കഥകൾ

Tuesday, May 08, 2012

പ്രിയ സുഹൃത്തിന് !!!

ഞാന്‍ അപകടകരമാം വിധം നിര്‍വികാരയെന്നു  നീ....
....
നിസ്വനയെന്ന അറിവ് കല്ലുപോലുറഞ്ഞു കനം വയ്ക്കുമ്പോള്‍,
നെടുവീര്‍പ്പുകള്‍ പുറത്തേക്കുള്ള വഴിതിരഞ്ഞു പരക്കം പായുമ്പോള്‍..
മറ്റെന്തു വികാരത്തിന്‍റെ  മേലങ്കിയാല്‍ മറയ്ക്കാനാണ് ഞാന്‍, ഈ എന്നെ ?!

5 comments:

 1. അയ്യോ എനിക്കൊന്നും മനസിലാകുന്നില്ലേ!!

  ReplyDelete
 2. ചിലപ്പൊള്‍ ഇങ്ങനെയാണ് ,
  പ്രണയത്തിലും ബന്ധത്തിലും നാം
  നിര്‍വികാരമായ നിമിഷങ്ങളിലൂടെ കടന്ന് പോകും ..
  മനസ്സ് , ഓര്‍മകളുടെ വേലിയേറ്റത്തെ
  താല്‍കാലികമായി തടയും ..
  പ്രണയാദ്രമായ ചിന്തകളേ
  വെയില്‍ കൊള്ളിക്കും ..
  പിന്നേ സ്പര്‍ശനമോ , മഴയോ ,
  കാറ്റൊ ചലനമേല്പ്പിക്കാതെ
  തിരകളില്‍ അലിയുന്ന മണല്‍തരികള്‍
  പൊലെ വെറുതേ ..
  അതും ഒരു സുഖമാണ് ...
  അവന് അസ്വാസ്ഥ്യമാകുമെങ്കിലും ..
  നിലാവ് പൊഴിയുന്നുണ്ട് പൂമുറ്റത്ത് ,
  ഒന്നിറങ്ങി നില്‍ക്കൂ ..
  മനസ്സിലേക്ക് ഇന്നിന്റെ തളിരുകളും
  ഇന്നലേയുടെ മൊട്ടുകളും
  വന്നു നിറയും .. സുഗന്ധപൂര്‍ണമാകും ...

  ReplyDelete
 3. റിനീ, ഞാന്‍ ഇറങ്ങി നില്‍ക്കട്ടെ നീ വഴികാട്ടിയ നിലാവിലേക്ക്...

  ഒരു പൌര്‍ണമി മഴയായി അവന്‍ അണയും, വീണ്ടും ഞങ്ങള്‍ തളിര്‍ക്കും എന്ന സ്വപ്നത്തില്‍ സ്വയം അലിയാന്‍ !!!

  ReplyDelete
 4. മഹേഷ്‌...അറിയിക്കാതെ വന്നതിനു നന്ദി..
  ചില വഴികള്‍ അങ്ങനെയാ...നടന്നാലേ അറിയൂ കൂറമുള്ളിന്‍റെ നോവും മഞ്ഞുതുള്ളിയുടെ നനവും.

  ReplyDelete
 5. മറവിനുള്ളില്‍ ഒന്നും മറവായിരിക്കാതെ ഒരു കാലം വരും അന്നെല്ലാം പകല്‍ പോലെ തെളിയും. അതാണെല്ലാവരുടെയും പ്രത്യാശ

  ReplyDelete