കഥകൾ

Friday, June 15, 2012

സ്വാര്‍ത്ഥത !!!

വേലിയേറ്റങ്ങള്‍ക്കും,ഇറക്കങ്ങള്‍ക്കും ഇടയില്‍
നിലതെറ്റിയ, നീലോല്‍പ്പലം തേടിയത്-
നീര് കുറവെങ്കിലും-ഉണങ്ങാത്ത,
ആഴത്തില്‍ വേരിറക്കാവുന്ന 
ഒരു ചതുപ്പായിരുന്നു... 

തന്‍റെ വേരുകള്‍ ആഴ്ന്നിറങ്ങുമ്പോളുള്ള
 വേദന, വരിഞ്ഞു മുറുക്കങ്ങള്‍
എല്ലാം വിസ്മരിച്ചുകൊണ്ട്‌ ..
അവള്‍ സ്വയമറിയാതെ സ്വാര്‍ത്ഥയായി.. 

10 comments:

 1. "തന്‍റെ വേരുകള്‍ ആഴ്ന്നിറങ്ങുമ്പോളുള്ള
  വേദന, വരിഞ്ഞു മുറുക്കങ്ങള്‍
  എല്ലാം വിസ്മരിച്ചുകൊണ്ട്‌ ..
  അവള്‍ സ്വയമറിയാതെ സ്വാര്‍ത്ഥയായി.. "

  എല്ലാ എഴുത്തുകളിലും തന്നെ മരവും വേരുകളും ഒരു ബിംബമായി വരുന്നുണ്ടല്ലോ. മരങ്ങളെ അത്രയ്ക്കിഷ്ടമായോ...??

  ReplyDelete
 2. വേരുകള്‍ എപ്പൊഴും നിലനില്പ്പിന്റെ-
  ആഴങ്ങള്‍ തേടും .. സ്വാഭാവികം ..
  ശരീരം വേണ്ടാന്ന് കരുതിയാലും
  മനസ്സ് സ്വാര്‍ത്ഥമാകും ..ഒരിടം പ്രീയമായി പൊകുവാന്‍ ...
  ജീവിത വ്യതിയാനങ്ങളില്‍ പെട്ട് ഒരു ഹൃദയം
  നഷ്ടമായി പൊയാലും ....പാവം ..
  അതിത്തിരി പച്ച പിടിച്ചൊട്ടേ ..
  ഉള്ള് കണ്ട് എഴുതുന്നു .. നല്ല ആഴമുണ്ട് ചിന്തകള്‍ക്ക് ..
  നല്ല വിഷയങ്ങള്‍ ഇനിയും വരട്ടെ .. ആശംസകള്‍ ..
  സ്നേഹപൂര്‍വം .. റിനീ ..

  ReplyDelete
 3. സ്വയമറിയാതെ സ്വാര്‍ത്ഥയാവുന്നത് സ്നേഹാധിക്യം കൊണ്ട് മാത്രമാണ്, അല്ലെങ്കിലും സ്നേഹമെന്നത് സ്വാര്‍ത്ഥത തന്നെയല്ലേ?
  എനിക്ക് നീയും നിനക്ക് ഞാനും നമുക്ക് മാത്രമായ് ഈ ലോകവും...! സ്നേഹം പങ്കുവയ്ക്കാനും പങ്കുവയ്ക്കപ്പെടാനും ആരും ഇഷ്ടപ്പെടുന്നില്ല. ആ സ്വാര്‍ത്ഥത ഒരിക്കലും എന്നെ നൊമ്പരപ്പെടുത്തില്ല!! അതിനെ ഞാനൊരിക്കലും കുറ്റം പറയുകയുമില്ല!!!

  ReplyDelete
 4. വരികൾ നന്ന്..
  പക്ഷേ അത്രക്ക് ലളിതമല്ല.

  ReplyDelete
 5. അജി ...ചിലപ്പോഴൊക്കെ ഞാന്‍ ഒരു മരമായി ആഴ്ന്നിറങ്ങാന്‍ ശ്രമിക്കും..
  ചിലപ്പോള്‍ താങ്ങായി തണലായി എന്‍റെ മരം...

  ReplyDelete
 6. കവിത ഇഷ്ടമായി. ആശംസകള്‍

  ReplyDelete
 7. എല്ലാവരും എല്ലായ്പ്പോഴും സ്വാര്‍ത്ഥരാണ് ... അതാരും സമ്മതിച്ചു തരില്ലെന്ന് മാത്രം .

  ReplyDelete
 8. നാം പ്രണയിക്കുന്നത് നമ്മളെത്തന്നെയാണ്‌. നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുവാനും, സംരക്ഷിക്കുവാനും, ആശ്വസിപ്പിക്കുവാനും കഴിയുമെന്ന് നമ്മള്‍ വിശ്വസിക്കുന്ന ഒരാളെയല്ലേ നമ്മള്‍ പ്രണയിക്കുന്നതും ??

  ReplyDelete