കഥകൾ

Monday, February 27, 2012


നീ എന്നെ സ്നേഹിക്കുകയായിരുന്നു
കള്ളിമുള്ള് നിറഞ്ഞ  നാക്കിനാലും
ചിന്തയില്‍നിന്നും,ഹൃദയത്തില്‍ നിന്നും
 ഉരുകി വമിക്കുന്ന ലാവയാലും
നീ എന്നെ പ്രണയിക്കുകയായിരുന്നു

---
പക്ഷെ ഞാന്‍ ഈ സ്നേഹലാളനങ്ങളാല്‍
തളര്‍ന്നിരിക്കുന്നു
ഇനിയൊരിക്കലും ഉദിക്കാന്‍ വയ്യാത്തവിധം...
വിറങ്ങലിച്ചിരിക്കുന്നു
 

5 comments:

 1. അസ്‌തമയം പകലിനോട്‌ പറഞ്ഞത്‌,
  ഞാന്‍ നിന്നോട്‌ പറഞ്ഞു,
  എന്റെ സ്‌നേഹത്തെ നീ തെറ്റായി വ്യാഖ്യാനിക്കുന്നു.നാക്കില്‍ കള്ളിമുള്ള്‌ കൊണ്ട്‌ വരഞ്ഞത്‌
  നിന്നോട്‌ നുണകള്‍ പറയാന്‍ ഇഷ്ടമില്ലാത്തത്‌ കൊണ്ടായിരുന്നു. നിന്നെ കുറിച്ചോര്‍ത്ത്‌ നീറിപുകഞ്ഞാണ്‌ എന്നില്‍ ലാവകളുണ്ടായത്‌. ചോരയൊലിക്കുന്ന നാക്കും പുകയുന്ന മനസ്സും തന്നത്‌ നിന്റെ പ്രണയമായിരുന്നു, നിന്റെ സ്‌നേഹലാളനം എന്നെ തളര്‍ത്തുന്നുണ്ടെങ്കിലും എനിക്ക്‌ നാളെയും ഉദിക്കണം പൂര്‍വ്വാദികം ശക്തിയോടെ.

  ReplyDelete
 2. നീ അറിഞ്ഞിരുന്നില്ലേ നീയായിരുന്നു എന്‍റെ സത്യമെന്ന്?
  നിനക്കായിരുന്നു എന്‍റെ കാത്തിരിപ്പ്‌ എന്ന്?

  കള്ളിമുള്ളുകളും, ലാവയുടെ കൊടും ചൂടുമില്ലാത്ത ഒരു പുലരിയിലേക്ക് ഉദിക്കാനവുമോ ഇനിയും...ഒരുമിച്ച്??

  ReplyDelete
 3. ഇപ്പോഴും ഞാന്‍ നിന്നെ സ്നേഹിക്കുകയാണ്..
  മുള്ളുരഞ്ഞു ചോര കിനിയുമ്പോഴും, തിളച്ച ചിന്തകളില്‍ പുകഞ്ഞമരുമ്പോഴും, നീ തന്ന നഷ്ടങ്ങളില്‍ ഹൃദയമുരുകി ലാവ വമിക്കുമ്പോഴും ഞാന്‍ നിന്നെ സ്നേഹിച്ചു കൊണ്ടേ ഇരിക്കുന്നു.. വിറങ്ങലിച്ച രാവുകള്‍ക്ക്‌ വിട ചൊല്ലി നീ ഉദിക്കുമെന്ന് തന്നെ വിശ്വസിച്ചുകൊണ്ടു ഞാന്‍ കാത്തുനില്‍ക്കുന്നു.. നിന്റെ അസ്തമയം എന്റേത് കൂടിയല്ലേ? നിന്റെ ഉദയത്തില്‍ കണ്ണ് തുറക്കാന്‍ കാത്തിരിക്കുന്ന ഈ സുര്യകാന്തിയെ മറന്നു ഉദിക്കാതിരിക്കാന്‍ നിനക്ക് കഴിയുമോ?

  ReplyDelete
 4. സ്നേഹം തിരിച്ചരിയപ്പെടട്ടെ !!!

  ReplyDelete
 5. സ്നേഹിച്ച് കൊല്ലുക എന്ന് പറഞ്ഞതുപോലെ

  ReplyDelete