കഥകൾ

Wednesday, July 18, 2012

എന്‍റെ ജനനം

നീയാണെന്നെ എഴുത്തുകാരിയായി ജനിപ്പിച്ചത് !!!

വിരഹത്തിന്‍റെയും  നിരാശയുടെയും  ചുഴികളില്‍  നിന്നാണ്  ഞാന്‍
വാക്കുകള്‍ കോരിയെടുക്കുന്നതെന്നറിഞ്ഞ്,

പ്രണയത്തില്‍ ഞാന്‍ ഷണ്‌ഡത്വപ്പെടുമെന്ന് ഭയന്ന്, പാവം നീ
ദയാപൂര്‍വ്വം  എത്ര വലിയ ആഴങ്ങളാണ്  സമ്മാനിച്ചത്‌ ..

അതെ, എന്‍റെ വളര്‍ച്ച - അതുമാത്രമാണ് നീ ആഗ്രഹിച്ചത്‌ !!!

21 comments:

 1. വിരഹവും നിരാശയും നാളെയുടെ പ്രതീക്ഷയാം വാതായനങ്ങള്‍ തുറന്നിടും...
  ആ പ്രതീക്ഷയല്ലേ ജീവിതം...

  ഒരിക്കല്‍ പോലും കുറ്റപ്പെടുത്തില്ല പ്രണയത്തെ, അല്ലെ...
  അതങ്ങനെയാ... കുറ്റപ്പെടുത്താന്‍ കഴിയില്ല...

  പ്രണയത്തെ കടഞ്ഞെടുത്ത് നീ വരികളാക്കുമ്പോള്‍
  അതും ഒരുപാട് മനോഹരമാണ്.. (നിന്‍റെ വേദനയല്ല, വരികള്‍ മാത്രം)..
  ആ വരികളില്‍ നിന്‍റെ പ്രണയം ജീവിക്കുമ്പോള്‍ തീര്‍ച്ചയായും വിരഹത്തിന്‍റെയും നിരാശയുടെയും ചുഴികളില്‍ നിന്ന് നിന്നെ ജീവനോടെ കോരിയെടുക്കാന്‍ വരും നിന്‍റെ പ്രണയം...

  ReplyDelete
  Replies
  1. "വിരഹത്തിന്‍റെയും നിരാശയുടെയും ചുഴികളില്‍ നിന്ന് നിന്നെ ജീവനോടെ കോരിയെടുക്കാന്‍ വരും നിന്‍റെ പ്രണയം..."-ആ പ്രതീക്ഷയല്ലേ ഈ ജീവിതം!!

   നിത്യ..പറയാന്‍ വയ്യ നിന്‍റെ വാക്കുകളോടുള്ള സ്നേഹം...
   കരുതലിനും തിരുത്തലിനും ഒരുപാട് നന്ദി !!!

   Delete
  2. പ്രണയത്തോടുള്ള നിന്‍റെ കരുതലോളം വരില്ല കീയാ മറ്റൊന്നും...

   Delete
  3. ഒരിക്കലും തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാത്ത പ്രണയത്തെ വെറുക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു !!!

   Delete
  4. കഴിയില്ല കീയാ.. സ്നേഹിക്കപ്പെടുന്നയാള്‍ക്ക് വേണ്ടെന്നു വയ്ക്കാന്‍ കഴിഞ്ഞേക്കാം.. പക്ഷെ സ്നേഹിക്കുന്നയാള്‍ക്ക് കഴിയുമോ കീയാ..? ഇല്ല തന്നെ..

   Delete
  5. രണ്ടും ഒരാള്‍ ആകുമ്പോള്‍ ?!?!

   Delete
  6. പ്രണയത്തെ വെറുക്കുന്നതെന്തിനു കുട്ടീ...!
   പ്രണയം ഒരു ദിശയില്‍ മാത്രമോഴുകുന്ന പുഴയല്ല , പരന്നൊഴുകുന്ന നിലാവാണ്‌...
   കാര്‍മേഘങ്ങള്‍ക്ക് പിന്നില്‍ ഇപ്പോഴും ചന്ദ്രനുദിച്ചു നില്‍പ്പുണ്ടാവാം...,
   പരിഭവ മേഘങ്ങള്‍ പെയ്തൊഴിയുമ്പോള്‍ പ്രണയനിലാവ് കണ്ടേക്കാം !

   Delete
  7. സ്നേഹം നിലാവായിരുന്നുവെങ്കില്‍, വേലികെട്ടി മാറ്റി നിര്‍ത്തുമായിരുന്നോ, നീ എന്നെ ?
   നിന്‍റെ ശരികളുടെ പേരില്‍, ആത്മനിന്ദയിലേക്ക് എന്നെ വലിച്ചെറിയുമായിരുന്നോ??
   ''വികാരങ്ങള്‍ക്കടിപ്പെട്ട് തീര്'' എന്ന് ശപിക്കുമായിരുന്നോ ???

   Delete
  8. പ്രാണനും പ്രണയവും ഒന്ന് തന്നെ... വാക്കുകള്‍ നഷ്ടപ്പെടുന്നു... ചിന്തകള്‍ വെന്തുരുകുന്നു.... മനമെവിടെയോ മറയുന്നു.... ഞാന്‍ വീണ്ടും ഏകാനാകുന്നു....

   Delete
  9. നിന്നെയോര്തുരുകുന്ന ഒരു പ്രാണന്‍ ഉണ്ടെന്നിരിക്കെ നീ എങ്ങനെ എകനാവും? ഒറ്റപ്പെടല്‍ അതെന്നും എന്റെ മാത്രം വിധിയല്ലേ !!

   Delete
  10. നിന്‍റെയുള്ളിലിരിക്കുന്ന എനിക്ക് കൂട്ടായി നീയും നിന്നുള്ളില്‍ തന്നെ അലിയാത്തതിലായിരുന്നെന്‍റെ ദുഃഖം....

   Delete
  11. //ഒരിക്കലും തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാത്ത പ്രണയത്തെ വെറുക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു/// പ്രണയത്തെ വെറുക്കുന്ന ദിവസം നീ നിന്നെത്തന്നെ കൊല്ലുന്ന ദിവസമായിരിക്കും ....നഷ്ട പ്രണയങ്ങളെ വലിച്ചെറിയുക പുതിയവയ്ക്കായി കണ്ണും മനസ്സും ചെവികളും തുറന്നു വെയ്ക്കുക ..ജീവിതം കൂടുതല്‍ മനോഹരമാകട്ടെ

   Delete
 2. അപ്പോ നല്ലൊരു താങ്ക്സ് പറയണമല്ലോ...

  ReplyDelete
  Replies
  1. അജിയേട്ടാ അഴുകി വളമാകുന്നതിന് അല്ലെ :@
   :)

   Delete
 3. വിരഹത്തിന്റെയും നിരാശയുടെയും വേദനയെക്കാള്‍ പൊള്ളുന്നത്
  സ്നേഹത്തിന്റെ, പ്രണയത്തിന്റെ, പ്രതീക്ഷയുടെ വീര്‍പ്പുമുട്ടലാണ്‌ ...
  അതാണ് നല്ലതും... ആ പൊള്ളലാണ് ജീവിതത്തെ നയിക്കുന്നത് എങ്കില്‍ ...

  ReplyDelete
  Replies
  1. പലര്‍ക്കും പലതാണ് !!

   Delete
 4. കൂട്ടുകാരീ .. ആഴമുള്ള വരികളുടെ ജനനം ,
  എപ്പൊഴും വിരഹവും വിഷാദവും ആകാം ..!
  പ്രണയത്തിന്റെ പൂര്‍ണമായ സാഫല്യം ഒരിക്കലും ,
  അതിന്റെ പല മുഖങ്ങളേ വരികളിലേക്ക് എത്തിക്കില്ല ..
  അവിടെ പൂര്‍ണമായത്തിന്റെ കുളിരു മാത്രം ..
  കിട്ടാതത്തിനേ തേടി നാം ആഴങ്ങള്‍ തപ്പും ..
  അവിടെന്നാകും നമ്മുക്ക് മുത്തും പവിഴവും കിട്ടുക ..
  അവസ്സാന വരികളില്‍ ഹൃദയമുണ്ട് ..
  നഷ്ടപെടുത്തി വിരഹ വേവില്‍ തള്ളിയതും , പ്രശസ്തിക്ക് മാത്രമാകും ..
  പൂര്‍ണമാകാതെ പൊകുന്ന വികാരങ്ങളില്‍ ജനിക്കുന്ന വരികള്‍ ..

  ReplyDelete
  Replies
  1. പക്ഷെ എനിക്ക് വളരേണ്ടാ റിനി ... കൈക്കുഞ്ഞായി നെഞ്ചിന്‍ ചൂടേറ്റുറങ്ങിയാല്‍ മാത്രം മതി ..

   Delete
 5. നീ നല്‍കിയ പ്രണയവും വിരഹവും നിരാശയുമാണെന്നെ എഴുത്തുകാരിയായി ജനിപ്പിച്ചത്....വളര്‍ത്തിയതും ഉറക്കിയതും നീ തന്നെ...നീ ആയിരുന്നു എല്ലാമെല്ലാം...

  ReplyDelete
 6. Pranaya rokiyano?

  ReplyDelete
 7. അറിയുക നീ- എന്നിലെ ഷണ്ഡത്വം ഇലാതാക്കിയത് നീയാണ്.

  ReplyDelete