കഥകൾ

Monday, April 23, 2012

അസൂയ

മരണം വരെ, പുല്‍നാമ്പിനോട് ചേര്‍ന്നിരിക്കുന്ന  മഞ്ഞുതുള്ളിയോട്;
തഴുകി ഒലിച്ചുപോകാന്‍ മാത്രം വിധിയുള്ള ഒരു മഴത്തുള്ളിക്ക്!NB : "നീയെന്‍ വേരുകളിലൂടെ എന്നില്‍ പടര്‍ന്നു  മഞ്ഞുതുള്ളിയെ താങ്ങാന്‍ കരുത്തേകൂ"എന്ന് എപ്പോഴോ ആ പുല്‍നാമ്പ്  മന്ത്രിച്ചതായി തോന്നി ആ പാവം മഴത്തുള്ളിക്ക് !!

3 comments:

 1. മഞ്ഞു തുള്ളിക്ക് ചെര്‍ന്നിരിക്കാന്‍ മാത്രമല്ലേ കഴിയുന്നുള്ളൂ...വേരുകളിലൂടെ പടര്‍ന്നു സ്വയം ഇല്ലാതായി പുല്‍നാമ്പിനു കരുത്തേകാന്‍ കഴിയില്ലല്ലോ എന്നും ചിന്തിച്ചു കൂടെ ..? :)

  ReplyDelete
 2. അത് മഴത്തുള്ളിയുടെ നിയോഗം.
  എന്നാലും സന്തോഷമായിരിക്കും ഉള്ളില്‍, സ്വയം ഇല്ലാതായെങ്കിലും പുല്‍നാമ്പ് നിലനില്‍ക്കുമല്ലോ എന്നോര്‍ത്ത്, അല്ലേ കുമാര്‍ !

  ReplyDelete
 3. തളിര്‍മേല്‍ നിരന്നുള്ള മഞ്ഞുതുള്ളീ
  ഒളിചേര്‍ന്നു മാണിക്യമായ് വിളങ്ങീ
  ഉടനേ സവിതാവിന്‍ ദീപ്തിമൂലം
  പിടയുന്നു നീരാവിയായ് അശേഷം

  ReplyDelete