കഥകൾ

Friday, August 10, 2012

നിന്നിലൂടെ.... എന്നിലേക്ക് !

രാത്രിമുഴുവന്‍ ഉറങ്ങാതെ
പൌര്‍ണമിയില്‍ നനഞ്ഞ്  കുളിച്ച്‌,
അമാവാസിയുടെ അകത്തളത്തില്‍ ചൂട്പകര്‍ന്ന്, സ്നേഹകമ്പളത്തിനുള്ളിലൊളിച്ച്  കണ്ണുകളില്‍ ഹൃദയത്തിന്‍ ആഴമളന്ന്...
ഞങ്ങള്‍ !!!

മഴക്കാടുകളില്‍ ഈറനണിഞ്ഞ ഇലകള്‍ക്ക് മുകളില്‍ നഗ്നപാദരായി-
തുളസീ മാലയില്‍ എന്നെക്കൊരുത്ത്,
മഞ്ഞുപൊഴിയുന്ന മലമുകളില്‍ വച്ചാദ്യ ചുംബനംവര്‍ഷിച്ച്,
കൈക്കുടന്നയില്‍ പുഴ തന്ന്, പരല്‍മീനിന്‍റെ ഇക്കിളി അനുഭവിപ്പിച്ച്, 
കടലത്തിരകളെയും മണല്‍ത്തരികളെയും എന്നിലേക്ക്‌ പകര്‍ന്ന്,
ചുണ്ടില്‍ കാട്ടുതേനും, നെറുകില്‍ അസ്തമന ചുവപ്പും ചൊരിഞ്ഞ് ...
 അവന്‍ !!!

ആ വിടര്‍ന്ന കണ്ണില്‍ ലോകവും,
വാക്കിലും നോക്കിലും ജീവിതവും സ്വപ്നം കണ്ട്,
പരിഭവങ്ങളില്‍ അമ്മയായി, തണലില്‍ കൈക്കുഞ്ഞായി,
പ്രണയ മഴയില്‍ കാമിനിയായി..എപ്പോഴൊക്കെയോ വാമഭാഗമായി, മായക്കാഴ്ചയില്‍ മതിമറന്ന്, പറന്നുയരാന്‍ വെമ്പി...
 ഞാന്‍ !!!

തെറ്റും ശരിയും നാല് കണ്ണിലൂടെ കണ്ട്
നിയമങ്ങള്‍ രണ്ടു ഹൃദയങ്ങള്‍ സൃഷ്‌ടിച്ച്
രണ്ടില്‍ നിന്ന് ഒന്നായി ലോപിച്ച്, അഞ്ചായി വിടര്‍ന്ന് ...  
നമ്മള്‍ !!!

21 comments:

 1. സമര്പ്പണം: പ്രണയം വഴങ്ങാത്ത എനിക്ക് പ്രചോദനമായ ഈ വരികള്‍ക്കും, നിനക്കും

  "നിന്‍റെ ചിന്തകളെ വാക്കുകള്‍
  ആക്കിയപ്പോള്‍ നീ തന്നത്
  അപൂര്‍വമായ കവിതകളാണ്.
  കവിതയില്‍നിന്നു ഒളിച്ചോടുക
  എന്നാല്‍ ജീവിതത്തില്‍ നിന്ന്
  ഒളിച്ചോടുക എന്നാണ്‌.
  യാത്രാമൊഴി ക്കപ്പുറം
  നിന്‍റെ വാക്കുകള്‍ പുഴ പോലെ ഇനിയും ഒഴുകുമെന്ന് തന്നെ
  ചെയ്യുമെന്നാണ് എന്‍റെ വിശ്വാസം.

  പ്രതീക്ഷയോടെ...."

  ReplyDelete
 2. "തെറ്റും ശരിയും നാല് കണ്ണിലൂടെ കണ്ട്
  നിയമങ്ങള്‍ രണ്ടു ഹൃദയങ്ങള്‍ സൃഷ്‌ടിച്ച്
  രണ്ടില്‍ നിന്ന് ഒന്നായി ലോപിച്ച്, അഞ്ചായി വിടര്‍ന്ന് നമ്മള്‍"

  നല്ലവരികള്‍... കീയാ...

  ReplyDelete
  Replies
  1. എനിക്കും ആ concept ഇഷ്ടായി .. ;P
   സുഖമല്ലേ നിത്യ ??

   Delete
  2. നിന്‍റെ വിശ്വാസത്തില്‍ യാത്രാമൊഴിക്കപ്പുറം വാക്കുകള്‍ പുഴ പോലെ ഒഴുകിടട്ടെ എന്ന പ്രാര്‍ത്ഥനയില്‍....
   ഞാനൊരിക്കലും ചോദിക്കാത്ത ചോദ്യത്തിന് "അതെ"യെന്ന മറുപടിയുമായി...
   അത് തന്നെ തിരിച്ചും ചോദിച്ചു കൊണ്ട്....
   ആ മറുപടി തന്നെ പ്രതീക്ഷിച്ചും കൊണ്ട്...
   നാളത്തെ സ്വാതന്ത്ര്യ വാര്‍ഷികത്തെ ആശംസിച്ചുകൊണ്ട്...

   Delete
 3. നിന്നിലൂടെ എന്നിലേക്ക് ...
  ഞങ്ങളില്‍ തുടങ്ങിയ മഴയുടെ ഒരു പൊട്ട് ..
  എന്നില്‍ കാലം കൊണ്ട് തന്ന കുളിര്‍
  നിന്നില്‍ പെയ്തു നിറഞ്ഞ മഴ
  നമ്മളില്‍ ബാക്കി വയ്ക്കുന്ന മഴയുടെ ശേഷിപ്പുകള്‍ ..

  വസന്ത കാലം , അകലേക്ക് എന്നു ചൊല്ലുമ്പൊഴും
  വര്‍ഷകാലം വന്നു പൊതിഞ്ഞുവല്ലേ ?
  നിനക്കാതെ മഴ തൊടുമ്പൊള്‍ മനസ്സ് മഴവില്ലാകും ..
  ജീവിതത്തിലേ എല്ലാം നിറങ്ങളും പകര്‍ന്ന്
  അവ വരികളൂടെ ഒഴുകി ഇറങ്ങും ..

  ഒരു മഴയില്‍ ,ഒന്നായി മൊട്ടിട്ട് തളിര്‍ത്ത്
  അഞ്ച് ഇതളുകളായി വിടര്‍ന്ന് ഒരിക്കലും
  വാടാതെ പരിലസികട്ടെ ആര്‍ദ്രമായ നേരുകള്‍..

  ഇഷ്ടായി ഈ എഴുത്ത് കേട്ടൊ ..

  ReplyDelete
  Replies
  1. ഒരു പൌര്‍ണമി മഴയായി പെയ്തിറങ്ങിയ അവന്‍ ..
   ആ മഴയില്‍ കുതിര്‍ന്ന് നാമ്പ്പൊട്ടിയ അവള്‍..
   അവരില്‍ തെഴുത്ത സ്വപ്ന മുകുളങ്ങള്‍..

   വളരെ മടിച്ചാണ് റിനി ഞാനിത് പോസ്റ്റ്‌ ചെയ്തത്....ഇത്രയും ആര്‍ദ്രമായ വികാരങ്ങള്‍ കൈകാര്യം ചെയ്യാന്‍ (എഴുത്തിലും പ്രവര്‍ത്തിയിലും ;P) ഞാന്‍ അത്ര പോര എന്ന തിരിച്ചറിവാണ് കാരണം.
   എന്നാലും ഇഷ്ടമായി എന്ന് പറഞ്ഞതില്‍ സന്തോഷം .

   Delete
 4. സുഗന്ധവാഹിയായ കുളിര്‍തെന്നല്‍ പോലെ ഈ എഴുത്ത്.
  ഒത്തിരി ഇഷ്ടം

  ReplyDelete
  Replies
  1. സന്തോഷം അജിയേട്ടന്‍ ആശാനെ ..;P

   Delete
 5. മനോഹരമായ വരികള്‍ , ആശംസകളോടെ

  ReplyDelete
  Replies
  1. നന്ദി ,..(ഈ പേരൊന്നു മലയാളത്തില്‍ ടൈപി അയച്ചു തരുമോ ;( )

   Delete
 6. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മനോഹരം.

  പ്രണയം വഴങ്ങില്ല എന്ന് പറഞ്ഞതും തെറ്റ്.
  "അവന്‍" എന്ന ഭാഗം നല്ല ഫീലുള്ള വരികള്‍ ആണ്.
  ആശംസകള്‍

  ReplyDelete
  Replies
  1. മന്‍സൂറും എവിടെയെങ്കിലുംമൊക്കെ ഒരു '" അവന്‍" ആയതോണ്ടാവും .. ;പ
   നന്നായി ആദ്യ വരവിനും...കൂടെ ചേര്‍ന്നതിനും.

   Delete
  2. നന്നായി ennathu നന്ദി ennu thirithi vaayikkan apeksha ;)

   Delete
 7. ചുണ്ടില്‍ കാട്ടുതേനും, നെറുകില്‍ അസ്തമന ചുവപ്പും ചൊരിഞ്ഞ് ...

  ഞാനും നീയും മാത്രം സത്യം
  ഞങ്ങള്‍ ,നമ്മള്‍ ഇതൊക്കെ പറയാന്‍ വേണ്ടി മാത്രം

  നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
  Replies
  1. എന്‍റെ ലോകം വളരെ ചുരുങ്ങിയിരിക്കുന്നു, ഞാനും നീയും എന്ന യാഥാര്‍ത്യത്തിലേക്ക്..

   Delete
 8. പ്രണയം ഒരു വല്ലാത്ത അനുഭവമാണു, കുറേക്കഴിഞ്ഞാൽ ചിലപ്പോൾ അഭിനയവും... ആശംസകൾ

  ReplyDelete
  Replies
  1. അഭിനയം തുടങ്ങുന്നിടത്ത് പ്രണയം അസ്തമിക്കുന്നു ..അങ്ങനെയല്ലേ?

   Delete
 9. കീയകുട്ടിയുടെ മറ്റൊരു പ്രണയ കവിത ......തെറ്റും ശരിയും നാല് കണ്ണിലൂടെ കണ്ട്
  നിയമങ്ങള്‍ രണ്ടു ഹൃദയങ്ങള്‍ സൃഷ്‌ടിച്ച്
  രണ്ടില്‍ നിന്ന് ഒന്നായി ലോപിച്ച്, അഞ്ചായി വിടര്‍ന്ന് ...
  നമ്മള്‍ !!!,നന്നായിരിക്കുന്നു ,ആശംസകള്‍ ,വീണ്ടും വരാം

  ReplyDelete