കഥകൾ

Tuesday, April 10, 2012

എന്‍റെ ലോകം - നിന്‍റെതും .

നീയെന്നെ ഫ്രെയിം ചെയ്താ ചുമരില്‍ തൂക്കിയേക്കുക !!!

ഇടക്കിടെയുള്ള  ഇമ ചേരലുകളിലൂടെ, 
തെറ്റി വീഴുന്ന  പുഞ്ചിരികളിലൂടെ,
പൊടി  തട്ടുമ്പോളുള്ള വിരല്‍ സ്പര്‍ശനങ്ങളിലൂടെ 
നിന്നെ അറിയാന്‍ !!!

പിന്നെ
നീ എന്‍റെതുമാത്രം  എന്ന (വെറും) ഭാവത്തില്‍
നിങ്ങളുടേത്‌  മാത്രമായ ആ ലോകത്ത്
നമുക്കായി, നമ്മുടെ ഒരു ലോകം പണിയാന്‍ !!!

6 comments:

 1. എന്‍റെ ചുമരിലിരുന്നു (അതോ ചുമലിലോ ?) നീ നീട്ടിയ പ്രണയത്തിന്റെ വിരലുകള്‍ ....
  എന്റെ ആത്മാവില്‍ ആഴ്ന്നിറങ്ങുന്നു... പക്ഷെ...
  നിന്‍റെ മിഴികളിലും , എന്‍റെ വിരലുകളിലും ചിലന്തിവലകള്‍...
  ചിലന്തികളെ കൊല്ലാന്‍ വയ്യ .... അവ നമ്മുടെ ലോകത്ത് ജീവിക്കട്ടെ....

  ReplyDelete
 2. ആഴ്ന്നിറങ്ങുന്ന എന്‍റെ പ്രണയം നിന്നെ വേദനിപ്പിക്കിലെങ്കില്‍,
  ചിലന്തിവലകള്‍ നമ്മുടെ ആത്മാവിനെ വരിഞ്ഞു മുറുക്കിലെങ്കില്‍,
  ചുമലോട് ചേര്‍ത്ത കരങ്ങള്‍, നെറ്റിയില്‍ അമര്‍ന്ന അധരങ്ങള്‍
  എന്നെ മറക്കില്ലെങ്കില്‍ ...

  ആരെയും വേദനിപ്പിക്കാതെ ...നമുക്കും ജീവിക്കാം അല്ലെ ?

  ReplyDelete
 3. ചിലചിത്രങ്ങള്‍ ചുമരിലല്ലാ, ഹൃദയഭിത്തികളിലാണ് സ്വസ്ഥാനം കണ്ടെത്തുന്നത്

  ReplyDelete
 4. അതെ... പക്ഷെ ...താങ്ങായി എന്റെ ആ ചുമല്‍ ..

  ReplyDelete