കഥകൾ

Wednesday, June 06, 2012

നീ പറയുന്നു നിന്നെ വെറുക്കാന്‍...


മിഴികളും മൊഴികളും ഒന്നാവുമ്പോഴോക്കെയും
നീ പറയുന്നു നിന്നെ വെറുക്കാന്‍.

കണ്ണില്‍ ചിരിയും, കരളില്‍ കനിവും തന്ന് ,
വാക്കില്‍ കുസൃതിയും, നോക്കില്‍ കുറുമ്പും നല്‍കി,
ഉണര്‍വില്‍  ആകാശവും, നിദ്രയില്‍ കടലും സമ്മാനിച്ച്...

ഹൃദയത്തിന്‍ ചൂടും,  കയ്യിന്‍ കുളിരും ചേര്‍ത്ത്  
ഉരുക്കി ഉയിരേകി  എന്നെ വാര്‍ത്തെടുത്ത നിന്നെ-
എന്ത്  ഇല്ലാകാരണങ്ങളില്‍ അറുത്തെറിയാനാണ് നീ ആവശ്യപ്പെടുന്നത്??? 

5 comments:

 1. ഹൃദയത്തിന്‍ ചൂടും, കയ്യിന്‍ കുളിരും ചേര്‍ത്ത്
  ഉരുക്കി ഉയിരേകി എന്നെ വാര്‍ത്തെടുത്ത നിന്നെ-
  എന്ത് ഇല്ലാകാരണങ്ങളില്‍ അറുത്തെറിയാനാണ് നീ ആവശ്യപ്പെടുന്നത്

  ReplyDelete
 2. സ്നേഹം ചിലപ്പോള്‍ അങ്ങനെയാണ്!
  മഴപോലെ, ചിലപ്പോള്‍ കോരിച്ചോരിഞ്ഞും മറ്റു ചിലപ്പോള്‍ ചാറ്റലായും
  പിന്നെ ആഗ്രഹിക്കുമ്പോള്‍ പെയ്യാതെയും....
  കരയുമ്പോഴും ചിരിക്കാന്‍ പഠിച്ചതിനാല്‍ പേടിക്കേണ്ട,
  അറിയാതെ പോലും കണ്ണുനീര്‍ പൊഴിഞ്ഞുപോകുമെന്നു...!!
  സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കാത്ത മനസ്സുകളുണ്ടോ ഈ ലോകത്തില്‍
  ഒരു പുനര്‍ജ്ജനിക്ക് മുന്‍പ് തന്നെ സ്നേഹം സ്വന്തമാകട്ടെ...

  ReplyDelete
 3. കരയുമ്പോഴും ചിരിക്കാന്‍ പഠിച്ചതിനാല്‍ പേടിക്കേണ്ട,
  അറിയാതെ പോലും കണ്ണുനീര്‍ പൊഴിഞ്ഞുപോകുമെന്നു...!!
  അതുകൊണ്ടുതന്നെ എന്‍റെ ''ചിരി " കണ്ടില്ലെന്നു നടിക്കാന്‍ നിനക്ക് എളുപ്പമാവും.


  നന്ദി നിത്യ-സന്ദര്‍ശനത്തിന് :-)

  ReplyDelete
 4. സ്നേഹം സകലത്തെയും പൊറുക്കുന്നു, വെറുപ്പിനെപ്പോലും

  ReplyDelete
 5. അങ്ങനെ ആവട്ടെ അല്ലെ അജി..

  ReplyDelete