കഥകൾ

Wednesday, June 13, 2012

ഒരു കിടക്കയുടെ ( വെറും) വിലാപം


(നിനക്കറിയാമോ ? )

ഞാന്‍, ഒരു വെറും തല്പം മാത്രമായത്തില്‍ സങ്കടപ്പെടാറുണ്ട് -

കണ്ണീരിലെന്നെ കുതിരാന്‍ വിട്ട്
പുഞ്ചിരി വില്‍ക്കാന്‍
അവന്‍ പോകുമ്പോള്‍.. 

പ്രിയയുടെ
  അകലങ്ങളില്‍ മാത്രം
എന്നോട് കൂടുതല്‍ അമരുമ്പോള്‍..

ആരോടൊ ഉള്ള അമര്‍ഷങ്ങള്‍ 

നഖങ്ങളായി എന്നില്‍ ആഴുമ്പോള്‍.
..

ഒന്ന് പതംവരട്ടെ എന്ന് കരുതി

ഉച്ചവെയിലില്‍ എന്നെ ഉപേക്ഷിക്കുമ്പോള്‍..

വിയര്‍പ്പും ചൂരും ബാക്കിയാക്കി

തിരിഞ്ഞു നോക്കാതെ ദിനത്തിലേക്ക് അവന്‍ നടന്നകലുമ്പോള്‍
...

രാവേറുമ്പോള്‍
മാത്രം തലചായ്ക്കാന്‍
 
എന്നിലേക്ക്‌  അവന്‍ മടങ്ങുമ്പോള്‍ -

ഞാന്‍ ഒരു വെറും ശയ്യമാത്രമെന്ന സത്യത്തില്‍- വിങ്ങാറുണ്ട്.

തടയാറുണ്ട് സ്വയം -
അറിയാതെ പോലും,ഹൃദയത്തിന്‍റെ  പൊള്ളല്‍ തട്ടി
അവന്‍റെ  ഉറക്കം കെടാതിരിക്കാന്‍...

അവഗണനയില്‍ വിങ്ങി
ശരശയ്യയായി പുലമ്പാതിരിക്കാന്‍...


5 comments:

 1. Thank you Reena...

  വിയര്‍പ്പും ചൂരും ബാക്കിയാക്കി
  തിരിഞ്ഞു നോക്കാതെ ദിനത്തിലേക്ക് അവന്‍ നടന്നകലുമ്പോള്‍

  ഞാന്‍ ഒരു വെറും ശയ്യമാത്രമെന്ന സത്യത്തില്‍- കരയാറുണ്ട്

  ReplyDelete
 2. തടയാറുണ്ട് സ്വയം -
  അറിയാതെ പോലും,ഹൃദയത്തിന്‍റെ പൊള്ളല്‍ തട്ടി
  അവന്‍റെ ഉറക്കം കെടാതിരിക്കാന്‍...

  ReplyDelete
 3. തല്പത്തിന് ഹൃദയമില്ല വെറും രൂപം മാത്രമേയുള്ളുവെന്നായിരിക്കും അവന്‍ കരുതുന്നത്.

  ReplyDelete
 4. അവനും അറിയാം പക്ഷേ ജീവിതമല്ലേ മുന്നില്‍ തുറിച്ചു നില്‍ക്കുന്നത് ...

  കിടക്കയ്ക്ക് മറ്റൊന്നും ചിന്തിക്കാനില്ലല്ലോ... അവനെക്കുറിച്ചല്ലാതെ.
  ഒരു കിടക്കയും ഇത്ര ക്രൂരമായി മുറിവേല്‍പ്പിക്കരുത്...ആരെയും .

  ReplyDelete