കഥകൾ

Wednesday, August 29, 2012

തിരുവോണപ്പുലരി

എനിക്കറിയാം..

എന്‍റെ ആകുലതകളുടെ ചുവപ്പും, നിന്‍റെ മനസ്സിന്‍റെ വെണ്മയും
നമ്മുടെ പ്രണയത്തിന്‍റെ വയലറ്റും, പ്രതീക്ഷകളുടെ ഹരിതവും
ചേര്‍ത്ത് നീ പൂക്കളം ഒരുക്കുകയാണെന്ന്,

നീ സദ്യവട്ടത്തിലാണെന്ന്.

ഞാന്‍ പരാതിപ്പെട്ടെ ഇല്ലല്ലോ കണ്ണാ ഞാനിവിടെ ഒറ്റയ്ക്കാണെന്ന് ...
ഓരോ അണുവിലും നിന്നെ നഷ്ടപ്പെടുന്നുവെന്ന്..

എന്നിട്ടുമെന്തേ നീ പുലര്‍മഴയായി ..'ചാരെ ഞാനില്ലേ ഉണരൂ' എന്നോതി
ഒന്നിനുമുതകാത്ത ഈ തിരുവോണപ്പുലരിയിലേക്ക് എന്നെ കണ്‍ത്തുറപ്പിക്കുന്നു?!?

19 comments:

 1. പിന്നെ ഈ അത്തപ്പൂക്കളവും സദ്യയും ഒക്കെ ഞാന്‍ ഒരുക്കിയത് ആര്‍ക്കുവേണ്ടിയാ? എല്ലാം നിനക്കുവേണ്ടിയല്ലേ ?
  പെണ്‍കുട്ട്യോളായാ തിരുവോണമായിട്ട് ഇങ്ങനെകിടന്നുറങ്ങരുത് വേഗം എഴുനേറ്റു ആ കസവോക്കെ ഉടുത്തു വാ കുട്ട്യേ !

  ഒന്നശംസകള്‍ കീയക്കുട്ടി

  ReplyDelete
  Replies
  1. എനിക്കായി ഒരുക്കിയ പൂക്കളവും സദ്യയും ..!!
   ഉടുത്തൊരുങ്ങി അണയാന്‍ കസവില്ലാതെ ഈ ഞാനും :(

   ഓണം തകര്‍ത്തോ ഗോപാ?

   Delete
 2. നിറങ്ങള്‍ തീര്‍ന്നുപോയോ?അവസാനിക്കുന്നില്ല,കുറച്ചുകൂടി ഉള്ളിലേക്ക് നോക്കൂ,പിന്നേയും നിറങ്ങളില്‍ ചാലിച്ച ബന്ധങ്ങള്‍ കാണാം

  ReplyDelete
  Replies
  1. എല്ലാ നിറങ്ങളും ഒരുമിച്ചു ചാലിച്ച്..കാലം നീട്ടിയ
   കോടിജന്മങ്ങളും എനിക്ക് തരാന്‍ മറന്ന ..
   ഒരു ബന്ധം...ഈ ബന്ധം !!!

   ഓണം എങ്ങനെ ഉണ്ടായിരുന്നു?? നെറെയെ പായസം കഴിച്ചോ?

   Delete
 3. പൂക്കളം അങ്ങൊട്ട് പിടിച്ചേട്ടൊ കീയകുട്ടി ...!
  ചുവപ്പും വെളുപ്പും വയലറ്റും പച്ചയും ചേര്‍ത്ത്
  മനസ്സില്‍ തീര്‍ത്ത പൂക്കളം .. നമ്മുടെ ...!
  നീ ഒറ്റക്കാണെന്ന് ആരു പറഞ്ഞൂ കണ്ണാ ...?
  നിന്റെ ഉള്ളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന
  അവനേ എങ്ങനെ നഷ്ടമാകും നിനക്ക് ...?
  ഒരു പരാതിക്ക് പൊലുമിടകൊടുക്കാതെ
  നിന്റെയുള്ളില്‍ ഉറങ്ങി എഴുന്നേല്‍ക്കുന്ന അവനേ ?
  അവനൊരുക്കുന്ന ഒരൊ സദ്യകൂട്ടിലും
  നിന്റെ രുചികൂട്ടുകളല്ലെ നിറഞ്ഞ് നില്‍ക്കുന്നത് എന്നിട്ടും...
  നിന്റെ സ്വപ്നങ്ങളേ മനസ്സില്‍ വച്ച് താരാട്ടി പാടിയുറക്കി
  നിന്റെ മിഴികള്‍ ഉണരുന്നത്,, കാക്കുന്ന അവന്.....
  എല്ലാ ഉദയങ്ങളും നിനക്കിനി തിരവോണപുലരിയാകട്ടെ ...
  കൂടെ അവന്റെ സ്നേഹസാമിപ്യമുണ്ടാവട്ടെ ,,,
  പ്രണയാദ്രമീ തിരുവോണ വരികള്‍ ..( കൂടെ എനിക്കേറെ ഇഷ്ടം ഈ വാക്ക് :" കണ്ണാ" )
  പൊന്നൊണാശംസ്കളൊടെ സ്നേഹപൂര്‍വം

  ReplyDelete
  Replies
  1. സത്യം..ഞാന്‍ ഒരു നിമിഷം പോലും ഒറ്റക്കായിരുന്നില്ല ഈ ഓണത്തിന്...
   കഴിഞ്ഞ ഓണങ്ങളിലെല്ലാം..ആള്‍ക്കൂട്ടത്തില്‍ തനിയെ ആയിട്ടുണ്ട്‌.........; ഇത്തവണ ഒറ്റക്കായിട്ടും കൂടെ ഉണ്ടായിരുന്നില്ലേ ഒരു മാത്രപോലും എന്നെ തനിച്ചാക്കാതെ..

   മൂന്നു തവണ പായസമുണ്ടാതിന്റെ ക്ഷീണം ഇപ്പോഴും വിട്ടുപോയിട്ടില്ലേ എനിക്ക് :)
   ഇനി എല്ലാ ഓണോം ഇങ്ങനെ മതി..എനിക്കിഷ്ടായി !!!

   റിനീടെ ഓണം എങ്ങനെ ഉണ്ടായിരുന്നു?
   പൂക്കളോം സദ്യയുമൊക്കെ ഉണ്ടായില്ലേ ?

   Delete
 4. എന്‍റെ ആകുലതകളുടെ ചുവപ്പും, നിന്‍റെ മനസ്സിന്‍റെ വെണ്മയും
  നമ്മുടെ പ്രണയത്തിന്‍റെ വയലറ്റും, പ്രതീക്ഷകളുടെ ഹരിതവും
  ചേര്‍ത്ത് നീ പൂക്കളം ഒരുക്കുകയാണെന്ന്,

  എവിടെ എവിടെ ആ ഭംഗിയാര്‍ന്ന പൂക്കളം
  കണ്ടിട്ട് വേണം ഒരു ഓണാശംസ പറയാന്‍

  ReplyDelete
  Replies
  1. എന്‍റെ മനസ്സിലേക്ക് നോക്കാന്‍ പറ്റണില്ലേ അജിയേട്ട..
   ഈ അജിയെട്ടന് ഒരു സ്നേഹോമില്ല..
   ഒന്നും കാണൂല്ല,കാണാതെ ആശംസ പറയുകേം ഇല്ല ..
   പശു ചത്തു, മോരിലെ പുളിം പോയി ഇനി എന്ത് ഓണാശംസ :@:@ :@

   Delete
 5. കണ്ണനെ കണികണ്ടുണരുന്ന പ്രഭാതങ്ങള്‍ ഇനിയെന്നും...

  ആശംസകളോടെ...

  ReplyDelete
  Replies
  1. നന്ദി നിത്യ !!
   ഓണം ഘോഷായിരുന്നില്ലേ.

   Delete
  2. നാല് ചുവരുകള്‍ക്കിപ്പുറത്ത് വിശാലമല്ലെങ്കിലും വിജനമല്ലാത്ത ഈ തുരുത്തില്‍
   ഓര്‍മ്മകളുടെ ഘോഷം തന്നായിരുന്നു... ആ ഓര്‍മ്മകളില്‍ ഒരു പൂക്കളം, ചുറ്റിലും പാറി നടക്കുന്ന കരിവണ്ടുകള്‍...
   ഇടയ്ക്കിടെ മനസ്സിലെ ശലഭത്തിന്‍റെ നെഞ്ചില്‍ അതിന്‍റെ മൂര്‍ച്ചയുള്ള കാലുകള്‍ അമര്‍ത്തി വച്ച് എന്നെ നോവിക്കാതെ...
   കണ്ണുനീര്‍ പൊഴിക്കാന്‍ അനുവദിക്കാതെ...

   Delete
  3. അപ്പോള്‍ കരിവണ്ടുകള്‍ പോലും സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു ആ മനസ്സിന്റെ പച്ചപ്പിനെ..:)
   ഓര്‍മ്മകള്‍ പോലും ഒരു മിഴിപ്പൂ കൊഴിക്കതിരിക്കട്ടെ നിന്നില്‍ !!!

   Delete
  4. പക്ഷെ എന്‍റെ ശലഭത്തെ നോവിച്ചു കൊണ്ടെന്തിനാ കരിവണ്ടെന്നെ....??
   മറക്കാതിരിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിയുമ്പോ ഓര്‍മ്മകള്‍ നീറ്റലാണ്...

   Delete
  5. ആ പച്ചപ്പ്‌ നുകരുന്ന ശലഭത്തോട് കരിവണ്ടിനും കാണില്ലേ കുഞ്ഞസൂയകള്‍?..
   നിന്നോടുള്ള സ്നേഹം...നിന്‍റെ സ്നേഹം പകുക്കാനുള്ള വിഷമം .. എന്ന് മാത്രം കരുതിയാല്‍ മതി നിത്യ !!!

   ഓര്‍മകളെ മറക്കാന്‍ കഴിയില്ലെന്നത്‌ നമ്മുടെ പരാജയവും..ഓര്‍മ്മുടെ വിജയവും :(

   Delete
  6. ചിറക് കൊഴിഞ്ഞോരാ ശലഭം ആര്‍ക്കും ശല്യമാകാതെ എന്‍റെ ഹൃദയത്തില്‍ മാത്രല്ലേ ഉണ്ടായിരുന്നുള്ളൂ..
   ആരോടും പരാതി പറയാനോ അവകാശം ചോദിക്കാനോ വന്നില്ലല്ലോ എന്നിട്ടും എന്തിനായിരുന്നു അതിനെ ചവിട്ടിയരച്ചത്..
   വണ്ടിന്‍റെ സ്വാര്‍ത്ഥത കൊണ്ട് അതെന്ത് നേടി, എന്നെയോ, എന്നെ അന്നേ എനിക്ക് നഷ്ടപ്പെട്ടില്ലേ, പിന്നെങ്ങനെ..

   ആശ്വസിക്കാം, വെറുതെയെങ്കിലും വിശ്വസിപ്പിക്കാം എല്ലാം മറന്നെന്നു.. പരാജയപ്പെടാന്‍ വയ്യേ.. ജയിച്ചെന്ന് വെറുതെ നടിക്കാല്ലോല്ലേ..??

   Delete
 6. ഓണത്തേക്കാള്‍ ഇഷ്ട്ടം ഉറങ്ങുവാനാണോ. എങ്കിലും ആശംസകള്‍

  ReplyDelete
  Replies
  1. അല്ല ഗിരീഷ്‌ ..പക്ഷെ അവനില്ലചാരെ എന്ന അറവു പൊള്ളിക്കാതിരിക്കാന്‍ ഉറങ്ങുന്നതല്ലേ നല്ലത്... അവന്റെ സ്വപ്‌നങ്ങള്‍ കണ്ട്..!!!
   നല്ലോരോണക്കാലം ഗിരീഷിനും ആശംസിക്കുന്നു

   Delete
 7. നീ അവിടെ ഒറ്റയ്ക്കാവുമ്പോള്‍ എനിക്കെങ്ങനെ മനം നിറഞ്ഞു സദ്യ ഉണ്ണാനാവും ?
  ഈ ആള്ത്തിരക്കിലും ഞാനിവിടെ തനിച്ചായിരുന്നു,
  അല്ല, ഞാന്‍ നിന്നോടോപ്പമായിരുന്നു.
  ഓരോ പൂവിലും നിന്നെ കണ്ട്, ഓരോ അണുവിലും നിന്നെ അറിഞ്ഞ്‌...
  ഓരോ നിറത്തിലും നമ്മുടെ സ്വപ്‌നങ്ങള്‍ തുന്നിച്ചേര്‍ത്തു....
  ആ സ്വപ്നങ്ങളുടെ കസവ് പാകിയ ഓണക്കോടിയുടുത്തു....
  അങ്ങനെ നിന്നോടൊപ്പം ഒരോണം...
  ഈ തിരക്കൊന്നു കഴിയട്ടെ, എല്ലാ ദിവസവും നമുക്കൊന്നിച്ച്‌ ഓണമാക്കാം..
  നീ കൂടെയുണ്ടെങ്കില്‍ എനിക്കെന്നും ഓണമല്ലേ? :)

  ReplyDelete
 8. എല്ലായ്പ്പോഴും നീ പറയുന്ന ഒരേ വാക്കുകള്‍..
  "ഈ തിരക്കൊന്ന് കഴിഞ്ഞോട്ടെ ..അടുത്ത തവണ"... കേട്ട് മടുത്തു തുടങ്ങിയിരിക്കുന്നു ..
  സത്യത്തില്‍ ഉണ്ടാവുമോ നമുക്ക് മാത്രമായി നമ്മുടേത്‌ മാത്രമായി ഒരോണം ?

  എങ്കിലും ഞാനുണ്ടായിരുന്നു കൂടെ എന്നത്;നീ 'കൂടെയുണ്ടെങ്കില്‍ എനിക്കെന്നും ഓണമല്ലേ?'എന്ന തേന്‍ പുരട്ടിയ നിന്‍റെ മൊഴി മനസ്സ് നിറയ്ക്കുന്നുണ്ട്!!!

  ReplyDelete