കഥകൾ

Wednesday, July 04, 2012

ഋതുഭേദങ്ങള്‍..

കാലവും ദൈര്‍ഘ്യവും തെറ്റി, എന്നെത്തേടി എത്തുന്ന ഋതുവാണ്‌  നീ ...

വസന്തം വിരിക്കാത്ത
മഴയായി പൊഴിയാത്ത 
നിന്‍റെ വനപര്‍വ്വവേനലില്‍ ഞാന്‍
ഊഷരയായി  കത്തിക്കരിയുന്നു !


ആകസ്മികമായി നീ വീണ്ടും സ്നേഹശിശിരമാവുന്നു 
കരയാതിരിക്കാന്‍.. മഞ്ഞായിപ്പൊതിഞ്ഞ്,
കരിയാതിരിക്കാന്‍...മഴയായിപ്പെയ്ത്..
കുളിര്‍വാരിച്ചൊരിഞ്ഞെന്നെ വിസ്മയപ്പെടുത്തുന്നു !
 

അപ്പോഴും... ഓര്‍ക്കാപ്പുറത്തെത്തിയേക്കാവുന്ന
നിന്‍നിഴലില്ലാ വേനല്‍ എന്നെ ആശങ്കപ്പെടുത്തുന്നു !!!

18 comments:

 1. വേനലിന്റെ നൊമ്പരങ്ങളില്‍ മഴയുടെ സാന്ത്വനം
  ഇല്ലെങ്കില്‍, ജീവിതം ശൂന്യമല്ലേ ...
  നന്നായിട്ടുണ്ട് ട്ടോ...
  ഒരിക്കലും വരാതിരിക്കുന്നതിനെക്കാള്‍ നന്നല്ലേ,
  കാലം തെറ്റിയെങ്കിലും വരുന്നത്,എന്നാശിച്ചു പോകുന്നു
  ചിലപ്പോഴൊക്കെ...

  ReplyDelete
 2. നിന്‍നിഴലില്ലാ വേനല്‍..
  നിഴല്‍ ഉണ്ടാകട്ടെ അല്പം ആശ്വാസമേകാന്‍ ....

  ReplyDelete
 3. ഒരിക്കലും വരാതിരിക്കുന്നതിനെക്കാള്‍ നന്നല്ലേ,
  കാലം തെറ്റിയെങ്കിലും വരുന്നത്...
  ശരിയാണ് കോടമഞ്ഞേ ...
  എങ്കിലും ഒരിക്കലും ചില ഋതുക്കള്‍ മാറാതിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.

  ReplyDelete
 4. ഒരു എരിവേനലും വന്ന് പൊള്ളിക്കാതിരിക്കട്ടെ എന്ന് ആശംസകള്‍..

  ReplyDelete
 5. അടുത്ത തവണ വേനല്‍ വഴി തെറ്റി പോകട്ടെ..

  ReplyDelete
 6. "അപ്പോഴും... ഓര്‍ക്കാപ്പുറത്തെത്തിയേക്കാവുന്ന
  നിന്‍നിഴലില്ലാ വേനല്‍ എന്നെ ആശങ്കപ്പെടുത്തുന്നു !!!"

  പലപ്പോഴും അങ്ങനെയാണ്, മറവികളില്‍ ആശ്വാസം തേടുമ്പോള്‍, ഓര്‍മ്മപ്പെടുത്തുവാനായി മാത്രം മനസ്സില്‍ സൂചിമുന കൊണ്ട് ചിത്രം വരഞ്ഞു പിന്നെയും മറയുവാന്‍ വേണ്ടി മാത്രം ചില നിമിഷങ്ങള്‍ നല്‍കി അകലുന്ന സ്നേഹങ്ങള്‍....

  നന്നായിരിക്കുന്നു കീയക്കുട്ടീ വരികളും, വരികള്‍ക്കുള്ളിലെ പ്രതീക്ഷയും, ആ പ്രതീക്ഷയിലെ ആശങ്കയും വെളിപ്പെടുത്തുന്ന മാനസം...

  ReplyDelete
 7. അജ്ഞാതനും (അടയാളം വയ്ക്കാമായിരുന്നു :( ) പ്രവീണിനും നന്ദി ..

  ReplyDelete
 8. അജിയേട്ടന്‍റെ വാക്കുകള്‍ ഹൃദയ സ്പര്‍ശിയാണ് ... ഒരുപാടിഷ്ടം !!!

  ReplyDelete
 9. നിത്യ...വേനലില്ലാക്കാലം..എനിക്കെപ്പോഴും നിറഞ്ഞ കാത്തിരിപ്പാണ് ...

  ReplyDelete
 10. ചുണ്ടില്‍ പുഞ്ചിരി നെഞ്ചില്‍ ചിറക് വിടര്‍ത്തുന്ന ഒരുപാട് സ്വപ്നങ്ങള്‍ പ്രതീക്ഷകള്‍ അവക്കെല്ലാം പിന്നിലോ തേങ്ങുന്ന ഹ്രദയങ്ങള്‍ അനുഭവങ്ങളാണ് പതറരുത്

  ReplyDelete
  Replies
  1. ക്ഷമിക്കു റെനീഷ് ,
   കാണാതെ പോയതല്ല... അഭിനന്ദനങള്‍ ഇഷ്ട്ടപ്പെടുന്ന ആളാണ്‌ ഞാന്‍...അല്പം ജാള്യതയും..
   എങ്ങനെ വെറുതെ നന്ദി പറയും ഞാന്‍ ... മറ്റെട്ന്തു പറയണം എന്നും അറിയാത്ത അവസരത്തില്‍ പറ്റിപ്പോകുന്നതാണ്
   ഒരിക്കലും മറയരുതേ...

   ഞാന്‍ ഉറച്ചു നില്ക്കാന്‍ പഠിച്ചു തുടങ്ങി റെനി ... കൈത്താങ്ങ്‌ നല്‍കുന്നതിനു നന്ദി

   Delete
 11. നിന്‍റെ ഊഷരതകളില്‍ പെയ്തു നിറയട്ടെ ഞാന്‍..

  ഇനിയൊരു വേനല്‍ എന്‍റെ വിദൂരസ്വപ്നങ്ങളില്‍ പോലും ഇല്ല.

  ഇനി നമുക്കൊരുമിച്ചു പെയ്യാം..

  ReplyDelete
 12. പെയ്തു നിറയാം ...
  കൃഷ്‌.. വായിക്കുന്നതിനു നന്ദി !!!

  ReplyDelete
 13. വേനലിന്റെ തീഷ്ണത ഉണ്ടെങ്കിലല്ലേ കുളിരിന്റെ വില നാം അറിയൂ...
  ഒരു മഞ്ഞുകാലത്തിനായി കാത്തിരിക്കാന്‍ ഒരു വേനല്‍ കൂടിയേ തീരു...
  എന്നും കാത്തിരിപ്പിന് ഒരു പ്രത്യേക സുഗന്ധമാണല്ലോ....

  ReplyDelete
 14. ഇനിയെനിക്ക് കാത്തിരിക്കേണ്ട ...മതിയായി..മടുത്തൂ ഞാന്‍ ..

  ReplyDelete