കഥകൾ

Tuesday, May 22, 2012

നീ ഓര്‍മ്മിപ്പിക്കുന്നത് !


അകത്തേക്കുള്ള വഴി തേടി,
എന്‍റെ അടച്ചിട്ട ചില്ല്ജനാലയില്‍ തലതല്ലി മരിച്ച ഒരു കുഞ്ഞുപക്ഷിയെ .

ഇരുട്ടിനെ ഭയന്ന്,
എന്‍റെ മണ്ണെണ്ണ വിളക്കിന്‍റെ തിരിയില്‍ വെന്തുമരിച്ച ഒരു നിശാശലഭത്തെ.

വേദന സഹിക്കാതെ,
എന്‍റെ ചെരിപ്പിനടിയില്‍ ഹോമിക്കപ്പെട്ട  ഒരു പാവം കട്ടുറുമ്പിന്‍റെ ജീവനെ.

ഒരു ദുസ്വപ്നം പോലെ,
ഏതുനിമിഷവും പിഴുതെറിയപ്പെടാം എന്ന ഭയത്തോടെ നിന്നിലേക്ക്‌ നീളുന്ന ഈ എന്നെ !!!

6 comments:

 1. നിന്നേ തേടീ വന്നപ്പൊഴൊക്കെ
  ഒരു പുഞ്ചിരി കൊണ്ടു പൊലും
  ഹൃദയം പകരാതേ നിന്നവള്‍..
  ഉള്ളില്‍ ആര്‍ദ്രമായ ചിലതിന്റെ തിരകളേ
  മറച്ചു വച്ചവള്‍ ..
  പിന്നേയും പിന്നേയും തിര വന്നു പുണരാന്‍
  കാത്ത് കാത്ത് നിന്നവള്‍..
  അവസാനം നീ ഒഴുകി തുടങ്ങിയപ്പൊള്‍
  നിന്നേ വകഞ്ഞു മാറ്റി മാഞ്ഞ് പൊയവന്‍ ..
  നീ ഓര്‍മിപ്പിക്കുന്നത് എന്റെ മനസ്സിന്റെ
  സഞ്ചാരങ്ങളിലൂടെയാവാം..എങ്കിലും ചിലത്
  മുന്നില്‍ നിന്നേ പൊലെ,എന്നേ പൊലെ തെളിയുന്നുണ്ടല്ലേ!

  ReplyDelete
 2. തിരികെ അണയും എന്ന് കരുതി....പക്ഷേ നീ ധൃതിപ്പെട്ട് ഓടിയകന്നു.
  കാലം നിന്നെ തിരികെ തന്നപ്പോള്‍ എന്തെ നമ്മള്‍ പതറിപ്പോകുന്നു?

  ReplyDelete
 3. ഒരു ദുസ്വപ്നം പോലെ,
  ഏതുനിമിഷവും പിഴുതെറിയപ്പെടാം എന്ന ഭയത്തോടെ നിന്നിലേക്ക്‌ നീളുന്ന ഈ എന്നെ !!!

  ReplyDelete
 4. ഏതുനിമിഷവും പിഴുതെറിയപ്പെടാം എന്ന ഭയത്തോടെ നിന്നിലേക്ക്‌ നീളുന്ന ഈ എന്നെ !!!
  ഒരു നിശ്ചയമില്ലയൊന്നിനും

  ReplyDelete