കഥകൾ

Monday, February 13, 2012

ഭ്രാന്തിസീത'ഭര്‍തൃമതിയായ' വൈധവ്യം പേറിമടുത്തപ്പോള്‍
സീത വീണ്ടും പ്രണയപ്പരസ്യം  നടത്തി.


രാവണന്‍ രാമനായി,കല്യാണ  രാമനായി
ഒരായിരം സ്വപ്നച്ചിറകുകള്‍ തുന്നിക്കൊടുത്തു അവള്‍ക്ക്.


ഓര്‍മ്മചില്ലകള്‍ ഓരോന്നായികയറി അമ്പിളിമാമനോളം ഉയരത്തില്‍ പറന്നവള്‍ പൌര്‍ണമി  മഴ  നനഞ്ഞു.

വൈധവ്യം ശരീരത്തിനല്ല, അവളുടെ  മനസ്സിനെന്നറിഞ്ഞ
( ജീവനും ഭ്രാന്തിനും ഇടയിലുള്ള 
ഉണര്‍വില്‍ അവന്‍ നിഷ്ടൂരമാച്ചിറകുകള്‍ അരിഞ്ഞുവീഴ്ത്തി.


യാഥാര്‍ത്ഥ്യത്തിന്‍റെ ശരശയ്യയിലേക്ക് അടര്‍ന്നുവീണവള്‍ ഇഴഞ്ഞുകൊണ്ടേയിരുന്നു  രാമന്‍  എന്ന  ഭ്രാന്തിലേക്ക്........

4 comments:

 1. രാമനല്ല രാവണനായിരുന്നു സീതയുടെ മനസ്സ്‌ നിറയെ, അവനെ ഓര്‍ത്താണ്‌ അവള്‍ക്ക്‌ ഭ്രാന്ത്‌്‌ പിടിച്ചത്‌. രാമനേക്കാള്‍ കൂടുതല്‍ തന്നെ സ്‌നേഹിച്ച ലങ്കാധിപന്‌ തിരിച്ച്‌ നല്‍കാന്‍ കഴിയാത്ത സ്‌നേഹവും അവന്റെ ഓര്‍മ്മകളുമാണ്‌ അവളെ ഉന്മാദത്തിന്റെ കയങ്ങളിലേക്ക്‌ തള്ളിയിട്ടത്‌.

  ReplyDelete
 2. എനിക്കറിയാം സീതയെ ,അവളെപ്പോലെ എനിക്കും രാവണനെയാണിഷ്ടം. എല്ലാ so called ശരികളേയും കാറ്റില്‍ പറത്തി...കാമിനിക്കായി സ്നേഹവിമാനം ഒരുക്കിയ രാവണനെ.
  ഭാര്യയുടെ ചാരിത്ര്യ ശുദ്ധി മറ്റുള്ളവരുടെ നോട്ടത്തില്‍ അളന്ന രാമന്‍ ഒരു വെറും ആണു മാത്രമായിപ്പോയി.
  പക്ഷെ ചിലപ്പോള്‍ മനസ്സല്ല ഹൃദയമാണ് എഴുതുന്നത്‌ , എവിടെയൊക്കെയോ മുറിയുന്നു

  രാവണനോടു മാപ്പ്....

  ReplyDelete
 3. ജയിച്ചവര്‍ ചരിത്രം രചിച്ചപ്പോള്‍.....തോറ്റവര്‍ എന്നും നീചരായിരുന്നു

  ReplyDelete
 4. എങ്കില്‍ ഞാനും നീചയാണ് എന്ന് ദുഖ പൂര്‍വ്വം തിരിച്ചറിയുന്നു ...

  ReplyDelete