
 10. കൊള്ളാം... അധികം ആഖ്യയും വ്യാകരണവും ഒന്നും ഇല്ലാതെ എന്നെ പോലുള്ള സാധാരണക്കാര്‍ക്കായി എഴുതിയതുപോലെ..... ഭാവുകങ്ങള്‍...

  ReplyDelete
 11. വാടകയ്‌ക്കെടുത്തതാണെങ്കിലും വീടുണ്ട്.
  വിഴുപ്പലക്കിയും ജീവിക്കുന്നുണ്ട്.
  നെറ്‌കേടുകാട്ടിയും വളരുന്നുണ്ട്.
  പരിഹാസമേറ്റും
  മനസ്സ് മരവിച്ചും
  നിന്നടുത്ത്
  ഞാന്‍
  നാണംകെട്ട എന്നെ
  ഇറക്കി വെയ്ക്കാറുമുണ്ട്....
  ഇതല്ലാതെ ....സത്യമെന്തെന്ന് ചോദിച്ചാല്‍
  ഇടം വലം
  തിരിയാനൊരിടമില്ലെന്ന അറിവിലേയ്ക്ക്
  നീ ചൂട്ടുകറ്റ വീശിയെറിയുന്നതും
  കര, ചവിട്ടി നില്ക്കാനാകാത്ത വിധം
  നിന്ന് പൊള്ളുന്നതും
  കരിഞ്ഞുപോയ തുമ്പപൂക്കളുടേയും
  നിശാഗന്ധിയുടേയും
  ഈ ശാദ്വല ഭൂമിയില്‍
  മഴക്കാറുകളെ പ്രണയിച്ച്
  ഞാന്‍ നിസ്വനാകുന്നതും മാത്രം സത്യം..

  ReplyDelete
  Replies
  1. വിനയേട്ട... മറുപടി പറയാന്‍ പറ്റാത്തവിധം ഞാന്‍ തരിച്ചിരിക്കുന്നു...
   നിന്‍റെ വരികളില്‍ വികാര വിക്ഷോഭാങ്ങളില്‍ !!!
   I am really proud of you etta

   Delete