കഥകൾ

Monday, August 27, 2012

ഭിന്നമതക്കാരുടെ പ്രണയം.അവളുടെ സ്നേഹമതത്തിന്  എതിരായ അവന്‍റെ നീതിശാസ്ത്രം !

അതില്‍ നിലതെറ്റാതിരിക്കാന്‍
അവനില്‍ ചുറ്റിപ്പിടിച്ച അവളുടെ സ്നേഹം

ഓര്‍ക്കാപ്പുറത്താഞ്ഞടിച്ച പ്രണയാവേഗത്തില്‍....
അവര്‍ ചാപ്പിള്ള  പെറ്റത്‌...-

എല്ലുന്തി  കണ്ണുതുറിച്ച,  പരസ്പരം അന്യമാക്കപ്പെട്ട ഒരു ജീവിതം !

25 comments:

 1. പ്രിയ സ്നേഹിതര്‍ക്ക്‌ ഹൃദയപൂര്‍വ്വം ഓണാശംസകള്‍!!!!!!

  ReplyDelete
 2. തുറിച്ച കണ്ണുകളാല്‍ ഇപ്പോഴും അവള്‍ അവനെയും, അവന്‍ അവളെയും തേടുന്നു..
  അവരുടെ ജീവിതം തേടുന്നു.
  പരസ്പരം നിഷേധിക്കപ്പെട്ട സ്നേഹം മറ്റാര്‍ക്കും പകര്‍ന്നു കൊടുക്കാനാകാതെ...
  അവര്‍ സ്വയം നഷ്ടപ്പെടുത്തുന്നു.
  ജീവിതം എരിഞ്ഞുതീരുന്നു...

  ReplyDelete
  Replies
  1. അങ്ങനെ എറിഞ്ഞു തീരണം..പരസ്പരം വഞ്ചിച്ചവര്‍ക്ക് അതില്‍ക്കുറഞ്ഞൊരു ശിക്ഷ ഇല്ലതന്നെ !
   നന്ദി രാഹുല്‍ ഓരോ മടങ്ങി വരവിനും ഒപ്പം ഓണാശംസകള്‍!!!!

   Delete
 3. എടി കുഞ്ഞെ

  ഓര്‍ക്കാപ്പുറത്താഞ്ഞടിച്ച പ്രണയാവേഗത്തില്‍....
  അവര്‍ ചാപ്പിള്ള പെറ്റത്‌...-

  എല്ലുന്തി കണ്ണുതുറിച്ച, പരസ്പരം അന്യമാക്കപ്പെട്ട ഒരു ജീവിതം !
  ഓര്‍ക്കാപ്പുറത്താഞ്ഞടിച്ച പ്രണയാവേഗത്തില്‍....
  അവര്‍ ചാപ്പിള്ള പെറ്റത്‌...-

  പ്രിയ സ്നേഹിതര്‍ക്ക്‌ ഹൃദയപൂര്‍വ്വം ഓണാശംസകള്‍!!!!!!

  നിന്നെക്കൊണ്ട് തോറ്റു...കവിതേടെ മൂഡില്‍ നിന്ന് ഓണാശംസയുടെ മൂഡിലേയ്ക്ക് വരണമെങ്കില്‍ ഒരു വഴിയും കൂടെ പറഞ്ഞുതരണം കേട്ടോ

  ReplyDelete
  Replies
  1. അജിയേട്ടനെ തോല്‍പ്പിച്ചു തോല്‍പ്പിച്ചു ഞാന്‍ തൊപ്പി ഇടിപ്പിക്കും ...
   ഒരേ ഒരു വഴിയെ മുന്നിലുള്ളൂ...പെരുവഴി....

   ഓണാശംസ മൂഡില്‍ എന്തേലും എഴുതനംന്നു കരുതിയതാ ഒന്നും വരണില്ലെ...ഞാനെന്താ ചെയ്യുക പിന്നെ ??
   അപ്പൊ ഹൃദയപൂര്‍വ്വം പ്രവാസിഓണം ആശംസിക്കുന്നു ;)(ഇവിടുതെക്കാള്‍ ഗംഭീര ആഘോഷം അവിടെയാവുംല്ലേ).

   Delete
 4. രണ്ട് വ്യത്യസ്ഥ സ്നേഹമതങ്ങളില്‍ പെട്ടവര്‍ ..
  ഒന്നാകുമ്പൊള്‍ ...
  അവന്റെ തിരസ്കരണത്തിലും മനസ്സൊട് ചേര്‍ന്ന് നിന്ന്
  പിരിയാതെ കാത്തിട്ടും ...
  അനന്തരം ഉരിതിരിഞ്ഞ ഉല്പന്നത്തിന്
  ചാപിള്ള ഗന്ധം ...
  ആരോരുമില്ലാതെ , ആരാലും നോക്കാതെ ..
  തെരുവില്‍ വീണുറങ്ങുന്നു ആ സ്നേഹകണികകള്‍ ..
  രണ്ടു മനസ്സുകളുടെ ചേരി തിരിവില്‍ വീണു പൊയ ഉരുകുന്ന ചിലത് ..
  രണ്ടു പേര്‍ക്കും ചികഞ്ഞു നോക്കാവുന്ന പാകത്തില്‍ കാലം
  മൂടാതെ കാക്കുന്ന ചിലത് ...

  " ഹൃദ്യമായൊരു ഓണക്കാലമാവട്ടെ .. കരിമ്പനടിക്കാത്ത ഓണകോടിയുമായി )

  ReplyDelete
  Replies
  1. വളരെ ആഴത്തില്‍ ഇറങ്ങിയിരിക്കുന്നു .. എന്‍റെ സങ്കല്‍പ്പത്തിനപ്പുറം, കൂട്ടികൊണ്ട് പോകുന്നു..വരികളിലൂടെ വാക്കുകളിലൂടെ.
   റിനിടെ വാക്ക് പൊന്നാവട്ടെട്ടോ ... ഇന്നെന്നെ ഉറക്കത്തില്‍ നിന്ന് വിളി ച്ചെ ഴുന്നെല്പ്പിച്ചതെ കരിമ്പനടിക്കാത്ത ഒരു ഓണക്കോടിയാട്ടോ ..
   നന്ദി ആ ഹൃദയപൂര്‍വ്വമുള്ള ആശംസകള്‍ക്ക്...ഇനിയും അറംപറ്റണ നല്ല കാര്യങ്ങള്‍ പറയണേട്ടോ ;P !!!


   റിനിക്കും കിട്ടട്ടെ നല്ലോരോണക്കാലവും ഓണക്കോടിയും ..(കരിമ്പനടിക്കാത്ത ;P )

   Delete
 5. അകം കലങ്ങി, പക്ഷേ ഒന്നും പുറത്തേക്കെത്തുന്നില്ല.ഏതായാലും ഓണാശംസകള്‍

  ReplyDelete
  Replies
  1. അകത്താണെങ്കിലും ചലനങ്ങള്‍ ഉണ്ടായല്ലോ അതുതന്നെ സന്തോഷം.!!
   നന്ദി..നല്ലോരോണം ആശംസിക്കുന്നു ..സ്നേഹപൂര്‍വ്വം !!!

   Delete
 6. പെറ്റത് ചാപിള്ള ആയാലും നല്ല പിള്ള അയാലും. ഞാന്‍ മണക്കുന്നത് മനുഷ്യന്‍റെ മണമാണല്ലോ. ഞാന്‍ കാണുന്നത് മനുഷ്യ രൂപവും. എന്ത് ചെയ്യും?.സാരമില്ല

  ReplyDelete
  Replies
  1. മനുഷ്യ മണത്തിനു മരണഗന്ധമോ.. കുഴപ്പം മനുഷ്യന്റെയോ മരണത്തിന്റെയോ അതോ നാസികയുടെയോ ;P?

   Delete
  2. This comment has been removed by the author.

   Delete
 7. സ്നേഹമതത്തിന് എതിരായിട്ടും..
  നീതിശാസ്ത്രത്തെ മറന്നു ചുറ്റിപ്പിടിച്ചിട്ടും..
  പ്രണയാവേഗത്തില്‍ അന്യമാക്കപ്പെട്ടിട്ടും..
  നിര്‍ജീവമായ അനാഥത്വം ബാക്കിയായിട്ടും...
  ഇന്നും...

  ReplyDelete
  Replies
  1. ഞാന്‍.. നീ ...പിന്നെ അന്യരായ നമ്മള്‍ !!!

   Delete
 8. നിനക്കായി...
  ഖിന്നതയുടെ മൂടുപടം അഴിച്ചുമാറ്റി...
  ലക്ഷം സന്തോഷനിമിഷങ്ങള്‍ കൈവരാനായി.. .

  കുട്ടന്‍റെ കിളിമൊഴികളിലെ കീയയ്ക്ക് ഹാര്‍ദ്ദവമായ ഓണാശംസകള്‍....

  ReplyDelete
  Replies
  1. വാക്കുകളിലൂടെ എത്രയോ അടുത്താണ് നമ്മളൊക്കെ ഇപ്പോള്‍.. ഇതിലും വല്യൊരു ഓണസമ്മാനം എന്തുണ്ട് എനിക്ക് കിട്ടാന്‍..
   ഒരുപാട് സ്നേഹം,സന്തോഷം,നന്ദി ഓരോ വരികള്‍ക്കും ചിലവിടുന്ന നിമിഷങ്ങള്‍ക്കും !!!

   നിത്യഹരിതമായ നാളെകള്‍ സമ്മാനിക്കുന്ന ഒരു സ്പെഷ്യല്‍ ഓണമാവട്ടെ നിത്യക്കും ഇത് !!!
   നന്ദി ഈ സ്നേഹത്തിനും ആശംസക്കും !!!

   എന്‍റെ നിത്യക്ക്‌ ഓണക്കോടി സമ്മാനിച്ചൂട്ടോ... ഈ നിത്യക്കും തരാം എപ്പോഴേലും :)

   Delete
  2. അടുത്താലും അകലെ, അകന്നാലും അരികെ.. അറിയാത്തൊരോര്‍മ്മകള്‍ വളപ്പൊട്ടുകളായി ദൂരേ..
   നിന്‍റെ വാക്കുകളില്‍ കാണാറുള്ള സ്നേഹത്തോളം വരില്ല കീയാ ഇതൊന്നും...
   നിന്നില്‍ നിന്നും ഒഴുകിയകന്ന, അകന്നൊഴുകുന്ന, നാളെ അരികിലണയുന്ന സ്നേഹം
   നിന്‍റെതാകുമ്പോള്‍ പിറക്കുന്ന വാക്കുകള്‍ തരിക നീയെനിക്ക് ഓരോണസമ്മാനമായി...
   മറ്റൊന്നും വേണ്ടാട്ടോ...
   ഒരു നൊമ്പരം, അതവിടെ നില്‍ക്കട്ടേന്നു.. ഒന്നിലേറെ സുഖം തരുമത്, അറിയുമോ കീയക്കുട്ടിക്ക്..
   കീയേടെ നിത്യയ്ക്ക് എന്‍റെ വക ഓണാശംസകള്‍ പറയെണേട്ടോ...

   ഒരിക്കല്‍ കൂടി കീയക്കുട്ടീ നിനക്ക്, നിന്നെ സ്നേഹിക്കുന്നവര്‍ക്ക്, നീ സ്നേഹിക്കുന്നവര്‍ക്ക്
   ഹാര്‍ദ്ദവമായ തിരുവോണാശംസകള്‍....

   Delete
  3. ഒരു ബ്ലോഗ്‌ തുടങ്ങാന്‍ തോന്നിയ നിമിഷമാണ് ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങളില്‍ ഒന്ന്..ഒരു പക്ഷേ വളരെ മുഖ്യമായത്!!!
   അതെനിക്ക് തന്നത് കണക്കറ്റ സ്നേഹവും ജീവിതവുമാണ്.

   എന്‍റെ നഷ്ടങ്ങളെ ലഘൂകരിക്കാനും സ്നേഹത്തെ മഹത്വവല്ക്കരിക്കാനും...എന്നെ അതുപോലെ പകര്‍ത്താനുമുളള ഒരിടം..

   ഇന്നീ തിരുവോണ ദിനത്തില്‍ എല്ലാവരും ബഹളങ്ങളില്‍ മുഴുകുമ്പോള്‍..നാല് ചുമരിനുള്ളില്‍ ഒതുങ്ങി ഞാന്‍ വിശാലമായ വിജനമായ ഇ-ലോകത്ത് കറങ്ങി നടക്കട്ടെ!
   വെബ്‌ ക്യാമറയ്ക്കിരുപുറം ഇരുന്ന് ഞങ്ങള്‍ ഒരുമിച്ചു ഒരേ ഭക്ഷണം കഴിച്ച് ഒരുമിച്ചു ഓണം ആഘോഷിക്കട്ടെ !!!

   ആരോടെലുമൊക്കെ പറയണ്ടെ അതോണ്ട് പറഞ്ഞതാ നിത്യ ..എന്‍റെ ചുമരുകള്‍ക്കൊന്നും ചെവിയോ ഹൃദയമോ ഇല്ലെന്നെ അതോണ്ടാട്ടോ !!

   ഒരു പാട് സ്നേഹത്തോടെ എന്‍റെ പ്രിയ കൂട്ടുകാരന് ഓണാശംസകള്‍ !!!

   Delete
  4. ആ സ്നേഹവും ജീവിതവും എന്നുമുണ്ടാകട്ടെ....
   ഒരുമിച്ച് ഒരേ ഭക്ഷണം കഴിച്ച് ആഘോഷിക്കുമ്പോള്‍ ജീവിതം നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകാതിരിക്കട്ടെ...
   ചുവരുകള്‍ക്ക് കാതോ ഹൃദയമോ ഇല്ലെങ്കിലെന്ത്‌... ചുവരുകള്‍ക്കപ്പുറം നിന്നെയറിയാന്‍ നിന്‍റെ സൗഹൃദങ്ങളെത്ര...

   പ്രിയ കൂട്ടുകാരിക്ക് നന്മ നിറഞ്ഞ ഓണാശംസകളോടെ

   Delete
 9. സ്നേഹത്തിന്റെ നീതിശാസ്ത്രം മനസ്സിലാകാഞ്ഞിട്ടാകും
  ചാപിള്ള പെറ്റത്.
  വിജാതീയ പ്രണയം വിരുദ്ധാഹാരം പോലെയാ ദഹിക്കില്ല .

  കീയക്കുട്ടിക്ക് സ്നേഹത്തോടെ ഓണാശംസയായി ഒരു ഉപ്പേരിക്കഷണം.

  ReplyDelete
 10. ഹാവൂ സമാധാനമായി ഗോപന്റെ കയ്യിന്നു കിട്ടിയല്ലോ ഒരു ഓണസമ്മാനം ..
  എന്‍റെ ഭാഗത്തെ വിമര്‍ശിക്കാതെ ഒരു ഉപ്പെരിക്കഷണം ...
  ശര്‍ക്കരഉപ്പേരി മതീട്ടോ അതാ എനിക്കിഷ്ടം !!!

  സാമൂഹ്യ നീതികളും സ്നേഹമതവും വിജാതീയമായതെങ്ങനെയാല്ലേ ഗോപാ..മാറുമായിരിക്കുംല്ലേ!!

  ReplyDelete
 11. ഈ ബ്ലോഗു ഫോളോ ചെയ്യാന്‍ വഴിയൊന്നും കാണുന്നില്ലല്ലോ? എന്ത് ചെയ്യും?

  ReplyDelete
 12. ഫേസ്ബുക്കിലെ മലയാളം ബ്ലോഗേഴ്സ് കൂട്ടായ്മയില്‍ താങ്കളും ഉണ്ടോ എന്നറിയില്ല.. ഇല്ലെങ്കില്‍ സ്വാഗതം ചെയ്യുന്നു..
  https://www.facebook.com/groups/malayalamblogwriters/

  ReplyDelete
 13. it's coincidental as I came to this post right after my blog post on the same thought.. have a look at it.

  http://sangeethvinayakan.blogspot.in/2012/09/blog-post_28.html

  ReplyDelete
 14. http://deeputtandekavithakal.blogspot.com/2012/10/blog-post_19.html

  ReplyDelete