കഥകൾ

Thursday, July 05, 2012

ഒഴുകാതെ ..

ഞാന്‍ കെട്ടിനില്‍ക്കുന്നു,
നിന്‍റെ ചിന്തകളിലും ഓര്‍മ്മകളിലും മാത്രമായി - ഒഴുകാതെ...
 
എന്‍റെ കെട്ടിക്കിടക്കലില്‍
വമിക്കുന്നതു നിന്‍റെ മാസ്മരിക ഗന്ധമാണെന്നതും,   
ചൂടുപിടിക്കുന്നത്‌ നിന്‍റെ ലഹരിയാലെന്നതും, 
കലങ്ങിക്കിടക്കുന്നത് നിന്‍റെ പ്രണയമാണെന്നതും,
എന്നെക്കൂടുതല്‍ ഉന്മത്തയാക്കുന്നു !!

15 comments:

 1. എന്റെ കീയക്കുട്ടീ, നിനക്ക് ലോകതത്വം അറിയില്ലേ? എന്തു തന്നെയായാലും ഒഴുക്കില്ലെങ്കില്‍ ദുഷിക്കും. ഒഴുകാതെ കെട്ടിക്കിടക്കുന്നതെല്ലാം വിങ്ങുന്ന വേദനയേ തരു. ഒഴുകട്ടെ പുറത്തേയ്ക്ക്. അപ്പോഴേ പിന്നെയും പാത്രം നിറയ്ക്കാനുമാവൂ.

  ReplyDelete
  Replies
  1. കഴിയുന്നില്ലല്ലോ എനിക്ക്, അജിയേട്ടാ...
   ഞാന്‍ അഴുകി അടിയട്ടെ !!

   Delete
 2. നീ കെട്ടിക്കിടക്കുമ്പോഴെല്ലാം ഞാനൊഴുകുകയായിരുന്നു,
  എവിടെയാണ് നീ ബന്ധിക്കപ്പെട്ടതെന്നന്വേഷിച്ച്... നീയറിഞ്ഞുവോ എന്തോ??

  ReplyDelete
 3. എന്നെ തേടി വന്നതിനെ ഒന്നും ഞാനറിഞ്ഞിരുന്നില്ല, കണ്ടിരുന്നില്ല...
  ഞാനാചൂടില്‍ സുഷുപ്തമായിരുന്നു ... ഇപ്പോഴും ആണ് .

  ReplyDelete
 4. അഴുകി അടിയുന്നതിനെക്കാള്‍ നല്ലത് ആ ഒഴുക്കിനൊപ്പം അല്‍പനേരം ഒഴുകി നോക്കികൂടെ ?

  ReplyDelete
  Replies
  1. ആ കെട്ടിക്കിടപ്പും കാത്തിരിപ്പും മൃതിയെങ്കില്‍...
   അതാണെനിക്കിഷ്ട്ടം.

   Delete
  2. ഒഴുകിയില്ലെങ്കിലും...മൃതിയെങ്കില്‍...വേണ്ടാ..

   Delete
 5. ഒരുനാള്‍ ഒരു ലാവയായ്‌ ഉരുകിയോലി ക്കട്ടെ

  ReplyDelete
  Replies
  1. ആത്മാവില്‍ നിന്നും ഒഴുകി ഒലിക്കുന്ന ലാവ എന്നെയുംപേറി ഒഴുകട്ടെ !!!

   Delete
  2. ഒഴുകി ഒഴുകി അങ്ങിനെ ഭൂമിയുടെ മാറില്‍ അലിഞ്ഞുചേര്‍ന്ന് ഇല്ലാതാവട്ടെ.............
   അങ്ങിനെയെങ്ങിലും ഒന്നശ്വസിക്കട്ടെ ..........

   Delete
 6. മാസ്മരികമായ ഓർമ്മകളിൽ തങ്ങി നിന്ന് കാലത്തെ തളച്ചിടാനുള്ള ശ്രമം..ശരിയാണ്‌, നല്ല സ്മരണകൾ നമ്മെ അതിനു പ്രേരിപ്പിക്കും. നന്നായി ഈ രചന

  ReplyDelete
 7. അങ്ങനെ കേട്ടിനില്‍ക്കട്ടെ
  കവിഞ്ഞൊഴുകുന്നതിന്റെ സുഖം അറിയാനെങ്ങിലും

  എന്നെ വായിക്കുക
  http://admadalangal.blogspot.com/

  ReplyDelete
 8. പക്ഷെ സത്യമതാണോ?
  നിന്റെ പ്രണയം ഒഴുകുകയാണ്; ചിന്തകളുടെ പടവുകള്‍ കയറി, അക്ഷരങ്ങളുടെ തേരിലൂടെ, പുറത്തേക്ക്...
  ഒടുവില്‍ നിന്റെ കവിതകളിലൂടെ വായനക്കാരിലെക്കെത്തുന്നു ആ ഒഴുക്ക്...
  ഒരു ഹൃദയത്തില്‍ നിന്നും ഒരുപാട് ഹൃദയങ്ങളിലേക്ക് ....

  ReplyDelete