കഥകൾ

Monday, May 14, 2012

"അവന്‍..


എത്ര വെമ്പിയാലും പെയ്യാത്ത, ഘനീഭവിച്ച തുലാമേഘക്കീറ് ...  
എല്ലാ നനവുകളും ഉള്ളിലൊളിപ്പിച്ച കള്ളിമുള്‍ച്ചെടി...
ഒഴുകിയകലാന്‍ അനുവദിക്കാതെ, എന്നെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന  ഒരദ്രിശ്യ കാന്തം !!!"...അവള്‍ അടക്കം പറഞ്ഞു .

4 comments:

 1. ഉള്ളിന്റെ ഉള്ളില്‍ നിറയുന്ന പ്രണയത്തുള്ളികള്‍ !
  അതിന്റെ ചിന്തകള്‍ പകര്‍ത്തപെടുന്ന രീതിയും
  തീഷ്ണതയും കൊള്ളാം കേട്ടൊ ..
  അവനിലേക്ക് അടുപ്പിക്കുന്ന ഒന്നുണ്ട് ..
  മനസ്സ് കൊണ്ട് വേണ്ടാന്ന് പറഞ്ഞാലും
  കഴിയാത്ത , എന്നാല്‍ തുറക്കുവാന്‍
  കഴിയാത്ത ഹൃദയം ..
  ഉള്ളില്‍ പ്രണയം പൊലെ നനവ് നിറക്കുന്ന
  കള്ളി മുള്‍ ചെടിയോടുള്ള ഉപമ ഇഷ്ടായീ ..
  പുറമേ കൂര്‍ത്ത മുള്ളുകളെങ്കിലും അകമേ ..
  പ്രണയാദ്രമാകുന്നുണ്ട് ഈ മനസ്സും വരികളും ..

  ReplyDelete
 2. എങ്ങനെ വായിക്കുന്നു എന്‍റെ മാത്രം എന്ന് കരുതുന്ന ചിന്തകളെ ഇത്ര കൃത്യമായി?
  നന്ദി ശരിയായി വായിക്കുന്നതിന്.

  "അവള്‍ക്ക്", ''അവനെ'' മനസ്സിലാവാഞ്ഞിട്ടാവില്ല, ഒരുപക്ഷെ അവനെ നഷ്ട്പ്പെടാന്‍, സ്വയം നഷ്ട്പ്പടാന്‍, ആവാഞ്ഞിട്ടാവുംല്ലേ ...

  ReplyDelete
 3. അടക്കം പറയാതെ ഉറക്കെ പറഞ്ഞിരുന്നെങ്കില്‍

  ReplyDelete
 4. എതിര്‍ധ്രുവങ്ങള്‍ ആകര്‍ഷിക്കപ്പേടുന്നത് കാന്തികശക്തിയാലാണ്. ദൂരത്തായിരുന്നാലും ആ ശക്തി ഉള്ളില്‍ പ്രവൃത്തിച്ചുകൊണ്ടേയിരിക്കും

  ReplyDelete