കഥകൾ

Tuesday, December 21, 2010

കഴുകന്‍ കണ്ണുകളെ എനിക്ക് ഭയമാണ് .
ഹൃദയത്തിലെക്കല്ല,മനസ്സിലേക്കാണ്‌ അത് ചൂഴ്ന്നിറങ്ങുന്നത്...
ഓരോ ചലനവും, ചിന്തയും ആ കണ്ണുകളിലൂടെ മാത്രമേ പുറത്തേക്കിറങ്ങു.

സൂക്ഷിക്കണം.. പേടിക്കണം ഓരോ മുടിയനക്കവും,എഴുതപ്പെടുന്ന വരികളും..
കാരണം അര്‍ത്ഥവും അര്‍ത്ഥന്തരങ്ങളും വ്യാഖ്യാനിക്കാനുള്ള അവകാശം എനിക്കല്ല, കാണുന്ന കണ്ണുകള്‍ക്കാണ്.

ആ അരക്ഷിതത്വബോധാമെന്നെ ഒളിച്ചോടിപ്പിക്കുന്നു ...
ഒന്നിനെയും ഭയപ്പെടാനില്ലാത്ത ഭ്രാന്തിന്‍റെ മാസ്മരിക ലോകത്തിലേക്ക്‌.

1 comment:

  1. എഴുതപ്പെടുന്ന വരികളും..കാരണം അര്‍ത്ഥവും അര്‍ത്ഥന്തരങ്ങളും വ്യാഖ്യാനിക്കാനുള്ള അവകാശം എനിക്കല്ല, കാണുന്ന കണ്ണുകള്‍ക്കാണ്. (എന്റെത് കഴുകന്‍ കണ്ണുകളല്ല....സമാധാനമായി)

    ReplyDelete