കഥകൾ

Friday, August 17, 2012

മാ(പ)നപ്പിഴ !

എല്ലാ   ചഷകവും  ഞാന്‍ പകുത്തിരുന്നു...
എന്‍റെ പൂര്‍ണതയുടെ ഏകകം !

നിന്‍റെ മനംപിരട്ടല്‍ ഞാന്‍ അറിഞ്ഞതേയില്ല.
എന്‍റെപിഴ, എന്‍റെ മാത്രം പിഴ !   

വിഷബാധ  ഏറ്റവനെപ്പോലെ നീ കുടല്‍മറിഞ്ഞു  ഛര്‍ദ്ദിക്കുന്നു ...
ഉള്ളില്‍നിന്നെന്നെ  പിണ്ഡം വയ്ക്കുംവരെ !

പേടിക്കാനില്ല,  ഇനി നിന്നില്‍ എന്‍റെ തിരുശേഷിപ്പുകള്‍
അല്‍പം  വെറും ഓര്‍മ്മകള്‍..
പ്രതിക്കൂട്ടില്‍ എന്നും  മഗ്ദലന മറിയം!!!

22 comments:

 1. ആദ്യ വരവിനും പ്രോത്സാഹനത്തിനും നന്ദി ഇക്ക !!!

  ReplyDelete
 2. Replies
  1. ഒരു പ്രണയിനിക്ക് വെറും ഫെമിനിസ്റ്റ് ആവാന്‍ പറ്റുമോ കണ്ണാ?

   Delete
 3. “നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ”
  ഇത് കേട്ടിട്ട് മനസ്സാക്ഷിയുടെ ആക്ഷേപം സഹിച്ചുകൂടാതെ മൂത്തവര്‍ തൊട്ട് ഇളയവര്‍ വരെ എല്ലാരും കല്ല് താഴെയിട്ടിട്ട് അവിടം വിട്ട് പോയി
  “നിന്നെ ആരും ശിക്ഷയ്ക്ക് വിധിച്ചില്ലേ
  “ഇല്ല പ്രഭോ”
  “ഞാനും നിന്നെ വിധിയ്ക്കുന്നില്ല, പോക ഇനി പാപം ചെയ്യരുത്”

  ReplyDelete
  Replies
  1. ചെയ്ത തെറ്റു ഏറ്റു പറഞ്ഞു, ആത്മഹത്യയാലെ പ്രായശ്ചിത്തം ചെയ്തു .. !!!

   Delete
 4. അല്പം ഓര്‍മ അത് തികട്ടിക്കൊണ്ടേ ഇരിക്കും
  ചെയ്ത പാപത്തിന്റെ തിരുശേഷിപ്പായി

  ആശംസകള്‍

  ReplyDelete
  Replies
  1. ആ ഓര്‍മത്തികട്ടല്‍ പോലും നിന്നെ വേദനിപ്പിക്കുമെന്ന് ഞാന്‍ ഭയക്കുന്നു ..
   ഞാന്‍ ആഗ്രഹിക്കുന്നെയില്ല.. എന്തിന്‍റെ പേരിലായാലും നീ നോവുന്നത്.

   Delete
 5. ഞാന്‍ ഛര്‍ദ്ദിച്ചത് നീ മാത്രം തെറ്റെന്ന നിന്‍റെ ചിന്തകളെ മാത്രമായിരുന്നു...
  എന്‍റെ തെറ്റുകളെ നീ ഇപ്പഴും (എപ്പോഴും) മനപൂര്‍വ്വം മറക്കുന്നു....
  ഇന്നും നീ എന്നെ പ്രതിക്കൂട്ടിലാക്കുന്നില്ലല്ലോ!!!
  ഒര്‍മകളെക്കാളേറെ എന്നെ നോവിക്കുന്നത് നിന്‍റെയാ സ്നേഹം തന്നെ...!!!
  എല്ലാ പാത്രങ്ങളും പകുത്ത് നീ പൂര്‍ണ്ണമാകുമ്പോഴും, നീയില്ലാതെ ഞാനപൂര്‍ണ്ണം തന്നെ...
  മറന്നുപോയതായിരിക്കാം നീ... അല്ലെ..?

  ReplyDelete
  Replies
  1. നിന്നെ പ്രതിക്കൂട്ടിലാക്കാനോ, ഇല്ല എനിക്ക് അതിന് കഴിയില്ല....കാരണം ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു... സ്നേഹിച്ചിരുന്നു ..
   "നീ ഇല്ലാതെയും എനിക്ക് സുഖമായി ജീവിക്കാന്‍ കഴിയും " എന്നതപ്പോള്‍ വെറും വീണ് വാക്കായിരുന്നോ?
   ഞാനൊന്നും മറന്നതല്ല.. നിന്നെ ജീവിക്കാന്‍ അനുവദിച്ചതായിരുന്നു...ഞാനെന്ന മുള്‍പ്പടര്‍പ്പില്ലാതെ...

   Delete
  2. എന്നിലേക്ക് നീയടുത്താലും അകന്നാലും നിന്‍റെ കണ്ണുകള്‍ നിറയും...
   നിറയുന്ന നിന്‍റെ കണ്ണുകള്‍ കാണാന്‍ എനിക്ക് കരുത്തില്ല...
   അടുത്തു നിന്ന് നീ കണ്ണുനീര്‍ പൊഴിക്കുന്നതിനേക്കാള്‍
   അകലെ നിന്ന് നീ എന്നെ ശപിക്കുന്നതാണ് നല്ലതെന്ന് തോന്നി..
   ഒരിക്കല്‍ പോലും നീ ശപിച്ചില്ലെങ്കിലും...
   നിന്‍റെ കണ്ണുനീര്‍ കാണേണ്ടല്ലോ
   എന്‍റെ സ്വാര്‍ത്ഥത... എന്‍റെ മാത്രം...

   Delete
  3. നിന്‍റെ ഒരു ചെറിയ സ്വാര്‍ത്ഥതയ്ക്ക് പകരം കൊടുക്കേണ്ടിവന്നത്
   എന്‍റെ ഒരു വെറും ജീവിതം...എന്നതാണതിലെ ഏറ്റവും വലിയ തമാശ !!!

   Delete
  4. ആ തമാശ അന്നും ഇന്നും എന്നെ ഏറെ നോവിച്ചിരുന്നു...
   എന്‍റെ സ്വാര്‍ത്ഥത നീ തന്നെയായിരുന്നില്ലേ?
   അതറിയാതെ നീയല്ലേ പറഞ്ഞത് ഒരിക്കലും സ്വാര്‍ത്ഥനാവരുതെന്നു...

   Delete
  5. ഞാനായിരുന്നു നിന്‍റെ സ്വാര്തതയെങ്കില്‍ ... നീ നിസ്വാര്തനായി മാറിക്കഴിഞ്ഞു അല്ലെ ഇപ്പോള്‍...
   " സമയമാകുന്നു പോകുവാന്‍ രാത്രിതന്‍ നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍" എന്ന ചുള്ളിക്കാടിന്റെ വരികളാണിപ്പോള്‍ മനസ്സില്‍ .

   Delete
  6. നീയെന്ന സ്വാര്‍ത്ഥതയെങ്കിലും ഇല്ലെങ്കില്‍ പിന്നെ ഞാനെങ്ങനെ..

   'ഉദയത്തിലെന്നോ കണ്ടുമുട്ടാനായി ഇന്നലെയീയിരുളില്‍ പിരിഞ്ഞവര്‍ നമ്മള്‍'
   ചുള്ളിക്കാടിനൊരു മറുമൊഴി...

   Delete
 6. എന്തു പറയാന്‍..
  ഇനിയും വരാം.

  ReplyDelete
 7. "പ്രതിക്കൂട്ടില്‍ എന്നും മഗ്ദലന മറിയം!!!

  നല്ല വരികള്‍

  ReplyDelete
 8. പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടത് ഞാനാണ്,
  എന്നിട്ടും എന്നെ രക്ഷിക്കാന്‍ നീയെന്നും മഗ്ദലനമറിയമാകുന്നു.
  നിനക്ക് നേരെ കല്ലെറിയാന്‍ എന്നിട്ടും ഞാന്‍ കൈകളുയര്‍ത്തുന്നു.
  എന്തിനാണ് നീയെന്നെ ഇങ്ങനെ സ്നേഹിക്കുന്നത്?

  ReplyDelete
 9. എന്‍റെ ശിക്ഷാവിധികള്‍ എന്നും വ്യത്യസ്തമായിരുന്നു !!!

  ReplyDelete