കഥകൾ

Thursday, April 19, 2012

നിയതി .

ചില ഒഴുക്കുകളുടെ വിധിയാണിത് !

വരണ്ട മണ്ണിനെ എത്ര തന്നെ ആര്‍ദ്രമാക്കിയാലും
തടഞ്ഞു നിര്‍ത്തുന്നതെയില്ല അത്‌, ആ ഒഴുക്കിനെ.

തന്നില്‍ വീണ വിത്തുകള്‍ക്ക് ജീവന്‍റെ  തുടിപ്പ് പകര്‍ന്ന്,
(മടിച്ച്) ഒഴുകി അകലുന്ന ഒഴുക്കിനെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട്,

നിലം അപ്പോഴും സ്ഥായിയായി...!!

********

എത്രയൊക്കെ ഗതിമാറി ഒഴുകിയാലും

ഒഴുക്കെപ്പോഴും...എങ്ങുമെത്താതെ  .... ഒരൊഴുക്കാണ്  !!!

7 comments:

 1. ഒഴുക്കിന്റെ തഴുകലില്‍ ഓരോ തരിയിലും പ്രണയ നാമ്പ് പൊട്ടുന്നതും, അത് നിന്നെ പിന്തുടരുന്നതും നീ അറിയുന്നില്ല...
  ആര്‍ദ്രമായ പച്ച മണ്ണിന്റെ ആത്മാവ് നിനക്കായി ദാഹിക്കുന്നെന്നും നീ അറിയുന്നില്ല.....

  ReplyDelete
 2. ഒഴുക്കിനു ആരെയും അറിയണ്ട ..അതിനു അതിന്റേതായ ലക്ഷ്യങ്ങള്‍ മാത്രം...
  മണ്ണിനു അതിനെ തടയാനാകില്ല..കാരണം സ്നേഹം ബന്ധനമല്ലെന്ന് അതിനറിയാം

  ReplyDelete
 3. അജ്ഞാതാ(അതോ നമ്മള്‍ ജ്ഞാതാരോ?):
  നിന്നോട് ചേര്‍ന്നോഴുകുമ്പോള്‍ എന്‍റെ വേഗത കുറയുന്നത് ഞാന്‍ അറിഞ്ഞിരുന്നു..
  പക്ഷെ വാക്കാല്‍ വരച്ചിടാത്തത് കാണാന്‍ പലപ്പോഴും പേടിയാണ്!!!

  നിന്‍റെ ആത്മാവിന്‍റെ ദാഹം ശമിക്കുന്നത്‌ വരെ (ഒരിക്കലും ശമിക്കാതിരുന്നെങ്കില്‍!!) , ഇനി എനിക്കൊഴുകാന്‍ ആവില്ല. പലതും അറിയാതെ പോകുന്നത് എന്‍റെ തെറ്റാണ്, മാപ്പിന് പകരം സ്നേഹം എന്ന് കുറിച്ചോട്ടെ ?!?!

  ReplyDelete
 4. ചക്രൂ.. ഈ ഒഴുക്ക് ഒരിക്കലും ലക്ഷ്യത്തിലെത്തില്ല എന്നറിഞ്ഞുള്ള ഒരു വിഫലശ്രമം.
  സ്നേഹത്തിനടിമപ്പെടാന്‍ കൊതിക്കുന്ന ചില ഒഴുക്കുകള്‍ ഉണ്ടെന്നറിയുക!!!

  ReplyDelete
 5. ചിലതല്ല... എല്ലാ ഒഴുക്കും സ്നേഹത്തിന് വേണ്ടിയാണ് ... പരസ്പരം അറിയാതെ ചിലപ്പോള്‍ സമാന്തരമായി

  ReplyDelete
 6. പരസ്പരം അറിഞ്ഞുള്ള ഈ സമാന്തരമായ ഒഴുക്കും മറ്റൊന്നിനല്ല !!!

  ReplyDelete
 7. നനവ് ഒരു ഭാഗ്യം. വരള്‍ച്ചയേറുമ്പോള്‍ നനവിന്റെ മൂല്യവും വര്‍ദ്ധിക്കുന്നു

  ReplyDelete