കഥകൾ

Wednesday, March 14, 2012

മനസ്സ്

 എന്റെ കൈപ്പിടിയില്‍ ഒതുങ്ങുന്നതേയില്ല....

അത് നനവാര്‍ന്ന നിലത്തേക്ക്  ഞാന്‍ പോലുമറിയാതെ അടര്‍ന്നു വീഴും
ഉച്ചിപിളര്‍ക്കുന്ന വെയിലിലും തണലിലേക്ക്‌ ചായാതെ,
വെറുതെ അങ്ങനെ പൊള്ളും

"അടങ്ങ്‌" എന്ന് ശാസിക്കുന്ന എന്നെ
"സത്യത്തിനു മുന്നില്‍ എരിഞ്ഞടങ്ങുന്ന വിഡ്ഢിക്കോമരമേ
എന്നെ വെറുതെ വിട്ടേക്കൂ  " എന്ന് പല്ലിറുമ്മും 
 
  എന്നിട്ട് കുന്തിരിക്ക പുകയിലുണക്കിയ  മുടിയും കോതി,
കൈതപ്പൂ ഗന്ധവും പേറി,ആരെയോ കാത്തിരിക്കും.  
....... പാവം!!!

3 comments:

 1. ഈ കാറ്റ് കൊണ്ടുവന്ന കൈതപ്പൂ ഗന്ധം തേടി ഞാന്‍ അലയാന്‍ തുടങ്ങിയിട്ട് കാലമേറെയായി, നീ എവിടെയാണ്.. :)

  ReplyDelete
 2. ഞാന്‍ ഇവിടെത്തന്നെ ഉണ്ട്.നീ ഉപേക്ഷിച്ച ഇടത്ത് തന്നെ !!!
  നിന്റെ ഉപേക്ഷയില്‍ ഉരികിയുറഞ്ഞു ചലിക്കാന്‍ മറന്നു പോയി ഞാന്‍..
  അതിനാല്‍ ഇനിയൊരിക്കലും നിന്നെത്തേടി എത്താന്‍ എനിക്കാവില്ല.

  ReplyDelete
 3. മനസ്സെന്ന മഹാപ്രപഞ്ചം...അടങ്ങില്ലൊരിക്കലും

  ReplyDelete