കഥകൾ

Friday, August 03, 2012

യാത്രാ മൊഴി !!!

പ്രിയപ്പെട്ട നിനക്ക്  ,

എന്‍റെ മൊഴികളെ നീ വെറുക്കുന്നുവെന്നറിഞ്ഞ്
സ്വനതന്തുക്കള്‍ മുറിച്ചു ഞാന്‍ തെരുവ് നായയെ ഊട്ടി.

ഇന്ന്, നിനക്കായി ചലിച്ച എന്‍റെ വിരലുകളെയും തൂലികയെയും നീ
പഴിച്ചുതുടങ്ങിയിരിക്കുന്നു..
ഇനി ഞാന്‍ സ്വയം പഠിപ്പിക്കും, എന്നെക്കുറിച്ചുള്ള നോവുകളില്‍നിന്നുപോലും, നിന്നെ മനപ്പൂര്‍വ്വം മറക്കാന്‍.
ഇനിയെന്‍റെ വരികളില്‍, ഓര്‍മകളില്‍ - നിന്‍റെ ബീജമില്ല (ഉണ്ടായിക്കൂടാ).

നീ തീര്‍ത്തും സ്വതന്ത്രനാണ്....
അടര്‍ത്തി മാറ്റുന്നതിന് മുന്‍പേ, ഞാനിതാ സ്വയം അടരുന്നു ..
നിന്നില്‍ നിന്നും എന്നന്നേക്കുമായി, നിനക്ക് വേണ്ടി  !!!

ഇനി ഇവിടെ  എല്ലാം സാങ്കല്‍പികം...സാദൃശ്യം യാദൃശ്ചികം മാത്രം !!!

                            പരിഭവമില്ലാതെ, സ്നേഹപൂര്‍വ്വം ...
                                                                                                   നിന്‍റെതല്ലാത്ത , ഞാന്‍

                                                                                                          (കൈയ്യൊപ്പ്)


30 comments:

 1. ഒരു യാത്രാ മൊഴി കൂടി ..
  മനോഹരമായി രചന

  ഇടക്ക് എന്റെ ബ്ലോഗിലേക്കും ഒന്ന് വരണേ ..
  പ്രത്യേകിച്ചു ഒന്നും ഉണ്ടായിട്ടല്ല എങ്കിലും ഒന്ന് വന്നു പൊക്കോളൂ ..

  ഇലപൊഴിക്കല്‍ ..

  ReplyDelete
  Replies
  1. വന്നിരുന്നു ഞാന്‍.
   നന്ദി ഈ വാക്കുകള്‍ക്ക്!!!

   Delete
 2. നീ എന്നെ മനപൂര്‍വം ഒഴിവാക്കുന്നതിനെക്കാള്‍ നല്ലത് ഞാന്‍ സ്വയം ഒഴിവകുന്നതല്ലേ?..
  നിന്നെ അങ്ങനെ നിര്‍ത്തി .....

  ReplyDelete
  Replies
  1. നിന്നോട് ഞാന്‍ എന്ത് പറയാന്‍...
   എല്ലാം അറിഞ്ഞ്, മറ്റൊരു പേരില്‍ ഒളിച്ചിരുന്ന് എന്നേ കാണുകയല്ലേ നീ ;)

   Delete
 3. എല്ലാ പരിഭവങ്ങള്‍ക്കും താഴെ
  പരിഭാവമില്ലെന്ന കൈയൊപ്പ്‌...!
  എന്റെ നെഞ്ചില്‍ തീയൂട്ടിയ തൂലിക കൊണ്ട്‌...
  എനിക്കായിയെന്ന കള്ളം...!
  നീ ശ്വാസം മുട്ടിച്ചു കൊന്ന എന്റെ ആത്മാവില്‍
  നിന്റെ ഓര്‍മ്മയുടെ വേണ്പനിനീര്‍പ്പൂക്കള്‍ ?!!!

  ആത്മനിന്ദയുടെ കൊടുമുടികളിലേക്ക് സ്വാഗതം !

  ReplyDelete
  Replies
  1. ആത്മ നിന്ദയുടെ കൊടുമുടിയിലേക്ക് നീ ഒറ്റയ്ക്ക് തന്നെ....അതില്‍ നിന്‍കരം പിടിക്കാന്‍ ഞാനുണ്ടാവില്ല.

   അന്നും ഇന്നും എന്നും- സ്വയമോ, നീയായിരുന്ന എന്‍റെ ആത്മാവിനോടോ എനിക്ക് നിന്ദ ഇല്ല.

   എന്‍റെ പ്രണയത്തില്‍ ഞാന്‍ പൂര്‍ണമായും സമര്‍പ്പിക്കപ്പെട്ടു.. തിരസ്കരണത്തില്‍ പൂര്‍ണമായും വേരറ്റു.

   എന്തിലും പൂര്‍ണത.. അതാണ്‌ ഞാന്‍ നല്കിയതും തേടിയതും.

   ആ പൂക്കളെങ്കിലും വാടാതിരുന്നെങ്കില്‍...എന്‍റെ തൂലികയും !!!

   Delete
 4. ഒരു കാലത്തിന്റെ ....
  ഒരു പ്രണയാദ്രലോകത്തിന്റെ യാത്രയയപ്പ് ....!
  എത്രത്തൊളം നാം അകലുന്നുവോ അത്രയും
  അടുത്തേക്ക് മനസ്സ് കൂടില്ലേ ...
  ഒരിക്കല്‍ നിറഞ്ഞു പൊയതിനേ വരികളിലൂടെ
  അടര്‍ത്തി മാറ്റുവാന്‍ , മനസ്സിലൂടെ അലിയിച്ച്
  കളയുവാന്‍ നമ്മുക്കാകുമോ ......?
  പിന്നേ പറയാം .. കണ്ണുകളൊട് , മനസ്സിനോട് ..
  ഞാനിതാ നിന്നൊട് , നീ തന്ന സപ്നനിറങ്ങളൊട്
  വിടയോതുന്നു എന്ന് .. പക്ഷേ ഒരു തുരുത്തില്‍
  ചേക്കേറി പക്ഷികളൊക്കെയും അവിടെ എന്തേലും
  ബാക്കി വച്ചിട്ടാകും മടങ്ങുക , ഒരു മടക്കം അനിവാര്യമെങ്കില്‍ മാത്രം ...
  അവനോളം മറ്റൊന്നുമില്ലാതെ , അവനോളം മറ്റൊരു ലോകമില്ലാതെ
  പെയ്തു കുളിര്‍പ്പിച്ചിട്ടും , പുറം തള്ളാന്‍ മനസ്സ് പഠിപ്പിക്കുന്നുവെങ്കില്‍.........
  പൂര്‍ണ സ്വതന്ത്രനാക്കാന്‍ ഹൃദയം അനുമതി നല്‍കിയെങ്കില്‍
  നീയാ തുരുത്ത് വിട്ട് പറന്നു തുടങ്ങീ ... എങ്കിലും .. മനസ്സില്‍
  നിറം മങ്ങാതെ അതുണ്ടാകാം .. ഇല്ലായിരിക്കാം ..
  ചിറകുകള്‍ തളരുമ്പൊള്‍ ഒന്ന് ചേക്കേറുവാന്‍ ഒരു തുരുത്തിന്റെ
  സാമിപ്യം അന്യമായി പൊകാതിരിക്കട്ടെ ...
  സ്നേഹപൂര്‍വം.......

  ReplyDelete
  Replies
  1. നീ ഒഴുകിയെത്തുന്നതായിരിക്കില്ല. നിന്നെ തേടുന്ന കടല്‍..

   അവനോളം മറ്റൊന്നുമില്ലാതെ , അവനോളം മറ്റൊരു ലോകമില്ലാതെ
   പെയ്തു കുളിര്‍പ്പിച്ചിട്ടും , പുറം തള്ളാന്‍ മനസ്സ് പഠിപ്പിക്കുന്നുവെങ്കില്‍......ഈ മഴയാവില്ല നീ മോഹിച്ചത് ...അതിനാല്‍ യാത്ര പറയുകയാണ്‌ ... സ്വയം അപഹാസ്യ ആവുന്നതിനു മുന്‍പേ.


   അറിയുന്നതിനും, നല്ലത് ആഗ്രഹിക്കുന്നതിനും നന്ദി !!!

   Delete
 5. ഒരു കൈയ്യൊപ്പ് എന്‍റെ വകയായി........
  പലപ്പോഴും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് നീ പറയുന്നു.
  അതാണ്‌ നമുക്കിടയിലെ "അതിന്‍റെ" മനോഹാരിത.

  uma.

  ReplyDelete
  Replies
  1. ആത്യന്തികമായി നമ്മള്‍ തേടിയത് ഒന്നുതന്നെ
   നഷ്ടപ്പെട്ടതും..നേടാനിരിക്കുന്നതും( ??)

   Delete
 6. പൂശകനാം നീ പൂശകനിനിമേല്‍
  മൂഷികനാം ഞാന്‍ മൂഷികനിനിമേല്‍.

  ഇങ്ങനെയെങ്ങാണ്ടൊരു പാട്ടുണ്ടായിരുന്നു കീയക്കുട്ടീ.
  നിനക്ക് നിന്റെ വഴി, എനിക്ക് എന്റെ വഴി
  ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍

  ReplyDelete
  Replies
  1. അജിയെട്ടാ. നന്ദി .
   ചില തീരുമാനങ്ങള്‍ നമ്മള്‍ സ്വയം അടിച്ചേല്‍പ്പിക്കുന്നു !!!

   Delete
 7. ഒടുവില്‍ ഇന്നില്‍ ജീവിക്കാന്‍ യോഗ്യത നേടിയല്ലേ കീയാ....!! നല്ലതത്..!!
  ഇന്നലെകളുടെ കെട്ടുപിണര്‍പ്പില്‍ നിന്നും ഇന്നിലേക്ക് സ്വാതന്ത്ര്യം കിട്ടീ..ല്ലേ? മറക്കാന്‍ സ്വയം പഠിപ്പിക്കുമ്പോഴും എന്‍റെ പേര് വെട്ടിമാറ്റിയ നിന്‍റെ പുസ്തക താളുകളില്‍ പിടഞ്ഞില്ലാതാവട്ടെ ഞാനും, നിന്‍റെ കണ്ണീരേറെ കുടിച്ചതല്ലേ, വേണമെനിക്കിത്! അടര്‍ത്തപ്പെടുന്നതിനു മുന്നേ നീ അടര്‍ന്നു കൊള്‍ക, ജീര്‍ണ്ണിച്ചിരിക്കുന്നു ഞാനും എന്‍റെ സ്നേഹവും നിന്നില്‍... അടരുന്നതെനിക്ക് വേണ്ടി മാത്രം എന്ന് പറഞ്ഞെന്‍റെ സ്നേഹത്തെ വെറുതെയെങ്കില്‍ പോലും നീ അവഹേളിക്കല്ലേ.. ഞാനെന്നേ മരിച്ചിരിക്കുന്നു നിന്നില്‍..... ഇനിയും മരിക്കാന്‍ വയ്യ..

  ReplyDelete
  Replies
  1. ഞാന്‍ മരിച്ചെന്നു നീ ഉറപ്പു വരുതിയതല്ലേ, പണ്ടേ ..

   Delete
  2. നിത്യ തിരുത്തലുകള്‍ക്ക് നന്ദി !!

   Delete
  3. This comment has been removed by the author.

   Delete
  4. "ഇനിയിവിടെ എല്ലാം സാങ്കല്‍പ്പികം മാത്രം" ഇനിയെന്ന്??

   Delete
 8. എന്തിനാണ് യാത്രാമൊഴിക്ക് അവസാനം ഒരു കയ്യൊപ്പ്
  വീണ്ടും ഓര്‍ക്കാന്‍ വേണ്ടിയല്ലേ

  ആശംസകള്‍

  ReplyDelete
  Replies
  1. കയ്യൊപ്പില്ലെങ്കിലും നിനക്ക് മറക്കാന്‍ പറ്റില്ല എന്നെനിക്കറിയാം... ആ ഹൃദയത്തില്‍ എന്നേ പതിഞ്ഞിരിക്കുന്നു ഞാന്‍ ..

   Delete
 9. "അടര്‍ത്തി മാറ്റുന്നതിന് മുന്‍പേ, ഞാനിതാ സ്വയം അടരുന്നു .." ഇന്നലെകളുടെ പിടിവിട്ട് ഇന്നിലേക്ക്...

  ReplyDelete
  Replies
  1. സ്വപ്നത്തില്‍ നിന്ന്,ജീവിതത്തിലേക്ക്

   Delete
 10. എന്റേതല്ലാത്ത നിനക്കായി,

  നിന്റെ മൊഴികളെ ഞാന്‍ വെറുക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതി ആ വാശിയില്‍ നിന്റെ മൊഴികളും നീയും കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന്‍...
  പക്ഷെ സംഭവിച്ചതോ...?

  പിന്നെ, നിന്റെ തൂലികയെ ഞാന്‍ പഴിച്ച് തുടങ്ങിയപ്പോഴും ഞാന്‍ കരുതിയത്‌ അങ്ങനെ തന്നെ...എന്നോടുള്ള വാശിയില്‍ - സ്നേഹത്തില്‍ - നിന്റെ തൂലികയില്‍ പൊന്‍തൂവലുകള്‍ വിരിയുമെന്ന്...പക്ഷേ...

  ഇനി നിന്‍റെ വരികളില്‍, ഓര്‍മകളില്‍ ഞാന്‍ ഇല്ല എന്ന് നി പറയുമ്പോഴും ഞാന്‍ ആശംസിക്കുന്നു, ആ വരികള്‍ എന്തിനേക്കാളും മഹത്തരം ആകട്ടെ എന്ന്...

  എന്നില്‍ നിന്നും നിന്നെ നി അടര്‍ത്തി എടുക്കുമ്പോഴും പരാതി ഇല്ലാതെ തെല്ലും പരിഭവം ഇല്ലാതെ....

  നിന്റെതല്ലെന്നു നീ പറയുന്ന ഞാന്‍
  (കയ്യൊപ്പ്)

  ReplyDelete
  Replies
  1. പരാതിപ്പെടാന്‍ നിനക്ക് കഴിയില്ല... എന്നേ അകറ്റി വേലി തീര്‍ത്തത് നീ തന്നെ ആവുമ്പോള്‍.

   Delete
 11. അടര്‍ത്തി മാറ്റുന്നതിന് മുന്‍പേ, ഞാനിതാ സ്വയം അടരുന്നു ..
  നിന്നില്‍ നിന്നും എന്നന്നേക്കുമായി, നിനക്ക് വേണ്ടി !!!

  ReplyDelete
  Replies
  1. ചിലപ്പോള്‍ എനിക്കും വേണ്ടി !!

   Delete
 12. പ്രിയ സുഹൃത്തെ താങ്കള്‍ ഇത്ര പെട്ടന്ന് നിരാശയുടെ മൂട് പടം വലിച്ചെറിയുമെന്നു കരുതിയില്ല . കാത്തിരുപ്പുകള്‍ക്ക് ഒരു ദിവസം പ്രതീക്ഷയുടെ നറുമണം കിട്ടുമെന്ന് ഇന്നെനിക്ക് വെക്തമായി. ദൃഡതയുടെ മേല്‍മുണ്ട് മന്ത മാരുതന്‍റെ തഴുകലില്‍ അടര്‍ന്നു പോവാതെ നോക്കണേ.....

  സന്തോഷം സന്തോഷം ഒരുപാട് സന്തോഷം അറിയായ്കയല്ല അവസാനം കണ്ണ്നീരാണ് പ്രതി വിഥി എന്ന്...........

  സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

  ReplyDelete
 13. ദൃഡതയുടെ മേല്‍മുണ്ട് മന്ത മാരുതന്‍റെ തഴുകലില്‍ അടര്‍ന്നു പോവാതെ നോക്കണേ..... ishtaayi..athu ;)

  ReplyDelete
 14. പ്രണയത്തെ പ്രണയിക്കുന്നവന്‍August 10, 2012 at 12:53 PM

  നീ സ്വയമടര്‍ന്ന് എന്നെ സ്വതന്ത്രനാക്കുമ്പോള്‍ ഞാന്‍ നേടുന്ന പാരതന്ത്ര്യത്തിന്‍റെ ലോകം നിനക്കത്രമേല്‍ ഇഷ്ടമെങ്കില്‍ നിനക്ക് വിട.
  ജീവിക്കാന്‍ പഠിച്ചിരിക്കുന്നു നീ. ഇനി നിനക്കെന്‍റെ നേരിന്‍റെ ആവശ്യമില്ല. എന്‍റെതല്ലാത്ത നീ പരിഭവമില്ലാതെ യാത്ര ചൊല്ലുമ്പോള്‍ നമ്മള്‍ അജ്ഞാതര്‍ ഇന്നലെകളിലും ഇന്നും ഇനിവരാനിരിക്കുന്ന നല്ല നാളെകളിലും. ഓര്‍മ്മകളില്‍ പോലും ഞാനില്ലെന്നു ഒരു സാക്ഷ്യപത്രം നീ കുറിക്കുക. അതില്‍ നിന്‍റെ മനസ്സാക്ഷിയുടെ കയ്യൊപ്പ് പതിച്ച് നീ എനിക്ക് തരിക. നേരിട്ട് തരേണ്ട എന്‍റെ കല്ലറയില്‍ വച്ചാല്‍ മതി. നിന്‍റെ ദൃഷ്ടിയില്‍ പെടാതെ നീ പോയിക്കഴിഞ്ഞാല്‍ ഞാനത് എന്‍റെ ആത്മാവില്‍ അലിയിച്ചു കളയാം. മോക്ഷപ്രാപ്തിക്കായി ആ ഒരു കര്‍മ്മമെങ്കിലും നീ ചെയ്ക എനിക്ക് വേണ്ടി, എനിക്ക് വേണ്ടി മാത്രം..

  ReplyDelete
 15. സത്യം, ഞാന്‍ ജീവിക്കാന്‍ പഠിച്ചിരിക്കുന്നു.. നീ എന്നെ പഠിപ്പിച്ചിരിക്കുന്നു !!!

  നിന്നില്‍ ലയിച്ച എനിക്ക് നീ തീര്‍ത്തു തന്ന ആത്മനിന്ദയേക്കാള്‍,
  ഞാന്‍, നിന്‍റെ പാരതന്ത്ര്യം ഇഷ്ട്ടപ്പെടുന്നു ...അതെ ഞാന്‍ സ്വാര്‍തയാണ് !!!

  പക്ഷെ ഒരിക്കലും അങ്ങനെ ഒരു സാക്ഷ്യ പത്രം നീ പ്രതീക്ഷിക്കേണ്ട, സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാന്‍ എനിക്കാവില്ല...മോക്ഷം കിട്ടാതെ നിന്നാത്മാവ് കേണാലും ശരി എനിക്കത് ചെയ്യാന്‍ ആവില്ല, സ്വാര്തയെന്നു ഞാന്‍ വീണ്ടും തെളിയിക്കുന്നു !!!

  നിന്‍റെ ജീവിതത്തിന്‍റെ സ്വച്ച്ന്ദത നശിപ്പിച്ചവള്‍ എന്നതിലും വലിയ എന്ത് വിലയാണ് എന്‍റെ സ്നേഹത്തിന്‌ ചാര്‍ത്തിത്തരാന്‍ നിനക്കു കഴിയുക അല്ലെ...അതെ തെറ്റു ഞാന്‍ ഏറ്റുപറയുന്നു...
  കടന്നു വരരുതായിരുന്നു ...അസ്തമിച്ച ആ വെള്ളിക്ക് ശേഷം ശനി പിറക്കരുതായിരുന്നു!!
  ഇനി നിനക്കു പ്രിയപ്പെട്ട നിന്‍റെ കൊക്കൂണിലേക്ക് മടങ്ങാം ...കാണപ്പെട്ട ഹൃദയവുമായി ഞാന്‍ പുറത്തേക്കും !!!


  ഒന്നു സത്യമാണ് നീ പ്രണയത്തെ പ്രണയിക്കുന്നവന്‍... നീ പ്രണയത്തെ അതിന്റെ നോവിനെ( നീ സൃഷ്ട്ടിച്ച ) മാത്രമാണ് പ്രണയിച്ചത് ...ഒരക്കലും എന്നെ ആയിരുന്നില്ല. ..

  ReplyDelete