കഥകൾ

Thursday, December 09, 2010

വണ്ടിക്കാള

വീടിനുമുന്നില്‍ മേയാന്‍ വരുന്ന വണ്ടിക്കാളയോട് എനിക്ക് സഹതാപമായിരുന്നു ...
ആരുടെയോ കയ്യിലെ കയറിന്‍റെ മുറുകലിനും അഴയലിനും അനുസരിച്ച് ചരിച്ച്,
ഒരു മുടന്തലിനൊടുവില്‍ അറവു കത്തിക്ക് അടിയറ പറയേണ്ട നഷ്ടജന്മം!!!

രക്ഷപെടുത്തണം... മൂക്ക് കയറൂരി ...ലാടം അഴിച്ചു മാറ്റി ...വേദനയുടെ ലോകത്തുനിന്നും എന്നെന്നേക്കുമായി !!!

" മൂക്ക് കയറിന്‍റെ സ്വാതന്ത്ര്യത്തില്‍ നിന്നും സമൂഹത്തിന്‍റെ അരക്ഷിതത്തിലെക്കെന്നെ പടിയിറക്കുന്നോ.." ചോദ്യം കേട്ട് ഞാന്‍ ഞെട്ടി
"സ്വന്തം സ്വാതന്ത്ര്യത്തെ നിര്‍വജിക്കാനാവാത്ത നീ എങ്ങനെ എന്‍റെ പാരതന്ത്ര്യത്തെ അളക്കും? നിന്‍റെ മനസ്സിനും ചിന്തയ്ക്കും അവര്‍ കെട്ടിയ 'മൂക്ക്'കയര്‍, ആത്മവിലടിച്ചിറക്കിയ ലാടം ഇവ ഊരി എറിയൂ ആദ്യം.
ഒപ്പം, സൂക്ഷിച്ചുവയ്ക്കൂ ..സ്വയം ഉദകം പകരാനായി ,എന്നേക്കാള്‍ തിരസ്ക്കരിക്കപ്പെട്ട നിന്‍റെ, എനിക്കായി പൊഴിയുമീ സഹതാപക്കണ്ണീര്‍"

7 comments:

 1. vandikalayude janmam nashtajmam alla.kudamaniyude thalathil, ladante thalathmagamaya urasalil, chattavarinte marmarattil, swathantramaya manasumayi pachapulla pulthakidukalil meyukayane . mookinu mathrame kayarullu ,manasinillallo

  ReplyDelete
 2. പ്രിയ അജ്ഞാതാ..
  പുറമേ നിന്ന് കാണുന്നവന് എല്ലാറ്റിലും താളം കാണാം,ലടതിന്റെത് താളാത്മകമായ ഉരസലും ചാട്ടവാരിന്റെത് മര്മരവും..എന്നാല്‍ ..അനുഭവിക്കുന്നവനോ?
  മൂക്കുകയര്‍ ആത്മവിനായാലും ,മൂക്കിനായാലും തരുന്നത് പാരതന്ത്ര്യമല്ലേ സുഹൃത്തേ.

  അജ്ഞാതന് എന്തെങ്കിലും അടയാളം ബാക്കിവയ്ക്കാമായിരുന്നു..

  ReplyDelete
 3. Sorry for being late to respond.

  Mookukayar mookinumathram.Athanallo athu mooku kyar aakunnathu.Aathmavu ennathu kavikal parayunna onnumathram.Pinne adayalam nammalonnum bakkivekkathe pokanam.Onnum konduvarathavarku bakkivekkanum arhatha illa.

  ReplyDelete
 4. പ്രിയ വയലറ്റ്
  "ഭൂമി ദേവിതന്‍ ആത്മാവില്‍ മൌനം" എന്ന വരി ആസ്വദിക്കാന്‍ കഴിയുമോ താങ്കള്‍ക്ക് ?
  ഇതില്‍ എല്ലാം കവിഭാവന മാത്രം!!!
  ചിലപ്പോളെങ്കിലും ആത്മാവുകൊണ്ടു വംഗ്യമായത് കാണു.ജീവിതത്തിന്റെ സൌന്ദര്യം കൂടും

  ഒറ്റയ്ക്കുവന്ന താങ്കള്‍ ഇപ്പോഴും ഒറ്റയ്ക്കെങ്കില്‍ ഇതെഴുതാന്‍ അര്‍ഹതയുണ്ട്. അല്ലെങ്കില്‍ ഒരു argument sake ന് പറയാമെന്നു മാത്രം.

  പ്രവര്‍ത്തിയും ചിന്തയും ക്രോഡികരിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു

  ReplyDelete
 5. വെളിയില്‍ കാണപ്പെടുന്ന മൂക്കുകയര്‍ ചലനനിയന്ത്രണങ്ങളെങ്കില്‍ അകത്തെ മൂക്കുകയര്‍ ആത്മസ്വാതന്ത്ര്യത്തെത്തന്നെ ഹനിക്കുന്നു അല്ലേ? പക്ഷെ സ്വാതന്ത്ര്യത്തിന്റെ ഒരു പൊന്‍പുലരി വരികയില്ലേ? എന്നാല്‍ ആരാണ് നമുക്ക് നിയന്ത്രണക്കയറുകള്‍ മുറുക്കുന്നത്? ചില പാശങ്ങള്‍ സ്നേഹപാശമായിരിക്കില്ലേ? അങ്ങിനെയെങ്കില്‍ ആ ബന്ധനം പോലും സുഖദം എന്നാണെന്റെ അനുഭവം

  ReplyDelete
 6. അജിയെട്ടാ...ബന്ധുരം കാഞ്ചനക്കൂട്ടിലാണെങ്കിലും...

  ReplyDelete
 7. അജിയേട്ട,
  പേരുകള്‍ ഇഷ്ടപ്പെട്ടത്തില്‍ സന്തോഷം (ചാര്‍ത്തിത്തന്ന അച്ഛനും അനിയനും നന്ദി) !!!
  കണ്ടെത്തിയതില്‍ അത്ഭുതം.!!!!!!!!!!!!
  കീയക്കുട്ടി മാത്രം ആയി ഞാനിവിടെ ജീവിക്കട്ടെ, പോസ്റ്റ്‌ ചെയ്യാത്തതിന്..ക്ഷമ !!!

  ReplyDelete