കഥകൾ

Monday, July 16, 2012

അന്തരം !!!

വേണ്ടതൊക്കെ അറിഞ്ഞിട്ടും ചോദിച്ചിട്ടും
 തരാതെ കൈകെട്ടി നില്‍ക്കുന്ന
നിന്നില്‍ നിന്നും..

ചോദിക്കാതെ പൊഴിയുന്ന നിന്നിലേക്കുള്ള
എന്‍റെ ദൂരം എത്രയാണ് ?

22 comments:

 1. ഞാനും, നീയും .. തമ്മിലുള്ള ദൂരം ..

  ReplyDelete
  Replies
  1. വിരല്‍ത്തുമ്പിന്‍റെ , അതോ ഹൃദയവും ആത്മാവും തമ്മിലുള്ളത്രയോ ??

   Delete
  2. ആത്മാവ് കുടികൊള്ളാത്ത വിരല്‍ തുമ്പ് ..
   സ്പര്‍ശനം മാത്രമേ നല്‍കു സഖീ ..!
   അത് ഹൃദയവും ആത്മാവും തമ്മിലുള്ള ദൂരമാകാം ...!

   Delete
  3. റിനിടെ ചില എഴുത്തുകള്‍ എന്‍റെ ചിന്തപോലെയാ പോലെയാ... ഒരുത്തരമോ, വിശദീകരണമോ പറയാന്‍ പറ്റാത്ത പോലൊരു സമസ്യ...
   പക്ഷെ ഒരു വെറും സ്പര്‍ശനമായിരിക്കില്ല അതെന്നു തോന്നുന്നു ... അ ദൂരങ്ങളെ ബന്ധിപ്പിക്കുന്നതും സ്നേഹം തന്നെയല്ലേ ..

   Delete
 2. മരണത്തോളം ക്ഷണികമല്ലെന്നു മാത്രമെന്നെനിക്കറിയാം...

  ReplyDelete
 3. ജീവിതത്തെക്കാളും വലുതോ നിത്യ ?

  ReplyDelete
  Replies
  1. അല്ല കീയാ..., നിന്‍റെ കണ്ണുനീര്‍ത്തുള്ളി മണ്ണിനെ നനയ്ക്കുന്നതിനു തൊട്ടു മുന്നിലെ നിമിഷം വരെ മാത്രം...

   Delete
  2. നിത്യാ ഈ പഞ്ഞകര്‍ക്കിടകം പോലെ ദരിദ്രമെന്‍ മിഴികള്‍...

   Delete
  3. സ്നേഹത്തിന് ദാരിദ്ര്യമില്ലല്ലോ കീയാ..

   Delete
  4. ഇല്ലേ നിത്യാ??... ഉണ്ട് ചിലപ്പോള്‍ കിട്ടാന്‍ ചിലപ്പോള്‍ കൊടുക്കാന്‍ ..

   Delete
  5. കൊടുക്കാന്‍ ദാരിദ്ര്യമോ, അതും കീയക്കുട്ടിക്ക്‌....!

   Delete
  6. അങ്ങനെ ചോദിച്ചാല്‍ ..കൊടുത്തു കൊടുത്തു വറ്റിയതാവും ... ;P

   Delete
  7. സ്നേഹം എത്ര കൊടുത്താലും തീരാത്തൊരുറവയെന്നു കേട്ടിരിക്കുന്നെവിടെയോ...

   Delete
 4. നിന്റെ ജന്മത്തെ നെടുകെ പിളര്‍ക്കുക
  അതില്‍ മനസ്സിരിക്കുന്ന പകുതിയില്‍
  പ്രണയത്തിന്റെ നൂല്‍ കെട്ടുക പിന്നെ
  അതുമായി അവനിലേക്ക്‌ നടക്കുക
  നീ അടുത്തെത്തുമ്പോഴേക്കും ആവനില്‍
  ഇലകള്‍ കൊഴിഞ്ഞു തുടങ്ങിയിരിക്കും

  ആശംസകള്‍

  ReplyDelete
  Replies
  1. ഗോപാ ..കൊഴിഞ്ഞ ഇലകളും പെറുക്കിയെടുത്തു ഞാന്‍ എന്തിലേക്കുമടങ്ങും ...ആത്മാവില്ലാത്ത അടുത്ത പകുതി ജന്മത്തിലെക്കോ???

   Delete
  2. അപ്പോഴേക്കും നീ തിരിച്ചു മടങ്ങാന്‍ കഴിയാത്ത
   ചൂടുള്ള ഒരു തുള്ളി കണ്ണുനീരായി അവനിലേക്ക്‌ ചെര്‍നിരിക്കും

   Delete
 5. വളരെ കുറഞ്ഞ ദൂരം മാത്രം
  ഉദയവും അസ്തമയവും തമ്മിലുള്ള ദൂരം മാത്രം

  ReplyDelete
  Replies
  1. നിന്‍റെ ഉദയം ... എന്‍റെ അസ്തമയം ...

   Delete
 6. കണ്ടു കണ്ടങ്ങിരിക്കും ആരാധകരെ കണ്ടില്ലാന്നു നടിക്കും കവിയത്രി

  ReplyDelete
  Replies
  1. എന്‍റെ റെനി
   എഴുത്തറിയുന്നവര്‍ നിന്നെ കല്ലെറിയട്ടെ...(എന്നെ കവയിത്രി എന്ന് പറഞ്ഞതിന്... സത്യായിട്ടും അപരാധമാ )
   നിങ്ങളൊക്കെ ഇങ്ങനെ വരണോണ്ടല്ലേ ... ഞാനീ കസര്‍ത്തൊക്കെ കാട്ടണേ...

   നിങ്ങളൊക്കെ ഇപ്പൊ എന്‍റെ ജീവിതത്തിന്‍റെ ഭാഗാ... അതൊന്നും എഴുതണോ പറയാനോ എനിക്കറിയില്ലഞ്ഞിട്ട...ക്ഷമി :P

   Delete
 7. ചോദിച്ചില്ല ഞാന്‍ ഒന്നും എങ്കിലും എല്ലാം അറിഞ്ഞിരുന്നു നീ...
  എപ്പോഴാണ് ഞാനും നീയുമായത്- നമ്മളെന്നും ഒന്നായിരുന്നില്ലേ?

  ReplyDelete