കഥകൾ

Wednesday, May 16, 2012

ആരണ്യ കാണ്ഡത്തിനൊടുവില്‍..

വ്യാഴവട്ടം കഴിഞ്ഞു മടിച്ചു മടിച്ചു പൂത്ത മുളയും
വനവാസ്സത്താല്‍ പൂക്കാന്‍ വെമ്പിയകുറിഞ്ഞിയും
പ്രണയിച്ചു പോയത്രേ !!
                                        *
കാറ്റിലാടി കുറിഞ്ഞിയെ തലോടി മുളമൊഴിഞ്ഞു പോല്‍ ഇങ്ങനെ;
"എന്നിലെക്കെത്തിയ നിന്നെ പിരിയാനോമുളങ്കാട്‌ വിട്ട് നിന്നിലേക്കണയാനോ വയ്യാതെ കെട്ടിയിടപ്പെട്ടവന്‍ ഈ ഞാന്‍.
പക്ഷേ..
ഈ കാറ്റില്‍ സ്വയം മറക്കുമ്പോഴൊക്കെയും 
ശരിതെറ്റുകള്‍ മറന്ന് ഞാന്‍ നിന്നിലേക്ക്‌ ചാഞ്ഞുപോകുന്നു


തലതാഴ്ത്തി, പുഞ്ചിരി വരുത്തി കുറിഞ്ഞി പറഞ്ഞിങ്ങനെ;
 "പൂത്തുലഞ്ഞ നാം ആയുസ്സറ്റവര്‍,
എങ്കിലും..
അവസാന ഇലയും പൊഴിഞ്ഞ്മണ്ണടിയും മുന്‍പേ..
എനിക്ക് കല്‍പ്പിച്ചിരിക്കുന്ന സീമക്ക് പുറത്തുനിന്ന്
ഒരിക്കലെങ്കിലും പറഞ്ഞോട്ടെ...ഞാനുറക്കെ...

നീയെന്‍റെതെന്ന്...നീയെനിക്കെല്ലാമെന്ന് ?! "

ആര്‍ക്കറിയാം ശരിതെറ്റുകളുടെ അളവുകോല്‍ കള്ളമല്ലെന്ന്?
പുനര്‍ജ്ജനി എന്നത് വെറും കാല്പനികത മാത്രമല്ലെന്ന്??”
                                         *
ഉത്തരമറിയാത്ത  ചോദ്യങ്ങളുമായി,
പൂക്കള്‍ കൊഴിയുന്നതും, ഇലകളൊന്നൊന്നായി അടരുന്നതും അറിയാതെ 
അവര്‍ കാത്തിരുന്നു..
അവര്‍ക്കായി, വഴിതെറ്റി വന്നേക്കാവുന്ന ഒരു വസന്തത്തിനായി !!

6 comments:

 1. "എന്നിലെക്കെത്തിയ നിന്നെ പിരിയാനോ,
  മുളങ്കാട്‌ വിട്ട് നിന്നിലേക്കണയാനോ
  വയ്യാതെ കെട്ടിയിടപ്പെട്ടവന്‍ ഈ ഞാന്‍.
  പക്ഷേ..
  ഈ കാറ്റില്‍ സ്വയം മറക്കുമ്പോഴൊക്കെയും
  ശരിതെറ്റുകള്‍ മറന്ന് ഞാന്‍ നിന്നിലേക്ക്‌ ചാഞ്ഞുപോകുന്നു”
  തലതാഴ്ത്തി,പുഞ്ചിരി വരുത്തി കുറിഞ്ഞി പറഞ്ഞിങ്ങനെ;
  "പൂത്തുലഞ്ഞ നാം ആയുസ്സറ്റവര്‍,
  എങ്കിലും..അവസാന ഇലയും പൊഴിഞ്ഞ്, മണ്ണടിയും മുന്‍പേ..
  എനിക്ക് കല്‍പ്പിച്ചിരിക്കുന്ന സീമക്ക് പുറത്തുനിന്ന്
  ഒരിക്കലെങ്കിലും പറഞ്ഞോട്ടെ...ഞാനുറക്കെ...
  നീയെന്‍റെതെന്ന്...നീയെനിക്കെല്ലാമെന്ന് ?! "
  ആര്‍ക്കറിയാം ശരിതെറ്റുകളുടെ അളവുകോല്‍ കള്ളമല്ലെന്ന്?
  പുനര്‍ജ്ജനി എന്നത് വെറും കാല്പനികത മാത്രമല്ലെന്ന്??”

  ശരി തെറ്റുകളുടെ അളവു കോല്‍ കള്ളമാകും ...
  കാരണം അവരുടെ തെറ്റ് നമ്മുക്ക് ശരിയാകുമ്പൊള്‍
  നമ്മുക്ക് പ്രീയമായവ അവര്‍ക്ക് അയിത്തമാകുമ്പൊള്‍
  സമൂഹം എന്തും കല്പ്പിച്ചോട്ടെ ..ഒരേ ഒരു ജീവിതം ..
  പൂര്‍ണമായി പുല്‍കുക തന്നെ..മനസ്സ് അറിയാതെ ചായുമ്പൊള്‍ പിന്നേ മേനിമാത്രമായി ഞാന്‍ എന്തിന് മാറി നില്‍ക്കണം ..അല്ലേ ?

  ReplyDelete
 2. ശരി തെറ്റുകളുടെ അളവു കോല്‍ കള്ളമാകും ...
  കാരണം അവരുടെ തെറ്റ് നമ്മുക്ക് ശരിയാകുമ്പൊള്‍
  നമ്മുക്ക് പ്രീയമായവ അവര്‍ക്ക് അയിത്തമാകുമ്പൊള്‍
  സമൂഹം എന്തും കല്പ്പിച്ചോട്ടെ ..ഒരേ ഒരു ജീവിതം ..
  ********************
  പൂക്കേണ്ടിയിരുന്നില്ല..മണ്ണടിയാന്‍ മാത്രമായിരുന്നെങ്കില്‍ !!

  ReplyDelete
 3. ---ഈ കാറ്റില്‍ സ്വയം മറക്കുമ്പോഴൊക്കെയും
  ശരിതെറ്റുകള്‍ മറന്ന് ഞാന്‍ നിന്നിലേക്ക്‌ ചാഞ്ഞുപോകുന്നു”---
  നല്ല വരികള്‍ ..
  ചിലപ്പോഴെങ്കിലും ഞാനും ചിന്തിക്കാറുണ്ട് എന്തിനാണ് നമ്മുടേതല്ലാത്ത ഈ ശെരി-തെറ്റുകളെ മുറുകെപ്പിടിക്കുന്നതെന്ന്

  ReplyDelete
 4. ശരിതെറ്റുകളുടെ അളവുകോല്‍ ആപേക്ഷികം മാത്രം

  ReplyDelete
 5. അറിയാം പക്ഷെ ഭൂരിപക്ഷമല്ലേ ഭ്രാന്തില്ലാത്തവര്‍...

  ReplyDelete