കഥകൾ

Thursday, August 23, 2012

നിന്നോട് പറയാന്‍ ഇത്രമാത്രം!!

കഴിഞ്ഞ വിഷുന്   വിഷുക്കോടികിട്ടിയപ്പോ കരുതി
മതി,  ഇനി വേണ്ടേ വേണ്ടാന്ന്..എന്തിനാ ഇത്രയധികംന്ന്.

കഷ്ടകാലംന്ന് പറഞ്ഞാല്‍ മതീലോ,
എത്ര പൊന്നുപോലെ സൂക്ഷിച്ചിട്ടും
കാറ്റും,വെയിലും കൊള്ളിച്ചിട്ടും കരിമ്പന്‍ കുത്തിപ്പോയി !
കുറെയേറെ കരഞ്ഞു നോക്കി എന്താകാര്യം..
ഗത്യന്തരമില്ലാണ്ട് ഉപേക്ഷിക്കേണ്ടിത്തന്നെ വന്നു.

അപ്പോഴേക്കും എത്ര പെട്ടെന്നാ ഓണം വന്നത്..
ഓണക്കോടിയുമായി നീയും.... !!!
ഒന്നുണ്ടേ, ഇപ്പോഴേ പറഞ്ഞേക്കാം,
പെട്ടെന്ന് കരിമ്പന്‍ കുത്തി, അരയാണ്ട് തെകയണേന് മുന്നേ
കീറണ ജാതിയാണേല്‍ നിക്ക് വേണ്ടാട്ടോ ...

ഇനീം കരയാന്‍ വയ്യേ ..അതെന്നെ കാര്യം.

33 comments:

 1. ഇതിഷ്ടായി.
  കൊറേ ഇഷ്ടായി.
  എനിക്കിങ്ങനെ ഒക്കെ എഴുതണതേ മനസിലാവൂ.

  ഞാന്‍ കൊണ്ട് വരണ ഓണക്കോടി ഈ ജാതി അല്ലാട്ടോ.
  അത് നമ്മളെ പോലെ ഏറ്റോം നല്ലതാ!!!!!!

  ReplyDelete
  Replies
  1. ഉമ്മുനെപ്പോലെത്തെയാണേല്‍ കരിമ്പന്‍ തൊടുക പോലുമില്ല എനിക്കുറപ്പാ..
   ഇതെഴുതുമ്പോള്‍ നീ സംസാരിക്കാന രീതിയായിരുന്നു മനസ്സ് നിറയെ ..അതോണ്ട് ഒരു കടപ്പാട് നിനക്ക് ...പിന്നെ കഴിഞ്ഞ വിഷുനും ഈ ഓണത്തിനും,ഓണത്തപ്പനും ;P

   Delete
 2. കരിമ്പന്‍ കുത്താതെ കാക്കേണ്ടത് നീ തന്നെ ..
  എങ്ങാനും എടുത്ത് വച്ച് കരിമ്പന്‍ തട്ടിയിട്ട്
  പരാതി അല്ലേ .. ?
  ഉള്ളത്തില്‍ വയ്ക്കു , പ്രണയാദ്രമായി ഈറനണിയിക്കൂ ..
  നനച്ചെടുത്ത് ദൂരെ നിര്‍ത്തിയാല്‍ ....കാലമതിനേ
  നഷ്ടപെടുത്തിയേക്കാം ..
  ഒരൊ അസ്തമയവും നിന്റെ വിടവാങ്ങള്‍ ആകരുത് ..
  പക്ഷേ നിന്റെ പ്രണയത്തിന്റെ അംശം അടുത്ത പുലരിയേ
  വര്‍ണ്ണാഭമാകുമെന്നൊരു പ്രതീക്ഷ സുഖം തന്നെ ..
  ( വില കൂടിയ ഓണകോടിക്ക് കൊടുക്കാന്‍ കാശില്ലാത്ത
  സ്നേഹം എന്തൊ ചെയ്യും കീയകുട്ടി :)

  ReplyDelete
  Replies
  1. ഒരു കാര്യം പറയട്ടെ റിനി..ആരോടും പറയല്ലേട്ടോ ...
   സത്യത്തില്‍ എന്‍റെ പ്രണയാര്‍ദ്രതയും, വിരഹകണ്ണീരും വീണാ അത് കരിമ്പന്‍ അടിച്ചേ ...പക്ഷെ ഉപേക്ഷിക്കാതെ തരമില്ലായിരുന്നു .

   അസ്തമയങ്ങള്‍ എന്‍റെ വിടവാങ്ങല്‍ അല്ല...മറിച്ച്,നിന്നെമാത്രം കിനാവുകണ്ട് ഒന്നുറങ്ങി ഉണവാര്‍ന്നു നിനക്കായി ഉദിക്കാനുള്ള ഒരു കുഞ്ഞുഇടവേള മാത്രം....

   കരിമ്പന്‍ കുത്താത്തഓണക്കോടി നീ അവള്‍ക്കായി വാങ്ങുമെങ്കില്‍ കാശ് ഞാന്‍ തരാംട്ടോ പിന്നീട് പലിശയടക്കം തന്നാല്‍ മതി.. പണത്തിന്റെ പേരില്‍ ഒരു പ്രണയം മുറിവേല്‍ക്കരുതല്ലോ ;P

   Delete
 3. വെറുതെ കാറ്റും വെയിലും കൊള്ളിച്ചു മടക്കിവച്ചിട്ടല്ലേ ?
  നിന്നെ ചുറ്റിപ്പിണഞ്ഞു പുണര്‍നുകിടക്കാന്‍ ഏറെ കൊതിച്ച്
  പിന്നെ വിഷമിച്ച് കരഞ്ഞു കരഞ്ഞു കണ്ണുനീര്‍ വീണല്ലേ കരിമ്പന്‍ കുത്തിയത് .
  വേണ്ടിയിരുന്നില്ല കീയെ ഒരിക്കലെങ്ങിലും എടുത്തണിയാമായിരുന്നില്ലേ?


  ഓണാശംസകള്‍

  ReplyDelete
  Replies
  1. അല്ലാ.. ഗോപന്‍ പോലീസാണോ ...
   വാദിയെ പ്രതിയാക്കാനുള്ള ഈ കഴിവ് ...അതോണ്ട് ചോദിച്ചു പോയതാ ;/

   Delete
  2. പോലീസല്ല ഒരു പ്രതിയാ അതുകൊണ്ടല്ലേ പ്രതിയുടെ ഭാഗത്ത് നിക്കണേ .

   http://admadalangal.blogspot.com/2012/08/blog-post_22.html

   Delete
  3. ചില വാദികളോട് അല്പം സഹതാപം ആവംട്ടോ....
   വല്ല്യോരാള് ഹ്മം ;/

   Delete
 4. :) :) ................................... nothing to say

  ReplyDelete
  Replies
  1. അതെന്താ കണ്ണാ...
   ഓണക്കോടി ഇഷ്ടമില്ലേ ??

   Delete
 5. കരയണ്ടാ.. ട്ടോ..:-))
  ഇപ്പൊ കിട്ടിയ ഓണക്കോടി ഒരിക്കലും കരിമ്പന്‍ പിടിക്കാത്തതാകട്ടെ.. ;p

  ReplyDelete
  Replies
  1. ഉണ്ണിക്കുട്ടോ .. അക്കോഷോട്ടന് സന്തോഷായിട്ടോ ;)

   Delete
  2. അപ്പൊ നമ്മുടെ അമ്പട്ടന്റെ കാര്യം??.. :P ... :)) ...

   Delete
  3. അമ്പട്ടന്‍ പാര... പറയല്ലേട്ടോ :O

   Delete
 6. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട" എന്ന് പറയുന്നത് വെറുതെയാണ്ട്ടോ...
  ചിലത് എത്ര നന്നായി സൂക്ഷിച്ചാലും,
  നഷ്ടപ്പെടലിന്റെ കണ്ണീര്‍ മാത്രം ബാക്കിയാക്കും.

  ReplyDelete
  Replies
  1. അതെ മുബി..അര്‍ഹിക്കുന്നതിലും കൂടുതല്‍ പരിഗണന ഒന്നിനും കൊടുക്കരുത് !!

   Delete
 7. ഡ്രൈ ക്ലീന്‍
  Dryer & cleaner
  എന്റെ കുഞ്ഞേ, പെന്‍സിലിന്റെ മൂട്ടില്‍ തന്നെ എറേസര്‍ എന്തിനാന്നറിയാമോ?

  ReplyDelete
  Replies
  1. ബോറടിക്കുമ്പോള്‍ നുള്ളിപ്പോളിക്കാനല്ലേ അജിയെട്ട :@

   Delete
  2. ഞാന്‍ തോറ്റു

   Delete
  3. അപ്പൊ ഞാന്‍ ജയിച്ചു ...എനിക്ക് സന്തോഷായി...!!!

   Delete
 8. കൊച്ചു വര്‍ത്താനം ഇഷ്ടായി.
  എന്നാലും ആ കരിമ്പന്‍ കുത്താ എന്നതിന് ഞങ്ങളെ നാട്ടില്‍ വേറെയെന്തോ പറയും.
  ഓര്‍ക്കാന്‍ പറ്റുന്നില്ല എന്നത് ആണ് ഇപ്പോള്‍ സങ്കടം. ഉപയോഗിക്കാതെ കുറെ കൊച്ചു സംഭവങ്ങള്‍ പെട്ടൊന്ന് ഓര്‍മ വരില്ല.

  ReplyDelete
  Replies
  1. മറക്കെണ്ടുന്ന കാര്യ ങ്ങള്‍ ഇങ്ങനെ തെളിഞ്ഞു വരും..
   ഓര്‍ക്കാന്‍ ശ്രമിക്കുന്നവ.മണ്മറഞ്ഞു കിടക്കും.ജീവിതത്തിന്‍റെ ഓരോ വിരോധാഭാസങ്ങളെ !!

   Delete
 9. Replies
  1. ഇഷ്ടപ്പെട്ടില്ലല്ലേ നിത്യാ.. ഒരു ചിരിയില്‍ ഒതുക്കിയല്ലോ :(

   Delete
  2. ഇഷ്ടാവാതിരിക്കുവോ കീയക്കുട്ടീ നിന്‍റെ വാക്കുകള്‍...
   ഓര്‍മ്മകളെ മറക്കാതിരിക്കാന്‍ പഠിച്ച കാലത്തൊന്നും കിട്ടീല്ലേ കോടികളൊന്നും..
   ആദ്യായി കിട്ടിയ ന്‍റെ ഓണക്കോടി എവ്ടേന്നു നോക്കാന്‍ പോയതാ...
   നിക്കും ഓര്‍മ്മേല്ലേ... എപ്പാ കിട്ടീത്... ആരാ തന്നേന്ന്...
   ന്നാലും എവ്ടെങ്കിലുണ്ടോന്നറിയണമല്ലോ... കണ്ടില്ലാട്ടോ...

   Delete
  3. ദെ ഇന്ന് കിട്ടിയതെ ഉള്ളു... അങ്ങനെ ഒന്ന്...ആദ്യായി :)
   നിത്യക്കും കിട്ടുംട്ടോ.. ...പഴയതൊന്നും നോക്കണ്ട...പുതിയത് തന്നെ കിട്ടട്ടെ.!!!

   നിത്യയുടെ കമന്റ്‌ ഇല്ലാത്ത സ്മൈലി ഒരു രസമില്ലതോണ്ട പറഞ്ഞെട്ടോ :)

   Delete
  4. ആഹാ... കരിമ്പന്‍ കുത്താത്തല്ലേ...?
   കിട്ടീല്ലേലും കൊടുത്തൂട്ടോ...
   കീയക്കുട്ടിക്കുമുണ്ടേ കറുപ്പ് വീഴാത്തോരെണ്ണം...

   തിരുവോണദിനാശംസകള്‍ കീയക്കുട്ടിക്കും സ്നേഹത്തിനും

   Delete
 10. സര്‍പ് എക്സല്‍ ഉപയോഗിക്കൂ ,കരിബന്‍ കുത്ത് മറ്റു ,കീയ കീയ ,സൂപ്പര്‍

  ReplyDelete
  Replies
  1. കീയ സുപ്പെര്‍ന്നോ..നന്ദി നാച്ചി ;P

   Delete
 11. ഉപേക്ഷിക്കാന്‍ ആര്‍ജ്ജവമുണ്ടെങ്കില്‍ പിന്നെ ആശങ്കയേ വേണ്ട.കീയക്കുട്ടി ബുദ്ധന്‍ പറഞ്ഞത് കേട്ടിട്ടില്ലേ?

  ReplyDelete
  Replies
  1. ഇപ്പൊ ആശങ്കകള്‍ ഒന്നുമില്ല.. ആര്‍ജ്ജവം നേടിക്കഴിഞ്ഞു :)..

   Delete
 12. ലളിതം.മനോഹരം .......സസ്നേഹം

  ReplyDelete