കഥകൾ

Monday, June 18, 2012

രുഗ്മിണീ ...മാപ്പ്.

മോതിരവിരലില്‍ ആവഹിക്കപ്പെടാതെ, കൃഷ്ണഹൃദയം  അടര്‍ത്തിയെടുത്തതിന്... 
നീയറിയാതെ   ഓരോ  ശ്വാസത്തിലും അവനെ കവരുന്നതിന്..
 
പ്രണയിനി  രാധയാവുന്നതിന് ! 

ശരിയുടെ  ചത്വരത്തില്‍ അനുരാഗവിവശയായി 
നീലക്കടമ്പിനെ പുല്‍കുന്നതിന്...
തെറ്റിന്‍റെ  ചിമിഴിനുള്ളില്‍ നിന്നെയോര്‍ത്തു  കണ്ണീര്‍ തൂവുന്നതിന് ..
 
 ശരിതെറ്റിന് പുറത്ത്  ഞങ്ങളെ കാണുന്നതിന് !  

ഓരോതവണ  നിന്നെയോര്‍ത്തു  മടങ്ങുമ്പോഴും, മുരളീമൌനം പിന്‍വിളിയാവുന്നതിന്...
അതുകേട്ട്  പ്രണയാര്‍ദ്രയായി  വീണ്ടും തിരികെ അലിയുന്നതിന്...

എന്‍റെ പ്രണയത്തില്‍ സ്വയം തോല്‍ക്കുന്നതിന്  !

 സ്നേഹിക്കാനും  സ്നേഹിക്കപ്പെടാനും  സമൂഹത്തിന്‍റെ,
ഉടമ്പടികളുടെ, ബലംവേണമെന്ന്  വിശ്വസിക്കാത്തതിന് !!!

 ...മാപ്പ്....
നിനക്ക്  മുന്‍പേ  അറിഞ്ഞെങ്കിലും,  എനിക്കുമുന്‍പേഅവന്‍റെ 
വാമഭാഗം കവര്‍ന്ന  നിന്നോട് അല്പം അസൂയപുരണ്ട മാപ്പ് ... !!!   (നന്ദി: നിന്നെ ഓര്‍മിപ്പിച്ച  ആ സിനിമക്ക്... സ്വയം കുറ്റപ്പെടുത്താന്‍ ആര്‍ജ്ജവമുള്ള മനസ്സിന്,  കനലിനെ തണുപ്പിച്ച മാഷിന്... എന്നെ ജീവിപ്പിക്കുന്ന, ശബ്ദത്തിന്‍റെ  ഇടര്‍ച്ചയില്‍ പോലും പതറുന്ന  എന്‍റെ "Niii" ക്ക്, പിന്നെ ഉരുക്കം അറിയുന്നില്ലെന്ന് പരാതിപ്പെടുന്ന കണ്ണാ..നിനക്കും)


20 comments:

 1. കൃഷ്ണന്‍ പോലും പ്രണയത്തെ തിരിച്ചറിഞ്ഞിട്ടില്ല.. അല്ല, അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചു.. പിന്നെന്തിനു രാധേ നീ മാപ്പ് പറയണം??
  മോഹിപ്പിച്ചതിനു കൃഷ്ണനല്ലേ നിന്നോട് മാപ്പ് പറയേണ്ടത്‌, അതു നീ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ പോലും?

  ReplyDelete
 2. "സ്വയം കുറ്റപ്പെടുത്താന്‍ ആര്‍ജ്ജവമുള്ള മനസ്സ്" ആ മനസ്സിന് നീ നന്ദി പറയുമ്പോള്‍ ആരുടെയൊക്കെയോ തെറ്റുകള്‍ നീ മറച്ചു വയ്ക്കുകയാണോ??

  ReplyDelete
 3. അല്ല നിത്യ... രാധയ്ക്കറിയാമായിരുന്നില്ലേ കൃഷ്ണന്‍റെ വേലികള്‍...ഒഴിഞ്ഞു പോകാമായിരുന്നില്ലേ അവള്‍ക്ക് :@

  ആരുടേയും തെറ്റുകള്‍ മറയ്ക്കാനല്ല...കാരണം ആരും തെറ്റു ചെയ്യുന്നില്ല !!!

  എന്‍റെ എല്ലാം ആയ ഒരാളുണ്ട് ...കൂട്ടുകാരി എന്നുപറഞ്ഞാല്‍ തെറ്റായിപ്പോകും ...അവളുടെ പേരാണ് നിത്യ...
  So I started calling you nitya....coz I love that name.
  Thanks for your visits and comments.

  ReplyDelete
 4. കവിത തുളുമ്പുന്ന വാക്കുകള്‍ക്ക് പിന്നില്‍ പിന്നെയും വാക്കുകള്‍. അവ്യക്തവും സുവ്യക്തവുമായിട്ട്...

  ഞാന്‍ പിന്നെയും വായിക്കുകയാണ്.

  ReplyDelete
 5. ഇനിയൊരു ജനമത്തില്‍ ആദ്യത്തെ കുളിര്‍ മഴയില്‍ ഈ വിരഹം അലിഞ്ഞു ഇല്ലാതാവട്ടെ

  ReplyDelete
 6. ശരിയാണ്, ആരും തെറ്റ് ചെയ്യുന്നില്ല.. അത് രണ്ടാമതൊരാളുടെ കാഴ്ച്ചയില്‍ മാത്രമേ തെറ്റാകുന്നുള്ളൂ..

  :@ ഈ ഭൂമിയെ, ഇതിലെ ഓരോ പുല്‍ച്ചെടികളെ, പൂക്കളെ ഒരുപാടിഷ്ടപ്പെടുന്നു(പൂക്കളും പുല്‍ച്ചെടികളും നമ്മെ തിരിച്ചും സ്നേഹിക്കുന്നുണ്ടാകാം, അതാവാം അവയ്ക്കിത്രയും ഭംഗി),അത് കൊണ്ട് തന്നെ നിത്യഹരിത എന്ന നാമധേയവും ഞാനേറെ ഇഷ്ടപ്പെടുന്നു. I am so happy to know that you also love that name.
  Thanks for your reply..

  ReplyDelete
 7. അജിയേട്ടാ ... അവ്യക്തമായതിനെ വിട്ടു കളഞ്ഞേക്ക് ... രാധയുടെ ഒരു നിമിഷത്തെ ചിന്തകളല്ലേ ഇതൊക്കെ ... അവള്കാവുമോ കൃഷ്ണനെ മറക്കാന്‍ ;)
  വായിക്കൂ :)..എല്ലാ comments നും മറുപടി ഇടാന്‍ പറ്റിയില്ല...അല്പം തിരക്കിലായതോണ്ട..

  പുനര്‍ജ്ജന്മം കാല്പനികമല്ലേ റെനി ? പാവം രാധ :(

  സത്യം നിത്യ ... ആരും തെറ്റ് ചെയ്യുന്നില്ല.. കണ്ണടകള്‍ മാറ്റിയാല്‍ മതി അല്ലെ ?

  ReplyDelete
 8. ആ പ്രണയം പ്രണയമായി തന്നെ നിലനിർത്തിയതുകൊണ്ടല്ലേ, ഇന്നും പ്രണയത്തെ കുറിച്ച് സംസാരിക്കുമ്പോൾ നാം ആദ്യം കൃഷ്ണനെയും രാധയെയും ഓർക്കുന്നത്!

  ReplyDelete
 9. അല്ല എന്ന് പറഞ്ഞില്ല... ആ പ്രണയത്തെ ഞാനും ഹൃത്തേന്തുന്നുണ്ട്. ഒരുവേള രാധയായി മാറി എന്ന് മാത്രം...

  ഒരിക്കലെങ്കിലും അവള്‍ മാപ്പ് പറഞ്ഞിട്ടുണ്ടാവില്ലേ രുഗ്മിണിയോട്?

  അതോ പണ്ടിത്തരം വിലക്കുകള്‍ ഇല്ലായിരുന്നോ??

  ReplyDelete
 10. എനിക്കറിയാന്മേലാഞ്ഞിട്ടാ..
  എവ്ടത്തെ ‘മാപ്പാ‍‘ ഈ ചോദിക്കുന്നെ കുറേയെണ്ണം ചോദിച്ചല്ലോ..!

  നഷ്ടസ്വപ്നങ്ങളെ നല്ലവണ്ണം ആവാഹിച്ചു പോസ്റ്റാക്കിയതിന് അഭിനന്ദനങ്ങള്‍..!
  ആശംസകളോടെ..പുലരി

  ReplyDelete
 11. "...മാപ്പ്....
  നിനക്ക് മുന്‍പേ അറിഞ്ഞെങ്കിലും, എനിക്കു മുന്‍പേ അവന്‍റെ
  വാമഭാഗം കവര്‍ന്ന നിന്നോട് അല്പം അസൂയപുരണ്ട മാപ്പ് ... !!"

  ആത്മാര്‍ത്ഥ പ്രണയത്തില്‍ അസൂയ ഉണ്ടാകുമോ സഖീ.. അതും രാധയ്ക്ക് രുക്മിണിയോട്‌, കൃഷ്ണനെ പരിപാലിക്കുന്ന രുക്മിണിയോട്??

  ശുഭദിനം!

  ReplyDelete
 12. അറിയില്ല നിത്യ ..എനിക്കൊന്നും ...അന്നേരം അങ്ങനെ തോന്നി..
  മറ്റൊരു സമയം വേറെപോലെയാവം...
  ഒന്നുറപ്പാണ് വെറുപ്പില്ല, സ്നേഹമേയുള്ളൂ...

  ReplyDelete
 13. അസൂയ ഉണ്ടാവില്ലേ നിത്യ?? തീര്‍ച്ചയായും ഉണ്ടാവും.. അല്ലെ കീയ..!! ഒന്ന് രാധയ്ക്ക് മുന്നേ കണ്ണന്‍റെ വാമഭാഗം കവര്‍ന്നതിന്‍റെ അസൂയ !! പിന്നെ തനിക്ക്‌ കണ്ണനെ പരിപാലിക്കാന്‍ കഴിയാത്തതിന്‍റെ അസൂയ !! പിന്നെ തനിക്ക് കിട്ടാത്ത കണ്ണന്‍റെ സാമീപ്യം രുക്മിണിക്ക് കിട്ടുന്നു എന്നുള്ള അസൂയ !! അങ്ങനെ അങ്ങനെ !! ഒരുപക്ഷേ പണ്ട് രാധയ്ക് അസൂയ ഉണ്ടായിരുന്നില്ലയിരിക്കാം..പക്ഷേ ഇന്നത്തെ രാധയ്ക്കു ഉണ്ടാവും... !!

  തീര്‍ച്ചയായും എനിക്ക് ഉണ്ട് അസൂയ രുക്മിണിയോട് !!
  പ്രകടിപ്പിക്കാന്‍ കഴിയാത്ത ഒരു തരം possessiveness !!

  ReplyDelete
 14. അജ്ഞാതാ ...
  പ്രകടനത്തിന്‍റെ പല പല രീതികള്‍ ... ഇതും മറ്റൊന്നാവില്ല ;)

  ReplyDelete
 15. മനസ്സിന്റെ വാമഭാഗം കവര്ന്നനത് രാധയോ രുക്മിണിയോ???
  കണ്ണന്റെറ മനസ്സെന്നും തനിക്ക്‌ സ്വന്തമെന്നു കരുതുന്ന രാധയ്ക്ക് അസൂയയുണ്ടാകുമോ, കൂട്ടുകാരാ/രീ???

  ReplyDelete
 16. കണ്ണന്‍ എന്നെങ്കിലും തുറന്നു സമ്മതിച്ചിട്ടുണ്ടോ അത് നിത്യ??
  മനം കണ്ണനും തനു വേറൊരുവനുമായി പകുക്കാന്‍ പറ്റുന്നുണ്ടാവില്ല രാധയ്ക്ക്‌ :(..ആ നീറ്റലാവം ആ കുഞ്ഞസൂയ:) .....പാവം !

  ReplyDelete
 17. :> "മനം കണ്ണനും തനു വേറൊരുവനുമായി പകുക്കാന്‍ പറ്റുന്നുണ്ടാവില്ല രാധയ്ക്ക്‌"

  തീര്‍ച്ചയായും കീയക്കുട്ടീ, അതല്ലേ പ്രണയം.

  :> "ഒരുപക്ഷേ പണ്ട് രാധയ്ക് അസൂയ ഉണ്ടായിരുന്നില്ലയിരിക്കാം..പക്ഷേ ഇന്നത്തെ രാധയ്ക്കു ഉണ്ടാവും... !!"

  ആരുടേയും മനസ്സ് ചൂഴ്ന്നു നോക്കാന്‍ നമ്മള്‍ നിസ്സഹായരല്ലേ സുഹൃത്തേ...!

  ReplyDelete
 18. " സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സമൂഹത്തിന്‍റെ,
  ഉടമ്പടികളുടെ, ബലംവേണമെന്ന് വിശ്വസിക്കാത്തതിന് !!!"

  ഉടമ്പടി സമൂഹത്ത്തിന്റെയല്ല വ്യക്തികളുടെതല്ലേ...
  നമ്മുടെ ആത്മവഞ്ചനയെ സമൂഹത്തിന്റെതാക്കി മാറ്റി
  സൗകര്യപൂര്‍വ്വം....

  ഉടമ്പടികള്‍ ഇല്ലാതെ സ്നേഹിക്കുന്നവര്‍ക്ക് എന്‍റെ നമോവാകം.

  ReplyDelete
 19. എങ്കിലും രുഗ്മിണീ ഞാന്‍ മോഹിക്കാറുണ്ട് നീയാകുവാന്‍ !
  നിനക്കെങ്ങനെ കഴിയുന്നു കണ്ണാ, മനമൊരുവള്‍ക്കും തനു മറ്റൊരുവള്‍ക്കും പകുത്തു നല്‍കാന്‍ ?
  നിനക്കെങ്ങനെ കഴിയുന്നു കണ്ണാ, അന്തരംഗത്തില്‍ ഒരുവളെയും, അന്തപുരത്തില്‍ മറ്റൊരുവളെയും പ്രതിഷ്ടിക്കാന്‍ ?

  ReplyDelete