കഥകൾ

Thursday, June 07, 2012

ഞാനറിഞ്ഞ നീ .

മഴയില്‍ കുതിര്‍ന്ന്, മുള പൊട്ടാന്‍ വെമ്പി
മണ്ണില്‍ അടര്‍ന്നുവീഴാന്‍ മോഹിച്ചവന്‍...

ജീവിതത്തിന്‍റെ കുത്തൊഴുക്കില്‍, ഒഴിഞ്ഞുമാറാതെ
മുള്‍പ്പടര്‍പ്പില്‍ സ്വയം രക്തംവാര്‍ക്കാനിട്ടവന്‍...

കാലംതെറ്റിത്തഴുകുന്ന വസന്തദ്യുതിക്ക്  മുന്നില്‍ തടയാനാവാതെ
ശരിതെറ്റുകളുടെ തുലാസില്‍ സ്വയമേറി നീറുന്നവന്‍ !!!

10 comments:

 1. ഞാന്‍ അറിയുന്ന നിന്നില്‍നിന്നും നീ അറിയുന്ന നിന്നിലേക്കുള്ള ദൂരം .... ഒരുകണ്ണീര്‍ച്ചാല്‍ !

  ReplyDelete
 2. കണ്ണുനീര്‍ച്ചാല്‍ എന്റെതോ അതോ നിന്റെതോ??
  "ഞാന്‍ അറിയുന്ന നിന്നില്‍നിന്നും നീ അറിയുന്ന നിന്നിലേക്കുള്ള ദൂരം .... ഒരുകണ്ണീര്‍ച്ചാല്‍ !"
  അപ്പോള്‍ ഞാന്‍ അറിയുന്ന നിന്നില്‍ നിന്നും നീ അറിയുന്ന എന്നിലേക്കുള്ള ദൂരം, ജന്മാന്തരങ്ങളായിരിക്കുമല്ലോ??

  ReplyDelete
 3. നീ അറിയുന്നതും , അവനറിയുന്നതും
  ഒന്നു ചേരുന്നൊരു തുരുത്തുണ്ടാവും
  അതില്‍ നിങ്ങളുടെ പ്രണയത്തിന്റെ
  വര്‍ണ്ണങ്ങളും,, നഷ്ടപെട്ടെന്ന് കരുതിയ-
  മഞ്ചാടി മണികളും കാലം നിങ്ങള്‍ക്ക് തരും ..
  അവന്‍ സ്വയം നീറിയാലും , അറിയുവാന്‍ നിന്റെ
  അകതാരുള്ളപ്പൊള്‍ , മഴ പൊലും ചാരെ നിറയും ..

  ReplyDelete
 4. നിത്യാ .. നഷ്ടബോധത്തില്‍ ഒന്നായി ഒലിച്ചിറങ്ങിയ നമ്മുടെ കണ്ണുനീര്‍..

  നീ അറിയുന്ന എന്നിലേക്ക്‌ ഒരു ആശ്ലേഷത്തിന്റെ അകലം മാത്രം !!!

  ReplyDelete
 5. റിനി എന്തേ ഈ വഴി വരാത്തുഎന്ന് നിനയ്ക്കാറുണ്ട് !

  ആ കാര്‍മേഘം കണ്ടു സ്വപ്നചിറകുകള്‍ വിരിയാറുണ്ട്...പെയ്യാതെ വയ്യ വയ്യ എന്നടക്കം പറയാറുണ്ട്‌...
  പെയ്യും പെയ്യാതിരിക്കില്ല !!!

  ReplyDelete
 6. കീയകുട്ടീ എന്താ ഒരു നിരാശ ഭാവം ......എഴുത്ത് നന്നായിട്ടുണ്ട്ട്ടോ

  ReplyDelete
 7. നിരാശയെ നീയും ആശയും ആയി പിരിച്ചെഴുതാന്‍ പഠിക്കുന്നു.
  നന്ദി റൈഹാന വന്നതിനും വാക്കുകള്‍ സമ്മാനിച്ചതിനും :)

  ReplyDelete
 8. കീയക്കുട്ടിയുടെ രൂപാന്തരണം വീക്ഷിച്ച് വരികയാണ്

  ReplyDelete
 9. നന്ദി അജി ... നോക്കു പൂമ്പാറ്റ ആവുന്നോ അതോ കൊക്കൂണില്‍ മൃതിപ്പെടുന്നോ എന്ന് :)

  ReplyDelete
 10. കീയക്കുട്ടീ, ഏത് വര്‍ണ്ണശബളമായ പൂമ്പാറ്റയും അങ്ങിനെ മോഹനമാകുന്നത് അതിന്റെ കൊക്കൂണില്‍ അത് ഞെരുക്കമനുഭവിച്ചും ക്ഷമിച്ചും സഹിച്ചും പുതുകാലത്തേയ്ക്ക് പ്രത്യാശയോടെ കാത്തിരിക്കുന്നതുകൊണ്ടാണ്. എനിക്ക് വയ്യ ഈ കുഞ്ഞുകൊക്കൂണില്‍ കഷ്ടപ്പെടാന്‍ എന്നുപറഞ്ഞ് വെളിയേറിയാല്‍ അത് പൂമ്പാറ്റയാവില്ല, പറക്കാനാവാത്ത ഒരു പുഴു മാത്രമായി തീരും. പൂമ്പാറ്റയാകാന്‍ ആശംസകള്‍

  ReplyDelete