കഥകൾ

Wednesday, May 09, 2012

അനാമിക !
ഹൃദയത്തെ, വാക്കിലും വരികളിലും ചാലിച്ച്
കനവിലും, നിനവിലും നിന്നിലേക്ക്‌ മാത്രം വളരുന്ന ഞാന്‍...

ചിന്തകള്‍ക്കുപോലുംപരിമിതികളാല്‍ പരിധി കല്‍പ്പിക്കുന്ന,
അതോര്‍ത്തു വിങ്ങുന്ന, 

ചുടുകണ്ണീര്‍ പകര്‍ന്നെന്നെ വളര്‍ത്തുന്ന നീ

  

 ഞാന്‍, നീ എന്ന ധ്രുവങ്ങളെ 'നമ്മളാ'ക്കുന്ന    ഒരു മഴനൂല്‍പ്പാലം--അനാമിക...ഈ ബന്ധനം!!!

4 comments:

 1. വിരഹം മണക്കുമോ ?
  എങ്കിലാ മണം ഈ വരികളിലുണ്ട് !
  വരികളിലും , ചിന്തകളിലും , കിനാവുകളില്‍
  നിന്നേ നിറച്ച നിമിഷങ്ങള്‍ മാത്രം..
  എന്നിട്ടും പരിധകള്‍ക്കുള്ളില്‍ നിര്‍ത്തുമ്പൊള്‍
  വിങ്ങുന്ന ഹൃത്തിന്റേ വേവും , വിരഹവും ..
  അറിയണം , ഉള്‍കാമ്പ് നീറ്റുന്ന കനലിന്റെ ആഴം ..
  നമ്മള്‍ എന്ന ധ്രുവം , അതിനുള്ളിലേ ആഴം .. കാത്തിരിക്കാം അല്ലേ !

  ReplyDelete
 2. ജീവിതത്തിന് തരാവുന്നതിന് പരിമിതികളുണ്ട്, അല്ലെ റിനി?
  എത്ര ഉരുകിയാലും നീറിയാലും....ഒന്നും മാറില്ല...എന്നിട്ടും അറിയാതെ ...

  അതെ എന്തായാലും കാത്തിരിക്കാം...!!!

  ReplyDelete
 3. അനാമികം ബന്ധുരബന്ധനം

  ReplyDelete
 4. ചില ബന്ധനത്തിന്റെ മാധുര്യം :)

  ReplyDelete