കഥകൾ

Saturday, July 28, 2012

ഒരു കൊലപാതകിയുടെ ഏറ്റുപറച്ചില്‍ !!!

എന്‍റെ   സ്നേഹം താങ്ങാന്‍ കഴിയാതെ
ആത്മാവ് ശ്വാസം മുട്ടിപ്പിടഞ്ഞപ്പോള്‍...
 ഒട്ടും ഗൌനിക്കാതെ ഞാന്‍ വീണ്ടും വീണ്ടും എന്നോട് ചേര്‍ത്തമര്‍ത്തുകയായിരുന്നു ..

 "ഒട്ടും അകലാതെ, ശ്വാസംമുട്ടി മരിച്ചോളൂ എന്നില്‍" -
എന്ന വാശിയില്‍...
പക്ഷേ സത്യം, മരണം പ്രതീക്ഷിച്ചതെ ഇല്ല ഞാന്‍ !!!

 മരിച്ചു എന്നുറപ്പായപ്പോള്‍...
ഒരു  മഴയിലും  മഞ്ഞിലും തെളിവുകള്‍ തേടി എത്താതിരിക്കാന്‍
ചേര്‍ത്തണച്ച    മാറും മനസ്സും  കത്തിച്ച്
'മൃതദേഹി'യൊപ്പം മറവിയുടെ ഗര്‍ഭത്തില്‍ കുഴിച്ചു  മൂടേണ്ടി വന്നു എനിക്ക്

ഓര്‍മ്മ  തീണ്ടാതെ ..ആരോരും അറിയാതെ .. !!!

38 comments:

 1. ഒരു തമാശ എഴുതിയതാണ്. പിന്നെ അത് വേണ്ടെന്നുവച്ചു. അശംസകൾ!

  ReplyDelete
  Replies
  1. ഇടാമായിരുന്നില്ലേ ...തമാശ ആസ്വദിക്കാത്തവര്‍ ആരുണ്ട്‌ ?!?!
   നന്ദി ഒന്നമാതെത്തിയതിന് :)

   Delete
 2. കൊലപാതകമാണല്ലേ..?
  വകുപ്പ് മുന്നൂറ്റിരണ്ടോ മുന്നൂറ്റിമൂന്നോ..!!!

  ReplyDelete
  Replies
  1. വകുപ്പ് നോക്കിയില്ല അജിയേട്ട...ലക്ഷ്യമായിരുന്നു പ്രധാനം !!!
   ;P

   Delete
 3. നാളെ ആ കൊലപാതകി ഞാനാവും.
  കാരണം ഞാന്‍ നിന്നെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുകയാണ്.

  എനിക്കും മറവിയുടെ ഗര്‍ഭത്തില്‍ നിന്നെ കുഴിച്ചു മൂടേണ്ടി വരുമോ??????

  ReplyDelete
  Replies
  1. അതല്ലേ ഉമ്മു നല്ലതും ?!?!

   Delete
  2. എനിക്കതിനു കഴിയുമെന്ന് തോന്നുന്നില്ല.

   Delete
  3. നിന്നില്‍ നിന്നൊളി ക്കാനല്ല ..നിന്‍റെ കാഴ്ച്ചയുടെ നിറവില്‍ നിറയാനാണ് ഞാന്‍ എന്നും കൊതിച്ചത്..
   നീയത് കാണാതെ പോയി ...

   Delete
  4. അല്ല,കാണാതെ പോയതല്ല കണ്ടിട്ടും കാണാതിരുന്നതായി ഭാവിച്ചു.
   അല്ലെ?അങ്ങനെയല്ലേ?
   നീയറിയുന്നില്ല(ല്ലേ) എനിക്ക് നേരെ കണ്ണുകള്‍ അടച്ചു പിടിച്ചാലും നിനക്കെന്നെ കാണാതിരിക്കാനാവില്ലെന്ന്?????
   നമ്മള്‍ കണ്ടു കൊണ്ടിരുന്നത് ഉള്‍കണ്ണ് കൊണ്ടായിരുന്നില്ലേ????????

   uma.

   Delete
 4. മരിച്ചവര്‍ക്ക് മറവിയുടെ മണല്‍പ്പരപ്പ്‌ തന്നെ നല്ലത്
  ഇനിയും ശ്വാസം മുട്ടിച്ചോളൂ ഇങ്ങനെ മരിക്കുന്നത് മോക്ഷമാണ്

  നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
  Replies
  1. സമാധാനം!! ഇത്തവണയെങ്കിലും എന്‍റെ സൈഡില്‍ നിന്നല്ലോ...നന്ദി ഗോപന്‍ :)

   Delete
 5. നിന്റെ സ്നേഹത്തിന്റെ തീവ്രത അറിയുന്നു ..
  ആത്മാവിനേ ചേര്‍ത്തണക്കുമ്പൊള്‍ നീ ഒരിക്കലും
  നിനച്ചില്ല ( മരണം ) എന്നു പറയുന്നത് .. വാസ്തവമോ ..?
  നിന്നില്‍ വീണ് മരിച്ച് , ആത്മാവിനേ നിന്നില്‍
  കുടിയിരുത്താനല്ലേ നീ ഇത്രക്കും അതിനേ ചേര്‍ത്തു വച്ചത് ...
  പക്ഷേ സ്നേഹത്തിന്റെ മൂര്‍ദ്ധന്യത്തില്‍ നിന്റെ മഴ അതിന്
  ബുദ്ധിമുട്ട് സൃഷ്ടിച്ചുവെങ്കില്‍ .. ഉറപ്പ് , ആ ആത്മാവ് നിന്റെ
  ഉള്ളം കൊതിച്ചിരിക്കില്ല .. അല്ലെങ്കില്‍ എത്രത്തൊളം ചേര്‍ത്തണക്കുന്നുവോ
  നിന്നിലൂടെ , നിന്റെ പ്രണയത്തിലൂടെ അതു ശ്വസ്സിക്കും .. !
  അവസ്സാനം , നിന്റെ മനസ്സ് കൂടീ അഗ്നിക്ക് കൊടുക്കണമായിരുന്നുവോ ..
  ഒരു മഴ കൊണ്ട് മാറുവാന്‍ പാകത്തില്‍ അതിനേ ഒന്നു കാര്‍മേഘത്തേ
  കാണിച്ച് കൂടായിരുന്നുവോ ..?

  ReplyDelete
 6. അറിഞ്ഞു വായിക്കുന്നു എപ്പോഴത്തെയും പോലെ...
  നന്ദി !
  എന്നില്‍ മരിച്ചുയിര്‍ക്കും എന്നത് വെറും സ്വപ്നം..

  കാര്‍മേഘം പെയ്യാന്‍ മറന്നുപോയെങ്കില്‍ അവിടെയും നിരാശ മാത്രമാവില്ലേ ദേഹിവെടിഞ്ഞ ദേഹത്തിനു കൂട്ട് ?!?!

  ചിതാ ഭസ്മത്തില്‍ നിന്നുയിര്‍കൊള്ളാന്‍ ഒരു ഫിനിക്സ് പക്ഷിയാവാന്‍ പറ്റുമോ ആത്മാവ് നഷ്ട്ടപ്പെട്ടവര്‍ക്ക്, റിനി ?

  ReplyDelete
 7. ഒഴുകും ജലത്തില്‍ അലിഞ്ഞില്ലാതായാലും ..
  താഴെ ഒരു കണിക മതി , അടുത്ത വര്‍ഷക്കാലത്ത്
  തീരത്തടിഞ്ഞൊരു , പുല്‍കൊടിയാവാന്‍ ..
  അതില്‍ നിന്നും , വരും വര്‍ഷകാലത്തേയും
  നിന്റെ സൂര്യനേയും പുണരാന്‍ കാലം കാത്ത്
  നില്‍ക്കുന്നുവെന്നറിഞ്ഞാലും സഖീ ..!

  ReplyDelete
  Replies
  1. :-)...ആ കാലത്തിന് നന്ദി !!!

   Delete
 8. ഓര്‍മ്മ തീണ്ടാതെ ..ആരോരും അറിയാതെ .. !!!
  ഒരു പുനര്ജ്ജനിക്കായ്‌ ...
  വീണ്ടും പ്രണയിക്കണം സ്നേഹത്തെ ...

  ReplyDelete
  Replies
  1. സ്നേഹത്തോടെന്നും പ്രണയമാണെനിക്ക്, ഉണ്ണി ... നിനക്കറിയില്ലേ അത് ?!?!

   Delete
 9. കവിത കൊള്ളാം..ഈ കീയകുട്ടി എന്നാലെന്തുവാ???

  ReplyDelete
  Replies
  1. അയ്യോ മനസ്സിലായില്ലേ അതേ ഞാനാ.

   Delete
 10. ഈശ്വരാ കൊടടേഷൻ ടീം ആണല്ലേ, ഓടിക്കോ...
  കൊല നടക്കുന്നേ... നന്നായി കൊലപാതകം ചെയ്തു .. ഹ ഹ ഹ.

  ReplyDelete
  Replies
  1. എന്തേ ഓര്‍ഡര്‍ ഉണ്ടോ ?

   Delete
 11. ഞാൻ കൊറേ ശ്രമിച്ചു, അവസാനം വട്ടായി. എനിക്കൊന്നും മനസ്സിലായില്ല, കളിയാക്കിയതൊന്നുമല്ല കേട്ടോ. ചിലപ്പോൾ ഞാനങ്ങനാ...

  ഇനിയുമെഴുതുക

  ReplyDelete
  Replies
  1. സുമേഷേ ആരോടും പറയണ്ട ...എഴുതിയ എനിക്ക് പോലും മനസ്സിലായില്ല.. (പുറത്തറിഞാലെ നമ്മള്‍ ശശിയാവും..അതുവേണ്ട :/ )
   പിന്നെ കുറച്ചു ചിന്റയുള്ളവര്‍ എന്തൊക്കെയോ മനസ്സിലാക്കി... അതോണ്ട് ഞാന്‍ കഴിച്ചിലായി ;P

   Delete
 12. ആത്മാവിനെ ശ്വാസം മുട്ടിച്ച് കൊന്ന കൊലപാതകി..ദേഹവും ദേഹിയും രണ്ടല്ലാത്തവയുടെ ചിന്ത...ചിന്തക്കിനിയും ചിന്തേരിട്ട് മിനുക്കുക...എല്ലാ നന്മകളും

  ReplyDelete
  Replies
  1. ചിന്ത:ചിന്തക്ക് ചിന്തേരിടാന്‍ ചന്തു ... ഞാന്‍ ശ്രമിക്കാംട്ടോ

   Delete
 13. മനോഹരമായിരിക്കുന്നു കീയക്കുട്ട്യേ....

  ഭാവുകങ്ങള്

  ReplyDelete
 14. കോഴിക്കുട്ടിയെ ഒര്മിപ്പിക്കുന്നല്ലോ കീയകുട്ടി...കവിത ഇഷ്ടമായിട്ടാ...

  ReplyDelete
  Replies
  1. ''കോഴി'' എന്നല്ലല്ലോ ഉദേശിച്ചേ..;P
   സന്തോഷം വന്നതിന്

   Delete
 15. ഇഷ്ടപ്പെട്ടു........... ആശംസകള്‍

  ReplyDelete
 16. ഇഷ്ടായിട്ടോ.... ചേച്ചി... ഞങ്ങളെ കൂടെ ശ്വസം മുട്ടിക്കുമോ..? പക്ഷെ...
  ഇന്നെന്നുള്ളിലും ഇരച്ചുയരുന്നു ഭയപ്പാളികൾ
  നാളെ ഈ പാതിത്യമെനിക്കാകുമോ..?

  ReplyDelete
  Replies
  1. റാഷിദേ അടുത്ത് വരണ്ട... ഒരുറപ്പും പറയാന്‍ പറ്റൂല ..
   നിനക്കീ ഗതി വരാതിരിക്കാന്‍... പ്രണയം പകര്‍ന്നു കൊടുക്ക്‌ നിന്നെ പ്രണയിക്കുന്നവര്‍ക്ക് ...

   Delete
 17. കീയകുട്ടി ..കൊള്ളാട്ടോ ..ഇഷ്ടപ്പെട്ടു ................മനോഹരം .....ആശംസകള്‍ ..................വീണ്ടും വരാം

  ReplyDelete
 18. ആള് കൊള്ളാലോ..കൊലപാതകം ഇഷ്ടപ്പെട്ടുന്നോ ...?!!!
  സുസ്വാഗതം !!!

  ReplyDelete