കഥകൾ

Monday, April 30, 2012

ഒരു വിഷുക്കിനാവ് !!!

മാവിന്‍റെ പ്രണയത്തില്‍പൂത്തുലഞ്ഞ ആ കൊന്നമരം നീ ഓര്‍ക്കുന്നില്ലേ?
അടുത്ത വിഷുവിന്  നമുക്കതില്‍ ഒരൂഞ്ഞാല്‍ കെട്ടണം.
ഉന്നം തെറ്റാതെ എത്തുന്ന  അമ്പുകളെയെല്ലാം വിദഗ്ദ്ധമായി കബളിപ്പിക്കും വിധം ഒരദൃശ്യ  ഊഞ്ഞാല്‍!

തമാശക്കായിപ്പോലും എന്നോട്  കടുത്തുപറയാതെ, ശിരസ്സില്‍ തഴുകി , നെറ്റിയില്‍ ചുംബിച്ചു തന്നോട് ചേര്‍ത്തുപിടിച്ച്,
ഉയരുമ്പോള്‍ കാലുകൊണ്ട്‌ മഴവില്ലിനെ തൊട്ട്-
താഴുമ്പോള്‍ കൈക്കുടന്നയില്‍ അരുവിയെ കട്ടെടുത്ത്-
ആയത്തില്‍, ഉയരത്തില്‍, നീളത്തില്‍ എല്ലാ അതിരുകളും ഭേദിച്ച് ആടണം !!
-- -- --
എനിക്കുറപ്പുണ്ട് പിന്നീടൊരിക്കലും നീ എന്നെ  നിബന്ധനകളുടെ മുള്‍വേലിയില്‍ കൊരുത്തുവെച്ച്  ദൂരെ മാറി നില്‍ക്കില്ലെന്ന്!!!

11 comments:

 1. pratheekshakal poovaniyatte...... blogil puthiya post....... ATHIRU....... vaayikkane.............

  ReplyDelete
 2. aashamsakal...... blogil puthiya post..... ATHIRU...... vaayikkane.......

  ReplyDelete
 3. കൊന്ന പൂവുകള്‍ കൊഴിഞ്ഞും, ഒടിച്ചും
  വിട പറഞ്ഞ ,സ്വര്‍ണ്ണം വര്‍ണ്ണം മാഞ്ഞ-
  നാട്ട് വീഥികളില്‍ മനസ്സിപ്പൊഴും അലിഞ്ഞു കിടക്കുന്നു ..
  അവനതിരിട്ട പ്രണയത്തിന്റെ കൊച്ചു കൂട്ടില്‍
  നിന്നും സ്നേഹത്തിന്റെ അതിരില്ലാത്ത ആകാശം തൊടാന്‍ ഒരു കുഞ്ഞു ഊഞ്ഞാലിനേ സ്വപ്നം കാണുന്നു..
  അവന്റെ കൈകള്‍ കൊണ്ട് പതിയെ
  മഴവില്ലിനേ തൊടാനും തിരികേ അവനിലൂടെ
  തിരികേ അതിരുകളില്ലാത്ത ആകാശഗോപുരത്തേക്ക് കടക്കാനും വെമ്പുന്ന എന്നും വിഷുവാകാന്‍ കൊതിക്കുന്ന മനസ്സ് ..
  നല്ല വരികളും ,ചിന്തയും .സ്നേഹാശംസകളൊടെ

  ReplyDelete
 4. നന്ദി ജയകുമാര്‍. അതിര് വായിച്ചുട്ടോ.

  ReplyDelete
 5. വിഷുവും, മഴയും പ്രണയവും നീയും എനിക്കൊരുപോലെയാണ്...ആ ഊഞ്ഞാല് പോലൊരു സ്വപ്നം !!!

  നന്ദി റിനി, വന്നതിന് !!
  മേട മഴ ഇഷ്ടമായി !!!

  ReplyDelete
 6. hmm...........................................................................................................................................................................................................................................................................

  ReplyDelete
 7. അയ്യേ ആരേലും വിഷുനു ഊഞ്ഞാല്‍ ഇടുമോ ? ... ദീപാവലിക്കല്ലേ മണ്ടൂസെ ഊഞ്ഞാലിടെണ്ടത് ?

  ReplyDelete
 8. നീ ഉണ്ടെങ്കില്‍ ഉഞ്ഞാല്‍ കെട്ടാന്‍ എന്തിനു ദീപാവലിയും വിഷുവും ?!?

  ReplyDelete
 9. ..താഴുമ്പോള്‍ കൈക്കുടന്നയില്‍ അരുവിയെ കട്ടെടുത്ത്-
  ആയത്തില്‍, ഉയരത്തില്‍, നീളത്തില്‍ എല്ലാ അതിരുകളും ഭേദിച്ച് ആടണം !!..

  അത് നന്നായിട്ടുണ്ട്.

  ReplyDelete
 10. ഊഞ്ഞാല്‍ ഒരു ബിംബമാകുന്നു. ആട്ടം ജീവതാളവും. ആശംസകള്‍. ആടിത്തിമിര്‍ക്ക...

  ReplyDelete