കഥകൾ

Friday, July 13, 2012

എന്‍റെ മടക്കം!!!

എനിക്കായി നീട്ടിയ നിന്‍റെ കരങ്ങള്‍
ബാലിശമായി തട്ടിമാറ്റി ഓടിയപ്പോള്‍,
സ്വപ്നേപി  നിനച്ചില്ല ഞാന്‍....

തളര്‍ന്നോടി ഒടുക്കം, നിന്നിലേക്ക്‌ മാത്രമായി മടങ്ങുമെന്ന് !!!

21 comments:

 1. പ്രണയവും മരണവും ചിലപ്പോള്‍ ഒരുപോലെന്നോര്‍മ്മിപ്പിച്ചൂ കീയാ... ഈ വരികലെന്നെ!!

  ReplyDelete
 2. സില്‍വിയ പ്ലാത്ത് പറഞ്ഞത് പോലെ..
  വ്യാഖ്യാന സ്വാതന്ത്ര്യം വായിക്കുന്നവന് സ്വന്തം !!!
  നന്ദി പുതിയ മാനം തരുന്നതിന് ...

  ReplyDelete
  Replies
  1. എന്‍റെ വാക്കുകള്‍ തെറ്റിയോ കീയാ.. നിന്‍റെ മനസ്സ് കാണാന്‍ ഞാനൊരു പരാജയമോ?? നന്ദി കൊണ്ടെന്നെ നോവിക്കല്ലേ കീയാ..

   Delete
 3. മരണത്തെക്കാളും ഞാനിഷ്ടപ്പെടുന്നത് നിന്നെയാണ് ...
  ഒരു നിമിഷവും ഞാന്‍ നിന്നിലേക്കാണ് മടങ്ങാന്‍ കൊതിക്കുന്നത് ...

  നിനക്കൊരിക്കലും തെറ്റില്ല നിത്യ.. ഞാനെന്നെ അറിയുന്നതുപോലും നിന്നിലൂടെയല്ലേ ...
  വേദനയെങ്കില്‍ ഇനി ഉപചാരവാക്കുകളില്ല നമുക്കിടയില്‍ !!

  ReplyDelete
  Replies
  1. പ്രിയ സൗഹൃദമേ, വാക്കുകള്‍ക്കേറെ മാര്‍ദ്ദവം....., നീ പറയുന്നതിനാലാവാം....
   നിന്നെ നിങ്ങളെന്നോ താങ്കളെന്നോ വിളിക്കാനുള്ള,
   നല്ലതിനെ അഭിനന്ദിക്കാനുള്ള,
   അഭിനന്ദനങ്ങള്‍ക്ക് നന്ദിയോതാനുള്ള,
   തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കാനുള്ള,
   ഔപചാരികത ഞാന്‍ മറന്നു പോകുന്നു സംവദിക്കുമ്പോള്‍...
   സൗഹൃദത്തിന് സ്വന്തം ഹൃദയമെന്ന രൂപം നല്കിയതിനാവാം..
   അല്ലെങ്കില്‍ വാക്കുകള്‍ക്ക് എന്‍റെ മനസ്സോളം ആഴമുണ്ടെന്നു തോന്നിയത്‌ കൊണ്ടാകാം..

   Delete
  2. മനസ്സിന്‍റെ ആഴത്തിലും,ഹൃദയത്തിലും ഞാനുണ്ടെങ്കില്‍..എന്തിനു നീ ഔപചാരികതെയെക്കുറിച്ച് വേവലാതിപ്പെടണം???
   എനിക്കും വാക്കുകള്‍ക്കും നീ കൊടുക്കുന്ന സൌന്ദര്യമാണ്, എനിക്കെന്നെ പ്രിയമുള്ളവള്‍ ആക്കുന്നത് ..
   നീ എന്‍റെ മറ്റൊരു നിത്യ!!!

   Delete
 4. ചില ലോകം .. അതാണ്..
  നാം മനസ്സില്‍ അന്യൊന്യം പടുത്തുയര്‍ത്തിയ ലോകം ..
  അവിടം വിട്ട് , ജീവിതത്തിന്റെ ചെറു പിണക്കങ്ങളില്‍
  കൂട് വിട്ട് പറന്നുയര്‍ന്നാലും മനസ്സ് പതിയെ മടങ്ങും ..
  അസ്മയത്തിനപ്പുറം എങ്ങും ചേക്കാറാന്‍ ആ മനസ്സിനാകില്ല ..
  അനിവാര്യമല്ലേ ആ മടക്കം , അതിനു കുളിരും , തണലുമില്ലെ ..

  ReplyDelete
  Replies
  1. ആ കുളിരും തണലും അറിയുന്നിടത്തോളം കാലം... എങ്ങനെ ഞാന്‍ മടങ്ങാതിരിക്കും?മറ്റെവിടെ എനിക്ക് ശാന്തി കിട്ടും??,
   വരാതിരിക്കാമായിരുന്നില്ലേ... ''വെറുക്കുന്നു'' എന്ന് വെറുതെയെങ്കിലും പറയാമായിരുന്നില്ലേ ??
   എങ്കില്‍ വന്ധ്യപ്രതീക്ഷകളുമായി ഇങ്ങനെ ...ഞാന്‍..

   Delete
 5. അക്കരപ്പച്ചകണ്ട് മോഹിച്ച പെണ്കൊടി
  എല്ലാം മരീചികയെന്നറിയില്ലയോ?

  ReplyDelete
  Replies
  1. അക്കരെപ്പച്ച കണ്ടെന്നു നീ ഇപ്പോഴും കരുതുന്നുവോ??
   ചേക്കേറിയ ഇടം കണ്ടിട്ടും നീ ഇപ്പോഴും അതെങ്ങനെ പറയുന്നു???

   Delete
 6. നിനക്ക് വരാതിരിക്കാനാവില്ല എന്നെനിക്കറിയാം.
  ഈ കൈകള്‍ നിന്നെ മാത്രം കാത്തിരുന്നു, ഹൃദയവും..
  ഇനിയില്ല നിനക്കൊരു മോചനം

  ReplyDelete
 7. മൂവായിരം വരികള്‍ വായിച്ചിട്ട് ഞാന്‍ മൂന്ന് നിമിഷങ്ങളില്‍ അഭിപ്രായമെഴുതാറുണ്ട്

  ഈ മൂന്ന് വരികള്‍ വായിച്ചിട്ട് ഞാന്‍ മൌനിയായി...

  ReplyDelete
  Replies
  1. ഹഹഹ ... എന്താ ഉദേശിച്ചേ ...
   പോരന്നോ ... നന്നെന്നോ ;)

   Delete
 8. ആത്മാവിന്റെ നൂലില്‍ കെട്ടിയ പട്ടങ്ങള്‍ തിരിച്ചുവരുക തന്നെ ചെയും

  നന്നായി കീയക്കുട്ടി
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി ഗോപന്‍...
   ആത്മാവുപൊട്ടിയ പട്ടമായി അലയാന്‍... ചിലപ്പോഴെങ്കിലും ...

   Delete
 9. ഓളവും തീരവും ആയി കഴിഞ്ഞ നാം എന്തിനോ വേണ്ടി പിരിഞ്ഞു പോയ്‌ ഇ ന്നും പരതുന്നു ഞാനീ തിരകളില്‍ നിന്റെ പത പത സ്പന്ദ നങ്ങള്‍

  ReplyDelete
 10. തിരയില്‍നിന്നും ഉയിരാര്‍ന്നു ഞാന്‍ മഴയായി നിന്നില്‍ പെയ്യുന്നതറിയുന്നില്ലേ നീ ??

  ReplyDelete
 11. നിനക്കാത്ത സംഭവങ്ങളുടെ ആകെത്തുകയാണല്ലോ ജീവിതമെന്നത്‌...
  സ്വപ്നങ്ങളുടെ ഭാണ്ടവുമായി ഓടുക തന്നെ.... തളര്‍ന്നു വീഴും വരെ...

  ReplyDelete
  Replies
  1. 'സ്വപ്നങ്ങളോ' അയ്യോ അതിനെക്കുറിച്ച്‌ മാത്രം പറയല്ലേ.... നിക്ക് സ്വപ്നം കാണാന്‍ പേടിയ, ന്‍റെ ഏറ്റവും വല്ല്യ നഷ്ടവും അത് തന്നാ.........

   Delete
  2. പേടിക്കേണ്ട ഉണ്ണിക്കുട്ടാ ജീവിതത്തെക്കാള്‍ ഭയാനകമൊന്നുമല്ല സ്വപ്‌നങ്ങള്‍, നെറയെ കാണു...
   ആരും അറിയൂലല്ലോ...വേണ്ടാന്ന് ആരും പറയെമില്ല :)

   Delete