കഥകൾ

Friday, May 04, 2012

ഒരു മഴക്കാലം തന്നത് !!!


ആദ്യനീര്‍ത്തുള്ളിയില്‍ പുതുമണ്ണിന്‍റെ  മണം - നീ !!!


ഇടിമിന്നലിന്‍റെ   തീവ്രതയുള്ള ആലിംഗനങ്ങള്‍!
ആലിപ്പഴത്തിന്‍റെ ആര്‍ദ്രതയുള്ള ചുംബനങ്ങള്‍!  
മഴവില്‍ നിറമുള്ള (വെയിലും,മഴയും ഇഴുകിയ)  മോഹങ്ങള്‍ !

ആരും കണ്ണുവയ്ക്കാതെ കാക്കെണ്ടുന്ന
ഒരു മഴത്തുള്ളി, ഒരുപിടി കൊന്നപ്പൂവ്.

പിന്നെ അടുത്ത വര്‍ഷകാലം വരെ  ഒരു വേഴാമ്പല്‍ക്കൂട്ട് - എന്‍റെയീ കാത്തിരിപ്പ്‌!!! .
9 comments:

 1. കാത്തിരിക്കൂ സുഖമുള്ള ഓര്‍മ്മകള്‍ക്കായി :)

  ReplyDelete
 2. പ്രണയം പകുത്തു നല്‍കാന്‍-
  ഇനിയുമണയാത്ത മഴയെ കാക്കുന്നു മനസ്സ് ..
  ഉള്ളില്‍ ആര്‍ദ്രമായി കാത്ത് വച്ചതൊക്കെ
  അവള്‍ നല്‍കി പൊയ നനുത്ത ഓര്‍മകളാണ് ..
  പ്രണയാദ്രമായ ആദ്യ നീര്‍ തുള്ളിയില്‍
  നീ നല്‍കി പൊയ പുതുമണ്ണിന്‍ ഗന്ധം ..
  ഓര്‍മകളൂടെ പെരുമഴയില്‍ നനയുമ്പൊഴും
  നീ തീര്‍ത്ത ആലിംഗനങ്ങളും , ചുംബനങ്ങള്‍ക്കും
  ഒരു വര്‍ഷകാലം കൂടി കാത്തിരിക്കണമെന്നത് കാലത്തിന്റെ ക്രമം ..
  പക്ഷേ മഴയേല്‍ക്കാത്ത് മരുഭൂവിലേ മനസ്സ്
  ഇനി എത്ര നാളിന്റെ ചൂടറിയണം ..
  എത്ര വിരഹ വേവിന്റെ രാവറിയണം ..
  മഴത്തുള്ളിയുടെ നനുത്ത ചൂരുള്ള വരികള്‍ ..

  ReplyDelete
 3. ..കാത്തിരിപ്പിനൊടുവില്‍ ...ഒരു മഴ പെയ്തെങ്കില്‍ !!!

  ReplyDelete
 4. കാത്തിരിപ്പെല്ലാം വെറുതെയാണ്
  ജനനം തൊട്ട് മരണത്തിനായുള്ള
  കാത്തിരുപ്പുപോലെ

  ReplyDelete
 5. ഗോപന്‍ കാത്തിരിപ്പൊന്നും വെറുതെയാവില്ല....
  മനസ്സറിഞ്ഞു കാത്തിരിക്കു ... തിരികെ കിട്ടും ..എല്ലാം.

  നന്ദി വായിച്ചതിനും വന്നതിനും .

  ReplyDelete
 6. ഇഷ്ടപ്പെട്ടു..... നല്ല വരികള്‍ ...

  ReplyDelete
 7. കാത്തിരിപ്പുകളൊന്നും വെറുതെയല്ല. അവയോരോന്നും ഫലപ്രാപ്തിയിലെത്തും.

  ReplyDelete