കഥകൾ

Thursday, June 28, 2012

ഒരു ഉറങ്ങാക്കഥ!!!

"ഉറക്കിത്താ" എന്ന എന്‍റെ    ചിണുങ്ങല്‍ കേട്ട് ..
നെഞ്ചിലെന്നെ  ഉറക്കാന്‍ ചേര്‍ത്തവന്‍  കഥപറയാന്‍ തുടങ്ങി ..

" പണ്ട് പണ്ട് പ്രാവുകള്‍ ദൂത്പോകുന്ന കാലത്തിനും മുന്‍പ്,
ഒരു നനുത്ത പുലരിയില്‍ അവര്‍ കണ്ടുമുട്ടി..

ഒരുനോക്കില്‍ പലവാക്കില്‍ ഹൃദയംകൊരുത്തവര്‍
അറിഞ്ഞ്..അകലേക്ക്‌ ...കണ്ണികള്‍ മുറിക്കാതെ - അകന്നുപോയി...
കാണാതെ, അറിയാതെ ... അവര്‍ പ്രണയിച്ചുകൊണ്ടേയിരുന്നു ..."

"എന്നിട്ടവരെപ്പോഴേലും ഒന്നായോ " ഇടയ്ക്ക് കയറിയുള്ള  എന്‍റെ പൊട്ടചോദ്യത്തില്‍

"നിന്‍റെ ചോദ്യങ്ങള്‍, ഇതാ നിന്‍റെ കുഴപ്പം " എന്ന് ചൊടിച്ചവന്‍
എന്നില്‍ ചേര്‍ത്ത കരങ്ങള്‍ വലിച്ചുമാറ്റി .
                                       ----------
ഞെട്ടിയുണര്‍ന്ന ഞാന്‍ അവനായിപ്പരതവേ...

കരവലയതിനുള്ളി നിന്നും തെറിച്ചുവീണവേദനയില്‍
നനുത്ത രോമങ്ങളുള്ള  എന്‍റെ റ്റെഢിബെയര്‍  അലറിക്കരഞ്ഞു ..

വഴുതിപ്പോയ പുലരികളെയോര്‍ത്തു  ഞാനും...!!!

14 comments:

 1. നിലാവുള്ള രാത്രിയില്‍ മുറ്റത്തെ മരച്ചോട്ടില്‍ പ്രാണ സഖിയെ ഓര്‍ത്ത് അങ്ങിനെ ഇരിക്കുമ്പോള്‍

  ഒരുപറ്റം നായ്ക്കളുടെ ഭയ പെടുത്തുന്ന ശബ്ദം കാടില്‍ മുഴങ്ങിയപോലെ തോന്നി സുന്ദരമായ മലയാളത്തിന്നിടയില്‍ teddy bear എന്നത്

  ReplyDelete
 2. എന്ത് ചെയ്യാം...മനസ്സില്‍ വരുന്നതെ കുറിക്കാറൂള്ളു...
  വെട്ടിതിരുത്താന്‍ ശ്രമിക്കാറില്ല ചിന്തകളെപ്പോലും

  ആ കല്ലുകടിക്ക് ക്ഷമ :(

  ReplyDelete
 3. ഒരുനോക്കില്‍ പലവാക്കില്‍ ഹൃദയംകൊരുത്തവര്‍
  അറിഞ്ഞ്..അകലേക്ക്‌ ...കണ്ണികള്‍ മുറിക്കാതെ - അകന്നുപോയി... നന്നായി ഇഷ്ടപ്പെട്ടു.

  ReplyDelete
 4. കഥയില്‍ ചോദ്യങ്ങളില്ല. പക്ഷെ ചില കഥ ചോദ്യങ്ങളുടേത് മാത്രമായിപ്പോകുന്നു അല്ലേ?

  ReplyDelete
 5. എന്തും തുറന്നു എഴുതുവാനുള്ള ചങ്കൂറ്റ ത്തിന് മനസിലെ ചിന്തകളെ വെട്ടി തിരുത്താ തിരിക്കുന്നതിന് അഭിവാദ്യങ്ങള്‍

  ReplyDelete
 6. പ്രണയാര്‍ദ്രതയില്‍ നിന്നും വിരഹാഗ്നിയിലേക്കെന്നെ വലിച്ചെറിഞ്ഞു കളഞ്ഞുവല്ലോ കീയാ!! മനോഹരമായിരിക്കുന്നു വരികള്‍..(ഉം...പിന്നെ റെനീഷ് പറഞ്ഞപോലെ ആ TEDDY BEAR ഒഴിവാക്കാമായിരുന്നു.....)
  സ്വപ്നങ്ങളെപ്പോഴും മധുരമുള്ളതായിരിക്കും, അത് കൊണ്ട് ഞാനൊരിക്കലും ഉണരാനാഗ്രഹിക്കാറില്ലായിരുന്നു!

  ReplyDelete
 7. കണ്ണികള്‍ മുറിയാതെ ഇപ്പോഴും...ഉദയന്‍.. നന്ദി.

  ReplyDelete
 8. ജീവിതമാം കഥയില്‍ ചോദ്യങ്ങളാ കൂടുതല്‍ ..ഉത്തരം ഇല്ലാത്ത..ചോദ്യങ്ങള്‍ അല്ലെ അജിയേട്ടാ..

  ReplyDelete
 9. നന്ദി റെനി .. ചിന്തകളോടെങ്കിലും സത്യസന്ധത പുലര്‍ത്തുന്നു എന്ന് കരുതുക :)

  ReplyDelete
 10. പക്ഷേ ആ teddy എനിക്ക് കൂട്ട് കിടക്കാറുണ്ട് . ഒഴിവാക്കിയാല്‍ നന്ദികേടാവും.
  ജീവിതം നമ്മെ എടുത്തെറിയുന്നതും, വിരഹത്തിലെക്കല്ലേ നിത്യാ .

  ReplyDelete
 11. പറന്നകന്നവര്‍ വീണ്ടും കണ്ടുമുട്ടും.. പുലരികള്‍ പുതിയൊരു വേഷമണിഞ്ഞു തിരികെ വരും. അതിനായി മാത്രം നെഞ്ചിലെ ചൂട് കരുതി വെയ്ക്കുക

  ReplyDelete
 12. പറന്നു ദൂരെ മാറി നില്‍ക്കുന്നു...ആത്മാവിന്‍ നഗ്നശിഖരം ആ ശിശിരമോര്‍ത്തു വിറകൊള്ളുന്നു...!!!

  ReplyDelete
 13. "ഒരുനോക്കില്‍ പലവാക്കില്‍ ഹൃദയംകൊരുത്തവര്‍
  അറിഞ്ഞ്..അകലേക്ക്‌ ...കണ്ണികള്‍ മുറിക്കാതെ - അകന്നുപോയി...
  കാണാതെ, അറിയാതെ ... അവര്‍ പ്രണയിച്ചുകൊണ്ടേയിരുന്നു ..."


  എല്ലാം ഒരു 3 വരിയില്‍ എഴുതി തീര്‍ത്തു അല്ലെ...

  മഴ പെയ്തൊഴിഞ്ഞ മാനം പോലെ മനസ്സ് തെളിഞ്ഞോ ...?

  ReplyDelete
 14. ഒരു ജന്മം പെയ്താല്‍ തെളിയുമോ? തെളിമയുടെ കണ്മഷിക്കൂട്ട് വെറുതെ എടുത്തണിയുന്നു :)

  ReplyDelete