കഥകൾ

Tuesday, March 27, 2012

നിനക്കായിഞാനെന്ന  ഊഷരതക്ക് സ്നേഹത്താല്‍  ഊര്‍വരത  പകര്‍ന്ന  അര്‍ദ്രതയ്ക്ക് ..ഉറവിന്...

എന്‍റെ  ആത്മാവിനെ  നിന്‍റെതിനോട് ചേര്‍ത്തണച്ച്, 
ഒരുമിച്ചു  ഒന്നായി  പടരാന്‍  അനുവദിച്ച  കരുതലിന്.....

മഴക്കുഞ്ഞുങ്ങള്‍  കണ്ണ് വയ്ക്കാത്ത എന്‍റെ  വെയില്‍ക്കുഞ്ഞുങ്ങളുടെ  പിറവിക്കായി  നോക്കുന്ന  നോമ്പിന്.....

നിന്‍റെ  ഇഷ്ടത്തിന്   മുന്‍പേ  ”നിന്‍റെ  ആഗ്രഹംപോലെ …” 
എന്ന്  കുറിക്കുന്ന   കനിവിന്....

രാവണനെ  പ്രണയിക്കുന്ന  എനിക്കായി, ശരശയ്യയില്‍നിന്നും  
നിന്നിലെ  രാവണന്  പുനര്‍ജ്ജന്മം  നല്‍കിയ പ്രണയത്തിന്‌ .....

പ്രണയം  എന്നത്  ആത്മാക്കളുടെ  പരസ്പര  അന്തര്‍ലയനമെന്നറിഞ്ഞ്, എന്നെ  ഉടച്ചു  വാര്‍ത്തെടുത്ത  നിന്‍റെ   അകൈതവ സ്നേഹത്തിന്‌ ….


(നന്ദി പറയുന്നില്ല , ആ  ഒരു  വാക്കില്‍  ഒരുപാട്  അകലമുണ്ടെന്ന്  ഒരു  തോന്നല്‍ !!!)

3 comments:

  1. ...പ്രണയം എന്നത് ആത്മാക്കളുടെ പരസ്പര അന്തര്‍ലയനമെന്നറിഞ്ഞ്.........

    ReplyDelete
  2. നന്ദിനിറഞ്ഞ ഹൃദയത്തില്‍ പ്രകാശം വ്യാപരിക്കുന്നു.

    ReplyDelete