കഥകൾ

Wednesday, December 08, 2010


എനിക്കെപ്പോഴും നീ വേണം
എന്‍റെ വലതു കരം ഗ്രഹിക്കാനല്ല ..
തേങ്ങിക്കരയാന്‍ ഒരു മാറിനായല്ല ...
പെരുകിപ്പരക്കുമീ ഏകാന്തതയില്‍ ..ഒരു വീചിയായല്ല .
നഷ്ട്ടപ്പെട്ട ചിറകിനു പകരമായല്ല.
തീക്ഷ്ണമാം നിന്‍ നോട്ടത്തില്‍ തനുതളര്‍ന്നു
നിന്നിലെക്കൊതുങ്ങാനല്ല ..

മാനത്തൊരു കുഞ്ഞു മഴവില്ല് കാണുമ്പോള്‍...
നീലാകാശത്തിലെ വെണ്മുകില്‍ ചിത്രങ്ങള്‍ കാണുമ്പോള്‍

ആര്‍ത്തു പെയ്യുന്ന മഴ തകരം മേഞ്ഞ മേല്ക്കൂരയ്യില്‍ വാദ്യം പൊഴിക്കുമ്പോള്‍ ..
കൂട്ടം തെറ്റിയ ഒരു മഴതുള്ളി കണ്‍ പീലിയില്‍ വീഴുമ്പോള്‍

അസ്തമനചുവപ്പില്‍ തെങ്ങിന്‍റെ ഇരുണ്ട ചിത്രം കാണുമ്പോള്‍ ...
പൌര്‍ണമി കാണുമ്പോള്‍

അസ്ഥി തുളയ്ക്കുന്ന തണുപ്പില്‍,മൂടല്‍ മഞ്ഞു നിറഞ്ഞ ചുരം ഇറങ്ങുമ്പോള്‍ ..
കാറ്റ്, വേഗത്തില്‍ പായുന്ന കാബില്‍ വന്നെന്‍റെ മുടിയിഴ കോതുമ്പോള്‍..

ഒരു പുതിയ ഈരടി കേള്‍ക്കുമ്പോള്‍ ...
പഴയ ഹിന്ദിഗാനങ്ങളില്‍ സ്വയം ഒഴുകുമ്പോള്‍ ഉരുകുമ്പോള്‍...

മനമെത്താവുന്ന അകലത്തില്‍ എനിക്ക് നിന്നെ വേണം... !!!4 comments:

 1. എന്തിനാണ് നിഖില....?അതു മാത്രം പറഞില്ല!

  ReplyDelete
 2. എല്ലാം വാക്കാല്‍ പറഞ്ഞറിയണോ ഗിരീശാ...;-)

  ReplyDelete
 3. വായിച്ചാല്‍ അറിയാത്തവന്‍ വാക്കാല്‍ അറിയണം. വാക്കാല്‍ അറിയാത്തവന്‍ കേട്ടറിയണം. കേട്ടാല്‍ അറിയാത്തവന്‍ ...
  ഒരുപക്ഷെ എല്ലാം അറിയാതെ പോയേക്കും .എല്ലാം ... !!!

  ReplyDelete
 4. മനമെത്താവുന്ന അകലത്തില്‍ എനിക്ക് നിന്നെ വേണം... !!! (ബാക്കി പറയൂ)

  ReplyDelete