കഥകൾ

Wednesday, July 18, 2012

മുക്തി

ഗൂഢ ( ഗാഢ?)  പ്രണയത്തിന്‍റെ പേരില്‍ എന്നെ സൂക്ഷിക്കുന്ന,
നിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ നിന്നും
എന്നെ ഇടയ്ക്കിടെ പുറത്തെടുത്ത് മാറോടടുക്കുക !

ഇളവെയിലേല്‍ക്കാതെ മഞ്ഞളിച്ച എന്‍റെ തൊലിയും
സ്നേഹം പുരളാതെ പറന്ന എന്‍റെ മുടിയും ...
നീ കാണുന്നില്ലേ ?

നിന്‍റെ ഉച്വാസം ശ്വസിക്കാതെ, മരണ വെപ്രാളം കൊള്ളുന്ന
ഈ മനസ്സ് നീ അറിയുന്നില്ലേ??


അതോ ഇങ്ങനെ,  നിന്‍റെ പ്രണയത്തില്‍ ഞാന്‍ മുക്തി നേടണമെന്ന് നീ കാംക്ഷിക്കുന്നുവോ ???

18 comments:

 1. പ്രണയിക്കപ്പെടുന്നവര്‍ക്ക് ഉച്വാസവും ഉപചാരങ്ങളും ഇഷ്ടം
  പക്ഷെ പ്രണയിക്കുന്നവര്‍ക്ക് ഉള്ളിന്റെ ഉള്ളില്‍ എന്നും
  സൂക്ഷിക്കാന്‍ തിടുക്കം

  ആശംസകള്‍

  ReplyDelete
 2. ഇപ്പോഴും മറുപക്ഷത്താ ഈ ഗോപന്‍ :@...
  ;)

  ReplyDelete
 3. ചിലപ്പൊള്‍ പ്രകടിപ്പിക്കലാകില്ല പ്രണയമെന്ന് .. ആ ഹൃദയം ..!
  ഒരു കാറ്റിളക്കത്തില്‍ തൊട്ടണുര്‍ത്താന്‍ പാകത്തില്‍ ...
  അതവിടെ സുരക്ഷിതമായി കുടി കൊള്ളുന്നുണ്ട് ..
  നിന്റെ ആത്മാവ് വഹിക്കുന്ന ആ മനസ്സ് ..
  നിന്റെ ബാഹ്യമായ വരള്‍ച്ചയില്‍ ആകുലപെടില്ല ..
  നിന്റെ ഉള്ളം നിറക്കുവാന്‍ പാകത്തില്‍ നിന്റെ
  അന്തരാത്മാവിലേക്ക് മഴ നിറക്കുന്നുണ്ടെന്ന് വിസ്മരിക്കാതിരിക്കുക ..
  മുക്തി , അതു രക്ഷപെടലാകാം .. താല്‍ക്കാലികമായ പ്രതിഭാസം ..
  ഹൃദയം കൊണ്ടു കൊരുത്തത് എന്നുമതു പൊലെ ..
  അതില്‍ നിന്നും മുക്തിയില്ല തന്നെ സഖി ..

  ReplyDelete
 4. ചിലപ്പൊള്‍ പ്രകടിപ്പിക്കലാകില്ല പ്രണയമെന്ന് എന്‍റെ ആത്മാവ് വഹിക്കുന്ന ആ മനസ്സ്...
  മഴ കൊണ്ട്, വെയില്‍കൊണ്ട്.. തുരുമ്പിക്കുന്നതീ പാവം മനസ്സ്...

  പെരുമഴക്കാലത്തില്‍ ഒലിക്കാതിരിക്കാന്‍....ഈ കൊരുത്തിടല്‍ ...!!!

  ReplyDelete
  Replies
  1. മഴ കൊള്ളുന്നുണ്ടലൊ .. അതു മതീ ..
   മഴ കൊണ്ട് മനസ്സ് തുരുമ്പിക്കുന്നത് ..
   മനസ്സ് മഴയിലേക്ക് അലിയിക്കാത്തത് കൊണ്ടാകും :)
   എത്ര കൊരുത്താലും പെരുമഴക്കാലത്തില്‍ ..
   പിടിച്ച് നില്‍ക്കാനാവില്ല .. ( മഴയുടെ ആശ )

   Delete
 5. മറ്റെവിടെയോ അലിഞ്ഞു ചേര്‍ന്നിരിക്കാം.. ആ മനസ്സ് !!!
  ആരുതോല്‍ക്കുമെന്നതിന്‍ വിധി കര്‍ത്താവ്‌ ...കാലം!

  ReplyDelete
 6. പ്രണയത്തില്‍ : ജയവും തൊല്‍വിയും ???
  കാലം കൊണ്ട് നേടാനാകുമോ ?
  ഒരു മനസ്സിനേയും കാലം കൊണ്ടോ
  ജയപരാജയങ്ങള്‍ കൊണ്ടൊ..
  കീഴ്പെടുത്താന്‍ ആവില്ല ..

  ReplyDelete
 7. "അനുഭവം ഗുരു" അല്ലെ റിനി ;P ...

  ReplyDelete
  Replies
  1. എന്റെ അനുഭവമല്ല , നേരാണ് കീയ ...
   നേരുകള്‍ ചിലപ്പൊള്‍ അനുഭവവുമാകാം ..
   പക്ഷേ എന്റെ പ്രണയം സാക്ഷാല്‍ക്കാരത്തിന്റെ
   സുഖമറിയുന്നുണ്ട് ഞാന്‍ , അതില്‍ ഞാന്‍ പൂര്‍ണ തൃപ്തനുമാണ് ..
   കാലമെന്നത് എന്റെ മുന്നില്‍ വിഘാതമല്ല ..
   എന്നില്‍ നിന്നും ഒഴുകുന്നതിനൊന്നും എനിക്ക്
   തടസ്സമില്ലാത്തടുത്തൊളം ..

   Delete
 8. പൂര്‍ണ്ണമാവട്ടെ...ഒഴുകട്ടെ.... ആശംസകള്‍ !!!

  ReplyDelete
 9. പ്രണയ സാഫല്യം ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യം

  ReplyDelete
 10. സൌഭാഗ്യവാന്മാര്‍ വിരളമെന്നത്..നിയതിതന്‍ വികൃതി !!!

  ReplyDelete
 11. ആത്മാര്‍ഥമായി പ്രണയിക്കുന്നവര്‍ വിരളമാ യത് കൊണ്ടാവാം കിയ അങ്ങിന്നെ സംഭവിക്കുന്നത്

  ReplyDelete
  Replies
  1. അപ്പൊ നിയതിയെ പഴിചാരി ഒഴിയാന്‍ പാടില്ല അല്ലെ റെനി

   Delete
 12. മുക്തമാവുകയാണ് പ്രധാനം

  ReplyDelete
  Replies
  1. പറയാന്‍ എളുതും ചെയ്യാന്‍ കഠിനവും , അല്ലെ അജിയേട്ടാ

   Delete
 13. വിഷമിക്കാന്‍ എല്ലാര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് ഈ ഭൂവില്‍

  ReplyDelete