കഥകൾ

Thursday, July 19, 2012

വിഷമവൃത്തം

കാലില്‍ത്തറച്ച  മുള്ളെന്ന്  കരുതി
കാട്ടുപൊന്തയില്‍ വലിച്ചെറിയുവതെങ്ങനെ
- തറച്ച വേദന കരളിലെന്നിരിക്കെ??

17 comments:

 1. വേര്‍പാട് വേദനാജനകം തന്നെ ഭൂമിയിലെ ഓരോന്നും നമ്മുക്ക് നഷ്ടപെടും അതുസഹുക്കാന്‍ മനസ്സിന് കഴിയണം

  ReplyDelete
 2. അനിവാര്യതയെങ്കില്‍ വേര്പെട്ടെ മതിയാവു ...അതുനല്ലൊരു പുലരിയിലെക്കാവട്ടെ അല്ലെ റെനി ...

  ReplyDelete
 3. നിന്നെ വേദനിപ്പിച്ച മുള്ളിന്‍റെ വേദന ആരറിവൂ? സഖീ, നിനക്കോര്‍ക്കാന്‍ വേണ്ടി മാത്രമായിരുന്നില്ലേ നിന്നെ വേദനിപ്പിച്ചത് എന്നിന്നു വിലപിക്കുന്ന മുള്ളിനെ നീ കാണാതെ പോയോ???

  ReplyDelete
  Replies
  1. എപ്പോഴും അറിയുന്നു ... അതാണെന്‍റെ ദുഖവും... !!!

   Delete
  2. അത് മാത്രമാവട്ടെ നിന്‍റെ ദുഃഖമെന്നാശിക്കുന്നു...

   Delete
 4. ചില കാര്യങ്ങള്‍ ഷൂവിനുള്ളില്‍ കുടിങ്ങിയ മണല്‍ തരി പോലെയാണ്. അത് നിരന്തരം കുത്തി നോവിച്ചുകൊണ്ടെയിരിക്കും

  ReplyDelete
 5. ഷൂ ഊരിയാല്‍ മണല്‍ത്തരി കളയാം...പക്ഷേ...ഓര്‍മ്മകള്‍ ഊരിഎറിയാന്‍ പറ്റുമോ പ്രഭന്‍??

  ReplyDelete
 6. കരളില്‍ തറച്ചാലും , കാലില്‍ തറച്ചാലും ,
  വേദന ഹൃത്തിലായാലും , കരളിലായാലും ..
  മുള്ള് "ഫോറിന്‍ ബോഡിയാണ്"
  വലിച്ചെറിഞ്ഞില്ല എങ്കില്‍ .. ശരീരം പ്രതികരിക്കും ..

  ReplyDelete
 7. കരളിനറിയില്ലല്ലോ ശാസ്ത്രം..
  പാവം കരളും മുള്ളും അല്ലെ റിനി ?

  ReplyDelete
 8. കരള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ......?
  ഒത്തുപോകുന്നില്ലെങ്കില്‍ ശസ്ത്രം കൊണ്ടൊരു ക്രിയ.
  എന്താണഭിപ്രായം, അനുയോജ്യമായ ഒരു കരള്‍ കാണാതിരിക്കുമോ ഉലകത്തില്‍?

  ReplyDelete
  Replies
  1. അജിയേട്ടന്‍ പറഞ്ഞാല്‍ എനിക്കപ്പീലില്ല :D

   Delete
 9. മൂന്നു വരിയേ ഒള്ളോ? എന്നാലും കൊള്ളാം കേട്ടോ

  ReplyDelete
 10. അതില്‍ കൂടുതല്‍ എഴുതാനുള്ള ആഴോ പരപ്പോ ഒന്നുമില്ല സുമേഷ് ..
  നന്ദി ഈ വരവിന്

  ReplyDelete
 11. കൂടുതല്‍ ആഴവും പരപ്പും കൈവരാന്‍ ആശംസിക്കുന്നു.......സസ്നേഹം

  ReplyDelete
 12. എന്താണ് പറയേണ്ടത് എന്ന് കുറെ നേരമായി ആലോചിക്കുന്നു....ഒന്നും കിട്ടിയില്ല..അതങ്ങനാ, തറച്ച വേദന കരളില്‍ ഇരിക്കുകയല്ലേ..

  ReplyDelete