കഥകൾ

Friday, July 20, 2012

മാനഭംഗം


നീ വരയ്ക്കുന്ന-
നിന്‍റെ ശരിക്കും എന്‍റെ തെറ്റിനും  ഇടയില്‍
മാനഭംഗപ്പെടുന്നത്, എന്‍റെ   ആത്മാഭിമാനമാണ് !!!

18 comments:

 1. തെറ്റും ശരിയും ആപേക്ഷികമാണ് കീയ ...
  നാളേ അവന്റെ തെറ്റുകള്‍ നിനക്ക് ശരിയായി വരും ..
  നിന്റെ ശരികള്‍ അവന്‍ തെറ്റായും ..
  അതിനിടയില്‍ മനസ്സ് കുരുങ്ങി പൊകരുത് ...
  ആതമാവ് മുഴുവനും പകര്‍ന്നവളുടെ ..
  ഉള്ളം കാത്ത് വയ്ക്കും എന്നും ..

  ReplyDelete
  Replies
  1. ശരിയായിരിക്കും റിനി...കാത്തിരിക്കുന്നു എന്‍റെ തെറ്റുകള്‍ അവന്റെ ശരിആകുന്നതുവരെ..
   നന്ദി ..

   Delete
 2. ഇത് ശരിയാവൂല്ല !!!!!!!!!

  ഞാന്‍ ഇന്നലെ എഴുതിയ ഡ്രാഫ്റ്റ്‌ കണ്ടോ....


  എന്‍റെ ശരികളിലെ -
  തെറ്റുകള്‍ അടര്‍ത്തിയെടുത്തു നീ -
  വിചാരണക്ക് വെക്കുമ്പോള്‍
  വധ ശിക്ഷയില്‍
  കുറഞ്ഞതൊന്നും -ഞാന്‍
  ആഗ്രഹിക്കുന്നില്ല.
  വാക്കുകളില്‍ അര്‍ത്ഥ വ്യത്യാസം
  മൂര്ത്തമാകുമ്പോള്‍ -
  ഉഷ്ണമാപിനികള്‍ പൊട്ടി ചിതറും

  ReplyDelete
  Replies
  1. കണ്മഷി ഇതില്‍ ഞാന്‍ ആദ്യമായി... ഡ്രാഫ്റ്റ്‌ ആക്കി സൂക്ഷിക്കാതെ അപ്പൊ അപ്പൊ പോസ്റ്റ്‌ ചെയ്യണം..
   ഇല്ലേല്‍ ഇനിയും ഞാന്‍ ജയിക്കുമെ...
   നല്ല വരികള്‍... നല്ല മൂര്‍ച്ച !!!

   Delete
 3. എന്‍റെ ശരികള്‍ നിന്റേതു കൂടിയെന്ന് ധരിച്ച ഞാന്‍ നിന്നെ കാണാന്‍ മറന്നുവല്ലേ?

  ReplyDelete
  Replies
  1. മരണാസ്സന്നയായി ഞാന്‍, ഇനിയെങ്കിലും അറിയൂ....നീ, എന്നെ !!

   Delete
 4. എല്ലാം ശരിയാകുന്ന ദിവസം വരും
  അപ്പോള്‍ ഭംഗങ്ങളെല്ലാം അപ്രത്യക്ഷമാകും
  ഇച്ഛാഭംഗം,
  മോഹഭംഗം,
  അഭിമാനഭംഗം,
  പ്രത്യാശാഭംഗം തുടങ്ങിയതെല്ലാം.  എന്നും തല്‍സ്ഥിതിയില്‍ തുടരുന്നതായിട്ട് എന്താണുള്ളത്?

  ReplyDelete
 5. എന്നും തല്‍സ്ഥിതിയില്‍ തുടരുന്നതായിട്ട് ...ഇല്ല ഞാന്‍ പോലുമില്ല ...

  ReplyDelete
 6. തെറ്റിനെയും ശരിയെയും പറ്റി നമ്മുടെ നിര്‍വ്വചനങ്ങള്‍ വിഭിന്നം
  അപ്പോല്‍ പിന്നെ മാനഭംഗപ്പെടുക തന്നെ ചെയ്യും

  ആശംസകള്‍ കീയ

  ReplyDelete
 7. എപ്പോഴും എന്തേ ഈ ഞാന്‍ മാത്രം??
  കൂടുതല്‍ മാനഭംഗപ്പെടട്ടെ എന്നല്ലല്ലോ,ആശംസകള്‍ ;P

  thanks!!

  ReplyDelete
 8. .പക്ഷെ നീ... കല്‍പ്പിച്ചു കൊടുത്ത വിശുദ്ധിയുടെ പേരില്‍, ...

  ReplyDelete
 9. ശരിയും തെറ്റും തമ്മിലുള്ള അതിരു് ഏറെ നേർത്തതാണ്‌. മാത്രമല്ല അത്‌ മാറിയും തിരിഞ്ഞും വരും. എല്ലാം ക്ഷണികമാണ്‌ ചഞ്ചലവുമാണ്‌. നമ്മുടെ അസ്തിത്വവും. ഇതിനിടയിൽ ഏതാണ്‌ ശരി ഏതാണു തെറ്റ്‌ ? അലകൾക്കു മുകളിൽ അലിയാതെ നില കൊള്ളാം.

  ReplyDelete
  Replies
  1. ശരിയും തെറ്റും തമ്മിലുള്ള അതിരു് ഏറെ നേർത്തതാണ്‌...
   ഞാനും നീയും തമ്മിലുള്ളതോ?

   Delete
 10. ഒരുപാട് ആഴമുള്ള വരികള്‍...
  ഒരു രീതിയില്‍ എല്ലാ ദുഖങ്ങള്‍ക്കും കാരണം ഈ ശരി-തെറ്റുകളുടെ വൈരുദ്ധ്യമാണ്...ഒരിക്കലും ചേരാത്ത എന്റെയും നിന്റെയും ശരികള്‍...
  വരച്ച ചിത്രങ്ങള്‍ക്ക് അപ്പുറം ആരും വര്യ്ക്കാതെ കുറെ ശരികള്‍ പിന്നെയും ബാക്കിയാകും...

  ReplyDelete
 11. നന്ദി മഹേഷ്ജി ഈ വരവിന്

  ReplyDelete
 12. ഈ കപടസദാചാരങ്ങളെ ഞാന്‍ വെറുക്കുന്നു.
  എനിക്ക് വിശ്വാസം എന്നിലാണ്, നിന്നിലാണ്, നമ്മിലാണ്, നമ്മുടെ പ്രണയത്തിലാണ്.

  ReplyDelete