കഥകൾ

Tuesday, August 14, 2012

ഭ്രമം !!!

വികാരാധിക്യത്തില്‍ മധു നുകര്‍ന്നും
വൈകാരികശൈത്യത്തില്‍ പറന്നകന്നുമാഭ്രമരം 
കൈതപ്പൂവിനെ  ഭ്രമിപ്പിച്ചു കൊണ്ടേയിരുന്നു ...
മതിഭ്രമം പിടിപ്പെട്ടത്‌ കരിഞ്ഞുവീഴും വരെയും !!!

32 comments:

 1. അതിലൊരു 'ആക്കല്‍' മണം ഉണ്ടോ കണ്ണാ ;P

  ReplyDelete
  Replies
  1. :O ആക്കിയതൊന്നുമല്ല.. കിടിലൻ എന്നതിന്റെ ഷോർട്ട് കിടു :)

   പിന്നെ കൈതപ്പൂവിനു പകരം അനച്ചകത്തിന്റെ അല്ലെങ്കിൽ താമരയുടെ പൂവ് ആയിരുന്നെങ്കിൽ ഭ്രമരം പെട്ട് പോയേനേ..

   Delete
  2. അതിനു ഭ്രമരം കൈതയെപ്പോലല്ല...ബുദ്ധിണ്ടേ ആശാന് ;)

   Delete

 2. വിഡ്ഢിത്തം അല്ലാണ്ടെന്തു പറയാന്‍

  ReplyDelete
  Replies
  1. പറന്നകന്ന അളിയെ ഓര്‍ത്ത് തകര്‍ന്നടിഞ്ഞ പൂവിന്‍റെ വിഡ്ഢിത്തം അല്ലെ ഗോപാ...
   :)

   Delete
 3. ഭ്രമമാണു പ്രണയം വാക്കിന്റെ വിരുതിനാൽ തീർക്കുന്ന സ്‌ഫടിക സൗധം ( കാട്ടാകട)

  ReplyDelete
  Replies

  1. നഷ്ടങ്ങളറിയാതെ നഷ്ടപ്പെടുന്നു നാം....!!!

   Delete
 4. നാല് വരികളില്‍ നീ നാനാര്‍ത്ഥം പറയുമ്പോള്‍ എനിക്കുമുണ്ടോ മതിഭ്രമം??!! അറിയില്ല കരിഞ്ഞു വീഴുമോയെന്ന്!! :)

  ReplyDelete
  Replies
  1. നീ നിത്യ ഹരിത ... കരിഞ്ഞു വീഴുവതെങ്ങനെ നീ ?
   നിന്നെ മതി ഭ്രമപ്പെടുത്താനും ഒരു കരിവണ്ട് മൂളുന്നുണ്ടോ ;P ?

   Delete
 5. തുംഗമേദേന പാറും ഭൃംഗമെന്നതുപോലെ

  ReplyDelete
  Replies
  1. എന്‍റെ അജിയെട്ടോ മലയാളം തന്നെ തട്ടി മുട്ടിയാ ഒപ്പിക്കണേ... ഈ പറഞ്ഞതിനര്‍ത്ഥം എന്താ..?
   തുംഗം = ഉയരം
   ഭൃംഗ൦ = വണ്ട്‌ ?
   അപ്പൊ മൊത്തം എന്തായി ?

   Delete
 6. കാലമാണത് കീയകുട്ടീ ..
  ചിലപ്പൊള്‍ നിറക്കും , ചിലപ്പൊള്‍ ഒഴിക്കും ...
  പുതിയ വസന്തം വരുമ്പൊള്‍ പൂവ്
  കരിവണ്ടിനേ മാടി വിളിക്കും ..
  കാലത്തിന്റെ പരാഗണത്തിന് മാറ്റ് കൂട്ടാന്‍ ..
  പൂവ് .. പെണ്ണിനോടുപമിക്കാം എന്നത് സത്യം ..
  അടിമത്തതിന്റെ പ്രതീകം , ഒന്നുരിയാടാനാവാതെ
  മൂളി പറക്കുന്ന ഏത് കരിവണ്ടിനേയും സ്വീകരിക്കേണ്ടി വരുന്ന യോഗം ..
  പക്ഷേ പ്രകൃതിയില്‍ അതിന് മനൊഹാരിതയേറുന്നു ...
  കണ്ടിട്ടില്ലേ പൂവ് സ്വല്പം നാണമോടെ കരിവണ്ടിനായീ
  നിന്നു കൊടുക്കുന്നത് , പറന്നകലാതെ അവന്‍ തൊട്ടും തലൊടിയും
  നില്‍ക്കുന്നത് ... നാളേ കരിഞ്ഞു വീഴുമ്പൊഴും പ്രതീഷിക്കാം
  അവന്റെ എത്തി നോട്ടം , പക്ഷേ അവനപ്പൊള്‍ മറ്റൊരു വസന്തകാലത്തിലേക്ക്
  നുകര്‍ന്നു പൊയിരിക്കാം , ഒരു കാഴ്ചയുടെ നിറവാണോ ഈ വരികള്‍ ?
  അതുപൊലെ തൊന്നുന്നേട്ടൊ .. സ്നേഹപൂര്‍വം

  ReplyDelete
  Replies
  1. മൂളി പറക്കുന്ന ഏത് കരിവണ്ടിനേയും സ്വീകരിക്കേണ്ടി വരുന്ന യോഗം ..അങ്ങനെ ഒരു ഗതികേടുണ്ടോ പെണ്‍വര്‍ഗത്തിന് ??? എനിക്കനുഭവപ്പെട്ടിട്ടില്ലട്ടോ...:)

   ഒഴിച്ച്, നിറയ്ക്കുന്ന കാലത്തിന്റെ കുസൃതികള്‍ !!!
   അതെ കാഴ്ച്ചയുടെ നിറവു തന്നെ, മനക്കാഴ്ച്ചയുടെ !!!

   Delete
  2. കീയ .. സ്വീകരിക്കുക എന്നു പറഞ്ഞാല്‍ സദയമല്ല ..
   കരിവണ്ട് പൂവിന്റെ സമ്മതം ചോദിച്ചിട്ടാണോ
   തേന്‍ നുകരുന്നത് , അതു പൊലെ സമൂഹത്തിന്റെ
   അരിക്ഷിതാവസ്ഥയേ ചൂണ്ടീ കാട്ടിയതാണ് ..
   എല്ലാര്‍ക്കും അതു ബാധകമാകണം എന്നുമില്ല ..

   Delete
  3. ഹോ ഞാന്‍ അത്രേം ചിന്തിച്ചില്ല... ശരിയാണ്‌ട്ടോ...


   എന്തൊരു ബുദ്ധിയും വ്യാപ്തിയുമാ ഈ റിനിക്ക് ( പബ്ലിക്കായി പൊക്കിയതിന് ട്രീറ്റ് വേണംട്ടോ ;P )

   Delete
 7. ഈ കവിത വായിച്ചപ്പോള്‍ എനിക്ക് പച്ചയോട് മധിഭ്രമം

  ReplyDelete
  Replies
  1. നാച്ചി ... ഇനി പച്ച കുപ്പായെ ഇടൂ എന്ന വാശിയൊന്നും കാട്ടരുതേ ...മതി ട്ടോ ഭ്രമം :D ;P

   Delete
 8. ഈ അനുമതി പത്രം അവസാനിപ്പിച്ചേ മതിയാകൂ കീയ കുട്ടി എന്നാലെ ഇനി ഞാന്‍ ......കമന്റാന്‍ വരൂ

  ReplyDelete
  Replies
  1. പിണങ്ങല്ലേ നാചീ ..മാറ്റാമേ :)

   Delete
 9. കൈതപ്പൂവ് എന്തിനാണാവോ വെറുതെ ഭ്രമിക്കാന്‍ പോയത്?കടമ്മനിട്ടയെ കടമെടുത്താല്‍ നല്ല തല്ലിന്റെ കുറവു തന്നെ.ഏതായാലും കീയക്കുട്ടി എഴുതൂ...

  ReplyDelete
 10. അല്ലേലും ഈ കൈതപ്പൂവിന്റെ ഒരു കാര്യം ..
  ചിലനേരം തലകൊണ്ടല്ല, ഹൃദയം കൊണ്ടാ ചിന്തിക്കുക അസത്ത്!!!

  ReplyDelete
 11. മതിഭ്രമം ഇനി മതി ഭ്രമം.
  ആശംസകള്‍

  ReplyDelete
  Replies
  1. നിര്‍ത്തി ...ഇതോടെ നിര്‍ത്തി..സതീശാ ;)

   Delete
 12. ഓഫ്‌ ടോപ്പിക്ക്:

  പ്രിയസ്നേഹിതര്‍ക്ക്, അവരുടെ ബന്ധുക്കള്‍ക്ക് പിന്നെ ഏവര്‍ക്കും വര്‍ണ്ണാഭമായ, സ്വച്ഛന്ദമായ, സന്തോഷത്തിന്‍റെ, സമൃദ്ധിയുടെ, സമാധാനത്തിന്‍റെ ഒരു പുതുവര്‍ഷപുലരി...

  ReplyDelete
  Replies
  1. നാച്ചിക്ക് നന്ദി പറയട്ടെ... കീയാ... കാത്തിരിപ്പ് അസഹ്യമെന്നറിയില്ലേ നിനക്ക്:)

   Delete
  2. നിത്യസമാധാനം ...നിത്യസന്തോഷം...ഹരിതാഭമായ ദിനരാത്രങ്ങള്‍ ആശംസിക്കുന്നു ഒപ്പം നന്ദിയും :)..


   ഇപ്പൊ എന്നെക്കാള്‍ മുന്നേ മറ്റെരേലും കമന്റ് വായിക്കൂലോ..
   ഞാന്‍ ഫസ്റ്റ് അവൂലല്ലോ...അതാണെ വിഷമം. :(

   Delete
  3. ഹും ...നിത്യ പറഞ്ഞോണ്ട് ഞാന്‍ സഹിക്കണൂ ;P

   Delete
 13. പ്രിയപ്പെട്ട കീയക്കുട്ടി,

  ഈദ്‌ മുബാറക് !

  ഭ്രമം സ്വാഭാവികം......! മതിഭ്രമം ഉണ്ടാകാതിരിക്കുന്നത് ബുദ്ധി !

  ഭ്രമരം മാത്രം അതിസാമര്‍ത്ഥ്യം കാണിക്കുന്ന കാലം എന്നെ കഴിഞ്ഞു...!

  ആശംസകള്‍ !

  സസ്നേഹം,

  അനു

  ReplyDelete