കഥകൾ

Monday, July 16, 2012

ആത്മഹത്യ !!

എനിക്കൊന്നലറിക്കരയണം
ദിക്കെട്ടും പൊട്ടുമാറുറക്കെ !

അതിലെന്‍റെ മനസ്സാക്ഷി
വലിഞ്ഞു ശ്വാസംമുട്ടി
പൊട്ടിച്ചിതറണം!! 

ഘനഹീനയായി  എല്ലാമഴകള്‍ക്കുംമീതെ-
ഒരു വെറുംകണ്ണീര്‍ മഴയായി
പെയ്തില്ലാതാവണം!!!

24 comments:

 1. ഒരു മഴയില്‍ ഒന്നും പെയ്തില്ലാതിവില്ല സഖീ ..
  ഒരു വിത്തിന് മുളക്കുവാന്‍ ത്രാണി നല്‍കുമാ മഴ ..
  വീണ്ടും പുതിയ പുതിയ മഴകളേ വരവേല്‍ക്കാന്‍ ..
  മനം ഉരുകുന്നുവല്ലേ ..?

  ReplyDelete
  Replies
  1. നാമ്പിടല്‍ പ്രകൃതി നിയമം എങ്കിലും,മുളപൊട്ടലിലും വേദന ഇല്ലേ റിനി ?
   പുതുമഴ ഒരുപാടിഷ്ടമാണ് .. പക്ഷേ നനയാന്‍ പേടിയും ..

   Delete
 2. അലറിക്കരഞ്ഞോളൂ പെയ്തു തോരും വരെ
  ചെര്‍ത്തുപിടിച്ചൊരു ആലിംഗനത്തിനായി
  രണ്ടു കരങ്ങള്‍ നിന്നിലേക്ക്‌ ആഞ്ഞുവരും

  ആശംസകള്‍

  ReplyDelete
  Replies
  1. ആ കരവലയത്തില്‍ ഒതുങ്ങാന്‍ പറ്റാത്തത്രയും ശുഷ്കയാണ് ഞാന്‍ ...

   Delete
 3. ആത്മാവിന്‍റെ ഹത്യആണ് നിത്യ..ഈ ബാഹ്യമായ ഉടുപ്പിന്‍റെ ഹത്യഅല്ല തന്നെ :)

  ReplyDelete
  Replies
  1. ദേഹിയില്ലാത്ത ദേഹം എന്തിനു കീയാ... ആത്മാവ് നഷ്ടപ്പെട്ടിട്ടില്ല എന്നറിയൂ... നിന്‍റെ സ്നേഹമായിരുന്നില്ലേ നിന്‍റെ ആത്മാവ്??

   Delete
  2. നിത്യാ ... പൂര്‍ണത, അത് സങ്കല്‍പ്പം മാത്രമാവുംല്ലേ ...!!!

   Delete
  3. ആ അപൂര്‍ണ്ണതയും ഒരു പക്ഷെ ജീവിതത്തിന്‍റെ അനിവാര്യതയാവാം കീയാ.. ജീവിതവും ചിലപ്പോള്‍ സങ്കല്‍പ്പം പോലെയല്ലേ...കീയാ..

   Delete
 4. ആത്മഹത്യാശ്രമം കുറ്റകരമാണ്....
  ആത്മാവിന്റെ ഹത്യാശ്രമം ഏറെ കുറ്റകരവും

  ജനാലകള്‍ തുറന്നിടൂ...പ്രകാശം ചുറ്റുമുണ്ട്.
  വാതിലുകള്‍ തുറന്നിടൂ...സ്നേഹിതര്‍ അടുത്തുണ്ട്.
  ഹൃദയാന്തരംഗം തുറന്നിടൂ...വരവേറ്റ് നില്‍ക്കുന്ന നാളെകളുണ്ട്

  ഹേമന്തവും ശിശിരവും കഴിഞ്ഞ് വസന്തം വരാതിരിക്കില്ല, പട്ടുപോയ കുറ്റിയില്‍ നിന്ന് ഒരു പുതുനാമ്പ് മുളപൊട്ടുന്നതുപോലെ വീണ്ടും പ്രതീക്ഷയും പ്രത്യാശയും തളിര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആര്‍ത്ത് തഴക്കുന്നതും.

  ReplyDelete
  Replies
  1. ഒന്നിനും കരുത്തില്ലാത്ത ചില ജന്മങ്ങളുണ്ട്..
   ചോദിക്കുന്നവര്‍ക്ക് കൊടുക്കാന്‍... ചിലരില്‍ നിന്ന് പിടിച്ചുവാങ്ങാന്‍...
   വരുന്ന വസന്തത്തെപ്പോലും ഭയക്കുന്നവര്‍... കണ്ടിട്ടുണ്ടോ അജിയേട്ടാ അങ്ങനെ ആരേലും ??

   Delete
 5. സജിം ആദ്യമായല്ലേ വരുന്നത്... കുറിപ്പിന് നന്ദി ..

  ReplyDelete
 6. "ഘനഹീനയായി എല്ലാമഴകള്‍ക്കുംമീതെ-
  ഒരു വെറുംകണ്ണീര്‍ മഴയായി
  പെയ്തില്ലാതാവണം!!!"

  കീയക്കുട്ടി ചേച്ചി പ്രണയിച്ചിട്ടുണ്ടോ??

  ReplyDelete
 7. അതൊരു വല്ലാത്ത ചോദ്യായിപ്പോയല്ലോ ശരതുട്ട്യെ ...
  മരണം വരെ നീളുന്ന ഒരു പ്രണയ കാവ്യമല്ലേ ജീവിതം... ;)

  ReplyDelete
 8. ഏയ് നിക്കങ്ങനൊന്നും തോനണില്ല്യ....

  ReplyDelete
 9. ഈ കീയക്കുട്ടി എന്നുപറഞ്ഞാല്‍ എന്താ ചേച്ചി???

  ReplyDelete
  Replies
  1. പണ്ട് പണ്ട് ഒരിടത്ത് ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു... അവളെ അനുജന്‍ ആദ്യമായി കീയെ എന്ന് വിളിച്ചു...
   അര്‍ത്ഥമൊന്നും കല്‍പ്പിക്കാതെ ...പിന്നീടാരോക്കെയോ അവളെ കീയക്കുട്ടി എന്ന് വിളിച്ചു തുടങ്ങി..
   ആ വിളിടെ സുഖം നെഞ്ചിലേറ്റി നടന്ന അവള്‍ പിന്നീടെപ്പോഴോ...വാക്കുകളിലൂടെ അവളെ വരയ്ക്കാന്‍ തുടങ്ങി...

   അപ്പോള്‍ അവള്‍ സ്വയം അങ്ങനെ വിളിക്കാന്‍ തുടങ്ങി ...കീയക്കുട്ടി !!!

   Delete
 10. അപ്പൊ ഞാനെന്‍റെ ചേച്ച്യേ എന്ത് വിളിക്ക്യോ എന്തോ??? ഒട്ടും അങ്ങിട് ഓര്‍മകിട്ടണില്ല്യ!!!

  :'(

  ReplyDelete
 11. എനിക്കും keekku .........
  :((((((((((((((((((((

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. ഹായ് കീയക്കുട്ടി.....
  മഴ എനിക്ക് അനുഭൂതിയാണ്.നല്ല മഴയുള്ള ദിവസങ്ങളില്‍ ഞാന്‍ മഴയെ നോക്കിയിരിക്കും. പിന്നെ നനയും.
  ആ മഴ നൂറു ജന്മങ്ങളെ സാക്ഷാല്‍ക്കരിക്കും. കീയുടെ ഈ വാക്കുകളും....

  ReplyDelete
  Replies
  1. Orupaad nanni ee varavinu Zubi..:)
   oru paadu mazha nanayaan idavaratte :):D

   Delete