കഥകൾ

Tuesday, June 12, 2012

ആ മരം സചേതനമാണ് ...

പടര്‍ന്നു പന്തലിച്ച ഇത്തിള്‍ക്കണ്ണിയെ ധ്വംസിക്കനായിപ്പോലും
സ്വയം ഉണങ്ങാതെ ...

പഥികരുടെ വിയര്‍പ്പേറ്റും, വിയര്‍പ്പാറ്റിയും,
 കണ്ണീര്‍പ്പൂക്കള്‍ ചൂടി ,
ചിരി ഇലയായി കൊഴിച്ച്,  
 
ഉയിരുണക്കാതെ - സപ്താബ്ദങ്ങളായി ആ മരം !പൌര്‍ണമിയും, പുലര്‍മഞ്ഞും അണിഞ്ഞ്
പോക്കുവെയിലും, ഇടവപ്പാതിയും  അറിഞ്ഞ് 
 ചിരിപ്പൂ വിരിയുന്നതും, 
കണ്ണീരില പൊഴിയുന്നതും മോഹിച്ച്,

ആത്മശിഖ ഉലയാതെ - കല്ലായി ആ മരം !!

12 comments:

 1. ഏതാണാ വന്മരം?

  ReplyDelete
 2. കൂട്ടുകാരീ ..നല്ല ചിന്ത ,നല്ല വരികള്‍ ..
  ഒരു ജീവിതം ,ഒരു മരം ,ഒരു മനുഷ്യന്‍ ..
  ചില മനുഷ്യ ജന്മത്തൊട് ഉപമിച്ച പോലെ ..
  ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയാലും പിരിക്കാതെ
  കാക്കുന്ന ചിലതുണ്ട് നമ്മളില്‍,എത്ര നോവായാലും ..
  പരിഭവവും ,കലമ്പലുമില്ലാതെ ഉള്ളില്‍ ചൂടേറ്റ് വാടുന്ന എത്രയോ ജീവിതങ്ങളുണ്ട് നമ്മുക്ക് മുന്നില്‍ ..
  വേവിന്റെ മനസ്സിലേക്ക് ,ഉള്ളം വെന്തു പൊള്ളിയാലും കുളിര്‍ മഴ പെയ്യിക്കുന്ന എത്രയോ മൊഴികളുണ്ട് നമ്മുക്ക് ..
  ചിതലരിക്കാതെ കാക്കുന്ന ചിലതുണ്ട് ,ഒന്നും ആഗ്രഹിക്കാതെ ..
  വെറുതേ ..ഈ മരം പേറുന്നതും മറ്റൊന്നുമല്ല ..
  ഇഷ്ടമായീ ..നന്നായി എഴുതീ ..

  ReplyDelete
 3. പ്രിയ റിനി ..
  കണ്ണീര്‍പ്പൂക്കള്‍ ചൂടി ,
  ചിരി ഇലയായി കൊഴിച്ച്,

  ചിരിപ്പൂ വിരിയുന്നതും,
  കണ്ണീരില പൊഴിയുന്നതും മോഹിച്ച്...

  ചൂളയില്‍ വേവുന്ന നോവുകള്‍ ചിലപ്പോള്‍ ഒന്നും ദൃഡപ്പെടുതുന്നില്ല ... പൊള്ളിച്ചു നീറ്റുക മാത്രം ....

  ReplyDelete
 4. അജിത്‌
  ഞാനോ നീയോ അതോ നമ്മളോ?

  ReplyDelete
 5. എനിക്കോ നിനക്കോ നമ്മള്‍ക്കോ ഒന്നും അങ്ങനെ ആകാനാകില്ല കീയേ...
  പല പേരു വിളിച്ചും ,പല രൂപമണിയിച്ചും നമുക്കൊപ്പം വളര്‍ത്തുന്ന , വളരുന്ന സ്വാര്‍ത്ഥതയുടെ വല പൊട്ടിക്കാന്‍ കഴിഞ്ഞവര്‍ ആരുണ്ട്‌ ...

  ReplyDelete
 6. മരത്തിന്‍റെ കാത്തിരിപ്പുപോലും സ്വാര്‍ത്ഥമാണല്ലേ ഷിജു ?

  ReplyDelete
 7. മൂന്ന് ചിന്തകള്‍
  ഒന്ന്:അങ്ങനെയല്ലേ എന്ന ഏന്റെ മറുചോദ്യത്തില്‍ അങ്ങനെയാണെന്നും , അല്ലെങ്കില്‍ അങ്ങനെയാകാതെ തരമില്ല എന്നുമുള്ള ഏന്റെ വിശ്വാസം കൂടി രേഖപ്പെടുത്തിയിരിക്കുന്നു ..

  രണ്ട്:മരമൊരു 'മര' മല്ലെ ..

  മൂന്ന് :മുപ്പതാണ്ടുകള്‍ കൊണ്ടു ചില മനുഷ്യരെ മനസ്സിലാക്കാന്‍ ശ്രമിചിട്ട് അവരെ മനസ്സിലായില്ല എന്നുമാത്രമല്ല , വഴിയരികുകളില്‍ കണ്ട മരങ്ങളെയോ മറ്റൊന്നിനെയുമോ മനസ്സിലാക്കിയില്ല ..അതു കൊണ്ടു ഞാനും നീയും നമ്മളുമെന്ന ലോകത്ത് മരത്തെ ഞാന്‍ കൂട്ടിയിരുന്നില്ല...

  ReplyDelete
 8. അത് പഴയ ഞാനായിരുന്നു എനിക്ക് രൂപാന്തരണം നടന്നുകൊണ്ടിരിക്കുന്നു എന്നെ ഇനി ഇവിടെ തേടുക.......


  GOT IT.

  ReplyDelete
 9. ഷിജു ആ മരം പോലെ ഈ...:)

  ReplyDelete
 10. നന്ദി അജി മനസ്സിലാക്കുന്നതിന്.

  എന്‍റെ വരികളും വാക്കുകളും ഞാനാണ്... മറയില്ലാതെ...


  ഞാന്‍ ഒരിക്കലും ഒരു എഴുത്തുകാരി അല്ല.

  ReplyDelete
 11. ശിലയായി പിറന്നാലും ആ മരം പോല്‍ സചേതനമാണാ മനസ്സിന്നും...!!
  നിന്റെ വരികളില്‍ എനിക്കത് വായിച്ചെടുക്കാം....

  ReplyDelete